ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈസരൺവാലിയിൽ വിനോദസഞ്ചാരികളടക്കം 26 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാൻ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ......
ക്രിക്കറ്റ് മത്സരത്തിനിടെ പാക് അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം.......
ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിങ്ങിൽ കേരളത്തിനു വേണ്ടി മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ സിബി സെബാസ്റ്റ്യൻ വെങ്കല മെഡലും ഭാര്യ അനുപമ സിബി സ്വർണവും നേടി.
ഹിമാചൽ പ്രദേശിലെ ധരംശാലയിൽ കഴിഞ്ഞ 23നായിരുന്നു മത്സരം.
വിമെൻ 45പ്ലസ് 83 kg വിഭാഗത്തിലാണ് അനുപമയുടെ നേട്ടം. സിബി മത്സരിച്ചത് മെൻ 50 പ്ലസ് 83 kg വിഭാഗത്തിലും.
2024 ഡിസംബറിൽ മലപ്പുറത്തു നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ അനുപമ സ്വർണവും സിബി വെള്ളിയും നേടിയിരുന്നു. ......
ബംഗളുരു: ഡിആർഐയെ കൂടാതെ ഇഡിയും സിബിഐയും അന്വേഷിക്കുന്ന വളരെ പ്രധാനപ്പെട്ട കേസ്സാണ് സിനിമാനടി രന്യറാവു മുഖ്യപ്രതിയായ സ്വർണ്ണക്കടത്ത്. ഏജൻസികൾ അന്വേഷണം ശക്തിപ്പെടുത്തുമ്പോൾ ജാമ്യത്തിലിറങ്ങാൻ കഠിനശ്രമം നടത്തുകയായിരുന്നു അധികാരത്തിന്റെ ഉന്നതങ്ങളിൽ സ്വാധീനമുള്ള രന്യറാവുവും തരുൺ രാജ്, സാഹിൽ ജെയിൻ എന്നീ സഹായികളും. ......
പഹൽഗാം ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ വിനോദ സഞ്ചാരമേഖലക്ക് വലിയ തിരിച്ചടിയുണ്ടാകും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. സഞ്ചാരികൾ യാത്രകൾ മാറ്റിവെച്ചെന്നും മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടൽമുറികൾ റദ്ദ് ചെയ്തു എന്നുമൊക്കെ വാർത്തകൾ പുറത്തുവന്നിരുന്നു. ......
കർണാടക : ബെളഗാവിയിൽ കോൺഗ്രസ്സിന്റെ പൊതുയോഗം നടക്കുകയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പുറമെ മന്ത്രിമാരും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെ ബാലെയും വേദിയിലുണ്ട്. ......
ബംഗളുരു: പാക്കിസ്ഥാന് അനുകൂലമെന്ന് തോന്നാവുന്ന ഒരു പ്രസ്താവന കർണാടക മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പെഹൽഗാമിൽ ഭീകരർ നടത്തിയ കൂട്ടക്കൊലയെ പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ......
ഇന്ത്യയെക്കാളും അരനൂറ്റാണ്ട് പിന്നിലാണ് പാകിസ്ഥാനെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈദരാബാദിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ ഒവൈസി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ......
ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്ഥാൻ സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ വെടിയുതിർത്തു. പൂഞ്ചിലും കുപ്വാരയിലുമാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. ......
പാകിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ ഭാര്യ പഞ്ചാബിലെ പഠാൻകോട്ടിലേക്ക് പുറപ്പെട്ടു. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് സൈന്യം പിടികൂടിയ പുർണം കുമാർ ഷാ (40)യുടെ ഭാര്യ രജനിയാണ് ഇന്ന് അമൃത്സർ മെയിൽ ട്രെയിൻ വഴി ഫിറോസ്പുർ വഴി പഠാൻകോട്ടേക്ക് പുറപ്പെട്ടത്. ......