ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യം നിലനിൽക്കുന്നു.
ഹിമാചലിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയുംചെയ്തെങ്കിലും നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ......
വാട്സാപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറിന് കേന്ദ്രസർക്കാരിന്റെ ചുവപ്പുകൊടി.സർക്കാരിനു തൃപ്തികരമായ തരത്തിൽ തുടർ കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാക്കാവൂ എന്നാണ് നിർദേശം. ഇതുസംബന്ധിച്ച് ഐടി മന്ത്രാലയം വാട്സാപിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് നോട്ടിസ് അയച്ചു. ......
ന്യൂഡൽഹി: മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികൾക്കെതിരെ 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷാ വ്യവസ്ഥകൾ ചുമത്താനാകില്ലെന്ന് സുപ്രീം കോടതി. ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധി പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: സെഷൻസ് കോടതിക്ക് മാത്രം വിചാരണ ചെയ്യാൻ അധികാരമുള്ള (Sessions-Triable) ക്രിമിനൽ കേസുകളിൽ, മജിസ്ട്രേറ്റ് പ്രോസിക്യൂഷൻ തെളിവുകളോ മൊഴികളോ രേഖപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി. ഇത്തരം കേസുകൾ നേരിട്ട് സെഷൻസ് കോടതിയിലേക്ക് മാറ്റാൻ (Commit) മജിസ്ട്രേറ്റിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്മൈകപം കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന വിധി.
പശ്ചാത്തലം
കൊലപാതകം (IPC സെക്ഷൻ 302) ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട ഒരു കേസിലാണ് ഈ വിധി. ......
കൊച്ചി: സ്വർണവിലയിലെ ചാഞ്ചാട്ടം രാജ്യത്തെ സ്വർണവിപണിയിൽ പുതിയ പ്രവണതയ്ക്ക് വഴിവെച്ചിരിക്കുകയാണ്. വില വീണ്ടും താഴെയിറങ്ങുമെന്ന ആശങ്കയിൽ നിരവധി കുടുംബങ്ങൾ പഴയ സ്വർണാഭരണങ്ങൾ വിറ്റഴിച്ച് ലാഭം ഉറപ്പാക്കുകയാണ്. ......
ബെംഗളൂരു: ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയറിൽ രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞുങ്ങളെ ഫ്രണ്ട് ലോഡിങ് വാഷിംഗ് മെഷീനിനുള്ളിൽ ഇരുത്തുക, ടോയ്ലറ്റിൽ ഇരുത്തിയശേഷം ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിക്കുക, ബാത്ത്റൂമിൽ പൂട്ടിയിടുക തുടങ്ങിയ ക്രൂരമായ പീഡനങ്ങളാണ് ജീവനക്കാർ നടത്തിയതെന്നാണ് പരാതി. ......
ലഖ്നൗ: ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലാ ആശുപത്രിയിൽ രോഗിയോട് ക്രൂരമായി പെരുമാറിയ ശുചീകരണ തൊഴിലാളിക്കെതിരെ കർശന നടപടി. രോഗിയെ തുടർച്ചയായി ചവിട്ടുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ......
പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്.
ജൂലൈ ഒന്ന് മുതല്‍ പുതിയ വിലയായിരിക്കും ഈടാക്കുക എന്ന് കമ്പനി അറിയിച്ചു. ഇതോടെ മറ്റു പ്രധാന എണ്ണ കമ്പനികളും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. ......
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ 15 എംഎൽഎമാരെ രാജിവെപ്പിക്കാനുള്ള ഗൂഢാലോചന നടന്നെന്ന ഗുരുതര ആരോപണം. സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴാണ് ടിവികെ എംഎൽഎമാർക്ക് കോടികളുടെ വാഗ്ദാനം നൽകിയെന്ന പരാതി പുറത്തുവന്നത്. ......
രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രെക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഏഴു പേർ മരിച്ചു. 22 പേർക്കു പരുക്കേറ്റു.
പുലർച്ചെ 2.30 ഓടെയാണ് സംഭവം. ബസ് ഋഷികേശിൽ നിന്നു മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്നു. ......