ജയ്പൂർ: മൂന്ന് കുട്ടികളുണ്ടെന്ന കാരണത്താൽ 15 വർഷത്തെ സേവനത്തിന് ശേഷം ജോലിയിൽ നിന്ന് പിരിച്ചുവിട്ട സർക്കാർ ഉദ്യോഗസ്ഥന് രാജസ്ഥാൻ ഹൈക്കോടതി ആശ്വാസം നൽകി. ഈ നടപടി 'അങ്ങേയറ്റം നീതിരഹിതവും മനുഷ്യത്വരഹിതവുമാണ്' എന്ന് കോടതി നിരീക്ഷിച്ചു. ......
260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് നിർണായക കണ്ടെത്തൽ. വിമാനത്തിന്റെ എൻജിനിലേക്ക് ഇന്ധനം എത്തുന്നത് നിയന്ത്രിക്കുന്ന എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ ഓഫായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ......
ടെന്നിസ് താരമായ രാധിക യാദവിനെ (25) പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. മകളെ കൊലപ്പെടുത്താൻ ദീപക് യാദവിനെ പ്രേരിപ്പിച്ച ഘടകം എന്തെന്ന കാര്യത്തിൽ ഇനിയും വ്യക്ത വന്നിട്ടില്ല, മകൾ സ്വന്തമായി പണം സമ്പാദിക്കുന്നതും റീൽസുകളിൽ അഭിനയിക്കുന്നതും ഇഷ്ടമില്ലാത്തതിനാലാണ് ദീപക് യാദവ് കൊലനടത്തിയത് എന്നാണ് പൊലീസിന്റെ വിശദീകരണം. ......
ഉപഭോക്തൃ ഉൽപന്ന മേഖലയിലെ മുൻനിരക്കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്യുഎൽ) ആദ്യ വനിതാ സിഇഒയും മാനേജിങ് ഡയറക്ടറുമായി മലയാളിയായ പ്രിയ നായരെ നിയമിച്ചു. പാലക്കാട് സ്വദേശിനിയയായ പ്രിയ നായർ ഓഗസ്റ്റ് ഒന്നിനാണ് ചുമതലയേൽക്കുന്നത്. ......
ശശി തരൂരിന് മുന്നിൽ രണ്ടു വഴികളാണുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തരൂർ ഒന്നുകിൽ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ പാർട്ടിവിട്ട് പോകണമെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ......
രണ്ട് രാഷ്ട്രീയ എതിരാളികൾ പങ്കെടുത്ത രാത്രിയിലെ മദ്യസൽക്കാരം ബംഗാൾ രാഷ്ട്രീയത്തിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ആളൊഴിഞ്ഞ വനപ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് മദ്യപിച്ച തൃണമൂൽ കോൺഗ്രസ് നേതാവിനെയും ബിജെപി വനിതാ നേതാവിനെയുമാണ് ഗ്രാമവാസികൾ പിടികൂടിയത്. ......
മുൻകേന്ദ്രമന്ത്രി മുരസൊലി മാരന്റെ മക്കളായ സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരനും സഹോദരനും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള സ്വത്ത് തർക്കം അവസാനിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഇടപെടലിനെ തുടർന്നാണ് കലാനിധി മാരനും ദയാനിധി മാരനും തമ്മിൽ ഒത്തുതീർപ്പിലെത്തിയത്. ......
ബംഗളുരു: ഗതാഗത ക്കുരുക്കിൽ നട്ടംതിരിയുന്ന, ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നുകയറി ത്വരിതവികസനം സാധ്യമാക്കുന്ന മഹാനഗരത്തിലെ ഒരു വിഭാഗം പതിവുയാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്നു ബൈക്ക് ടാക്സികൾ. ട്രെയിൻ, മെട്രോ, ബസ് എന്നിവയിൽ വന്നിറങ്ങുന്നവരും ഓഫീസ് ജീവനക്കാരും ബൈക്ക് ടാക്സികൾ വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. ......
മരിച്ചെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തിയ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തി. അടക്കം ചെയ്യുന്നതിന് തൊട്ടുമുമ്പ് കുഞ്ഞ് കരയുകയായിരുന്നു. ......
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയത്തിലെ വിരമിക്കൽ സംബന്ധിച്ച് കഴിഞ്ഞ കുറേ നാളുകളായി രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമാണ്. പല മുതിർന്ന ബിജെപി നേതാക്കളും തങ്ങളുടെ എഴുപത്തഞ്ചാം വയസിൽ സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ......