ന്യൂഡെൽഹി:ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് (F&O) വിപണിയിലെ കൃത്രിമങ്ങളെച്ചൊല്ലി നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വൻകിടക്കാർ F&O വിപണിയിൽ കൃത്രിമം കാണിക്കുമ്പോൾ കേന്ദ്രസർക്കാർ നിശബ്ദത പാലിക്കുകയാണെന്നും, ഇത് ധനികരെ കൂടുതൽ ധനികരാക്കുകയും സാധാരണ നിക്ഷേപകരെ നാശത്തിന്റെ വക്കിലെത്തിക്കുകയും ചെയ്യുന്നുവെന്നും രാഹുൽ ആരോപിച്ചു.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് Jane Street ഇന്ത്യൻ സൂചികകളിൽ കൃത്രിമം കാണിച്ചതായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ കണ്ടെത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ പരാമർശങ്ങൾ. ......
ബംഗളുരു: നേതൃമാറ്റത്തെ പറ്റി ആരും പരസ്യപ്രസ്താവന നടത്തരുതെന്ന് കോൺഗ്രസ്സ് എം എൽ എ മാർക്ക് ഹൈക്കമാണ്ട് അന്ത്യശാസനം നൽകിയിട്ടുണ്ടെങ്കിലും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അടുത്ത അനുയായികൾ അത് പൂർണ്ണമായി അനുസരിക്കുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ഒറ്റയ്ക്കും തെറ്റയ്ക്കും പ്രസ്താവനകൾ ഉയരുന്നുണ്ട്. ......
സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കുന്നത് അവസാനിപ്പിച്ച് നാല് പൊതുമേഖലാ ബാങ്കുകൾ. കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയാണ് മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കുന്ന രീതി അവസാനിപ്പിക്കുന്നത്. ......
ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കി. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം.......
താൻ പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നു എന്ന് തുറന്നു സമ്മതിച്ച് തഹാവൂർ റാണ. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന തഹാവൂർ റാണെ ഇക്കാര്യം വെളിപ്പെടുത്തിയത്. ......
കർണാടകം: ബംഗളുരു വിമാനത്താവളത്തിലെ ഗ്രീൻ ചാനലിലൂടെ സ്വർണ്ണം കടത്തുമ്പോൾ പിടിക്കപ്പെട്ട് നാലുമാസത്തിലേറെയായി ജയിലിൽ കഴിയുന്ന സിനിമാനടി രന്യറാവുവിന്റെ 34.12 കോടി വിലമതിക്കുന്ന സ്വത്തുവകകൾ ഇ ഡി കണ്ടുകെട്ടി. അധികാരത്തിന്റെ ഉന്നത തലങ്ങളുമായി ബന്ധമുള്ള രന്യ ജാമ്യത്തിലിറങ്ങാൻ തീവ്രശ്രമം നടത്തിയിരുന്നു. ......
ഭർത്താവിന്റെ മൃതദേഹത്തിനൊപ്പം യുവതി കഴിഞ്ഞത് ആറുദിവസം . തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.......
സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളെ റിമാൻഡ് ചെയ്യുമ്പോൾ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജുഡീഷ്യൽ മജിസ്ട്രേറ്റുമാർക്ക് മുന്നറിയിപ്പ് നൽകി. "അർണേഷ് കുമാർ V. ......
ഒരു സുപ്രധാന വിധിയിൽ, കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഒരു പബ്ലിക് പ്രോസിക്യൂട്ടർക്ക് സേവനം സ്ഥിരപ്പെടുത്താൻ അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കരാർ അടിസ്ഥാനത്തിൽ മാത്രം നിയമിക്കപ്പെട്ട ഒരു പബ്ലിക് പ്രോസിക്യൂട്ടർ സേവനം സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ജസ്റ്റിസ് സന്ദീപ് മേത്തയും ജസ്റ്റിസ് അരവിന്ദ് കുമാറും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് തള്ളി.
സ്ഥിരം ജീവനക്കാരെപ്പോലെ താൻ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും സാധാരണ ജോലികൾ ചെയ്യുകയും ചെയ്തതായി ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. ......
ന്യൂഡൽഹി: "ജാമ്യം ഒരു നിയമവും ജയിൽ ഒരു അപവാദവുമാണ്" എന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ അടിസ്ഥാന നിയമ തത്വം സമീപകാലത്ത് കോടതികൾക്ക് "ഒരു പരിധി വരെ വിസ്മരിക്കപ്പെട്ടിരുന്നു" എന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ബി.ആർ. ......