ഡൽഹിയിലെ ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ലദേശികൾ അറസ്റ്റിൽ. കഴിഞ്ഞ കുറച്ചുകാലമായി ഡൽഹിയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുന്ന യുവാക്കളാണ് പിടിയിലായത്. ......
മുംബൈ/പൂനെ: നാഷണൽ ലെജിസ്ലേറ്റേർസ് കോൺഫറൻസ് ഭാരത് (എൻഎൽസി ഭാരത്) ഓഗസ്റ്റ് 4 മുതൽ 6 വരെ യുഎസ്എയിലെ ബോസ്റ്റണിൽ സംഘടിപ്പിക്കുന്ന ദേശീയ ആഗോള നിയമസഭാ ഉച്ചകോടിയിൽ (നാഷണൽ കോൺഫെറൻസ് ഓഫ് സ്റ്റേറ്റ് ലെജിസ്ലേറ്റേർസ്) ഇന്ത്യയിൽ നിന്നുള്ള 130-ലധികം നിയമസഭാംഗങ്ങൾ പങ്കെടുക്കും.
ഇന്ത്യൻ നിയമസഭാംഗങ്ങളെ ശാക്തീകരിക്കുന്നതിനും അറിവും മികച്ച രീതികളും പങ്കിടുന്നതിനായി ദേശീയ, അന്തർദേശീയ നിയമനിർമ്മാണ സഹകരണം, സഹകരണം, സംഭാഷണം എന്നിവ വളർത്തിയെടുക്കുന്നതിനുമായാണ് നാഷണൽ ലെജിസ്ലേറ്റേർസ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7000-ത്തിലധികം നിയമസഭാംഗങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കും.
ഭരണം, ഡിജിറ്റൽ ജനാധിപത്യം, സൈബർ സുരക്ഷ, വോട്ടർ ആത്മവിശ്വാസം, നയ നവീകരണം എന്നിവയിൽ എഐ-യെ അഭിസംബോധന ചെയ്യുന്ന സെഷനുകളിൽ 24-ലധികം ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 130 ലധികം നിയമസഭാംഗങ്ങൾ ഉൾപ്പെടുന്നതും, 21 രാഷ്ട്രീയ പാർട്ടികളുടെ വൈവിധ്യമാർന്ന സ്പെക്ട്രത്തെ പ്രതിനിധീകരിക്കുന്നതുമായ പ്രതിനിധി സംഘമാണ് ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്നത്. ......
ബംഗളുരു: ഗവണ്മെന്റ് കരാറുകൾക്ക് നാല്പത് ശതമാനം വരെ കമ്മീഷൻ കൊടുക്കേണ്ടി വരുന്നുണ്ടെന്ന് കരാറുകാർ തന്നെ ആരോപിക്കുന്ന കർണാടത്തിൽ അഴിമതിയും കൈക്കൂലിയും രൂഡമൂലമാണ്. ഗവണ്മെന്റ് ഓഫിസുകളിൽ കൈക്കൂലി അംഗീകരിക്കപ്പെട്ടുകഴിഞ്ഞ അവസ്ഥയാണ്. കൈക്കൂലി കൊടുക്കാതെ ഒരു ചെറിയ കാര്യം പോലും നടത്തിയെടുക്കാനാവില്ല. ......
ഡൽഹിയിൽ അതീവ സുരക്ഷാ മേഖലയിൽ നിന്നും വനിതാ പാർലമെന്റംഗത്തിന്റെ സ്വർണമാല കവർന്നു. ലോക്സഭാംഗം സുധ രാമകൃഷ്ണന്റെ സ്വർണ്ണമാലയാണ് ഡൽഹിയിലെ ചാണക്യപുരിയിൽവെച്ച് നഷ്ടമായത്. ......
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവു കൂടിയായ ഷിബു സോറന്റെ മരണവാർത്ത അറിയിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ......
മന്ത്രവാദിയെന്നാരോപിച്ച് ആൾക്കൂട്ടം 35 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. യുവാവിന്റെ സ്വകാര്യഭാഗം മുറിച്ചെടുക്കുകയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡാമിൽ തള്ളുകയുമായിരുന്നു. ......
തുടർച്ചയായി പെയ്യുന്ന മഴയിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ ഗംഗാനദി വിരുന്നെത്തി എന്നു പറഞ്ഞ് പൂവും പാലുമായി പൂജ ചെയ്യുന്ന പൊലീസുകാരനാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാവിഷയം. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. ......
ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ഇവരുടെ പതിമൂന്നുകാരിയായ മകളും രണ്ട് ആൺകുട്ടികളും പൊലീസ് കസ്റ്റഡിയിലാണ്.......
ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ വീട്ടുടമ ബലാത്സംഗം ചെയ്തു. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർത്ഥിനിയെയാണ് വീട്ടുടമ ബലാത്സംഗത്തിനിരയാക്കിയത്. ......