“ഒരു കപ്പ് ചായയുടെ വിലയിലും കുറവാണ് ഇന്ന് ഒരു ജിബി ഡാറ്റയുടെ വില. ഈ ‘ചായക്കാരൻ’ അതു ഉറപ്പാക്കിയിരിക്കുന്നു.”- തന്റെ പഴയ ജീവിതം കൂടി ഓർമ്മിപ്പിച്ച് ബീഹാറിലെ സമസ്തിപൂരിലെ റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. ......
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടത് സംബന്ധിച്ച വിവാദങ്ങൾക്ക് മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്തെത്തി. ......
ന്യൂഡൽഹി: അദാനി ഗ്രൂപ്പിലെ ഓഹരികളിൽ എൽഐസി നടത്തിയ 3.9 ബില്യൺ ഡോളർ (ഏകദേശം 33,000 കോടി ഇന്ത്യൻ രൂപ) നിക്ഷേപം നരേന്ദ്ര മോദി സർക്കാരിന്റെ ‘രക്ഷാപദ്ധതിയായിരുന്നു’ എന്ന ആരോപണവുമായി അമേരിക്കൻ മാധ്യമം വാഷിങ്ടൺ പോസ്റ്റ്. യുഎസ്, യൂറോപ്യൻ ബാങ്കുകൾ അദാനിക്ക് വായ്പ നിഷേധിച്ച സാഹചര്യത്തിൽ എൽഐസി മുഖേന കേന്ദ്രസർക്കാരാണ് സാമ്പത്തിക സഹായം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ......
ഭക്തജനങ്ങൾക്കിടയിൽ മാത്രമല്ല, പൊതുസമൂഹത്തിൽ തന്നെ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ച സംഭവമാണ് ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ. ബലാൽസംഗത്തിന് ഇരകളായി കൊല്ലപ്പെട്ട നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്നായിരുന്നു ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ......
ജമ്മു കശ്മീരിലെ നാല് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ബിജെപിക്ക് അപ്രതീക്ഷിത വിജയം. വിജയിക്കാനുള്ള അംഗബലം നിയമസഭയിൽ ഇല്ലാതിരുന്നിട്ടും ഒരു സീറ്റിൽ ബിജെപി സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. ......
ബെംഗളുരുവിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ കന്നട നടി ദിവ്യ സുരേഷിനെതിരെ കേസെടുത്തു. ഈ മാസം പുലർച്ചെ നാലുമണിക്ക് ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തുണ്ടായ അപകടത്തിലാണ് താരത്തിനെതിരെ പൊലീസ് കേസെടുത്തത്. ......
വനിതാ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം.......
ബംഗളുരു: ഈ മാസം അധികാരത്തിൽ രണ്ടര വർഷം പൂർത്തിയാകുന്നതോടെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിയേക്കുമെന്ന അഭ്യൂഹം സംസ്ഥാനമൊട്ടാകെ ശക്തമാണ്. ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാറാണ് മുഖ്യമന്ത്രിയാകാൻ കരു നീക്കുന്നത്. ......
ന്യൂഡൽഹി :ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ബി.ആർ. ഗവായിക്ക് നേരെ കോടതി നടപടിക്കിടെ ചെരിപ്പെറിയാൻ ശ്രമിച്ചെന്ന് ആരോപിച്ച് അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച, ഒക്ടോബർ 27-ന് പരിഗണിക്കും.
ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുന്നത്. ......
ആന്ധ്രയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇന്നു പുലർച്ചെ മൂന്നുമണിയോടെയാണ് കാവേരി ട്രാവൽസിന്റെ ബസ് അഗ്നിക്കിരയായത്. ......