രാഷ്ട്രപതി ഭവനിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. ഇലക്ട്രൽ ബോണ്ട് കേസ്, ബുൾഡോസർ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മുൻ കേരളാ ഗവർണറായിരുന്ന ആർ എസ് ഗവായിയുടെ മകനാണ്.
ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ന്യായാധിപൻ കൂടിയാണ് അദ്ദേഹം.
ഈ വർഷം നവംബർ 23 വരെ ജസ്റ്റിസ് ബി ആർ ഗവായ് ചീഫ് ജസ്റ്റിസായി തുടരും. ......
ഓപ്പറേഷൻ സിന്ദൂറിൻറെ ഭാഗമായി ഇന്ത്യ നടത്തിയ സൈനിക നടപടികളിൽ പാകിസ്ഥാൻ സൈന്യത്തിന് വൻ നാശനഷ്ടമെന്ന് റിപ്പോർട്ട്. പാകിസ്ഥാന്റെ സൈനിക ശേഷിയുടെ 20 ശതമാനം ഇല്ലാതാക്കാൻ ഓപ്പറേഷൻ സിന്ദൂറിലൂടെ കഴിഞ്ഞു എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ......
ന്യൂഡൽഹി: യുപിഎസ്സി ചെയർമാനായി മുൻ പ്രതിരോധസെക്രട്ടറി അജയ് കുമാറിനെ നിയമിച്ച് കേന്ദ്രസർക്കാർ. പ്രീതി സുദന്റെ കാലാവധി ഏപ്രിൽ 29-ന് പൂർത്തിയായ സാഹചര്യത്തിലാണ് അജയ് കുമാറിനെ യുപിഎസ്സി ചെയർമാനായി നിയമിച്ചത്. ......
ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി നടത്തിയ പരാമർശം വിവാദമാകുന്നു. ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷായുടെ പരാമർശമാണ് വിവാദമായത്. ......
പാകിസ്ഥാൻ ആക്രമിച്ച് തകർത്തു എന്നവകാശപ്പെട്ട ആദംപുർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. ആദംപുരിലുള്ള വ്യോമസേനാ താവളത്തെ ഒരുവർഷത്തേക്ക് പ്രവർത്തനരഹിതമാക്കി എന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. ......
രാജ്യത്തെ പിടിച്ചുലച്ച പൊള്ളാച്ചി പീഡന പരമ്പര കേസിൽ ഒൻപതു പ്രതികൾക്കും മരണംവരെ ജീവപര്യന്തം. ഇരകളായ എട്ടു യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോയമ്പത്തൂർ മഹിളാ കോടതി ജഡ്ജി ആർ. ......
93.66 ആണ് ഇത്തവണത്തെ വിജയശതമാനം.
24.12 ലക്ഷം വിദ്യാർഥികള്‍ പരീക്ഷ എഴുതിയിട്ടുണ്ട്.ഫലത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങി.
ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോള്‍, ഉമാംഗ് മൊബൈല്‍ ആപ്ലിക്കേഷൻ എന്നിവ വഴിയും ഫലം ലഭ്യമാകും. റോള്‍ നമ്ബർ, ജനനത്തീയതി, സ്കൂള്‍ നമ്ബർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങള്‍ നല്കി ഫലം പരിശോധിക്കാം.
99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. ......
ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ച് ദിവസങ്ങള്‍ക്ക് ശേഷം നരേന്ദ്ര മോദി ചൊവ്വാഴ്ച പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയാണ് സൈനികരെ അഭിനന്ദിച്ചത്.
സൈനികര്‍ക്കൊപ്പം ആശയവിനിമയം നടത്താനും മോദി സമയം ചെലവഴിച്ചു. ആദംപൂര്‍ വ്യോമതാവളത്തിലെ സുരക്ഷാ സ്ഥിതിഗതികള്‍ മോദി വിലയിരുത്തി. ......