ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത റാലിക്ക് പിന്നാലെ വേദിയിൽ ‘ശുദ്ധികലശം’ നടത്തിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന സംഭവത്തെ രാജ്യത്ത് ദളിതർ നേരിടുന്ന വിവേചനത്തിന്റെ ഉദാഹരണമെന്നു ഖാർഗെ വിമർശിച്ചു. ......
ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ കത്തിക്കരിഞ്ഞ നിലയിലും അല്ലാതെയും കണ്ടെത്തിയ നോട്ടുകൂമ്പാരത്തിന്റെ ഉറവിടം വ്യക്തമാക്കാനാകാതെ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി യശ്വന്ത് വർമ്മ. സ്പീക്കർ ഓം ബിർള നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച നിർണായക അന്വേഷണ റിപ്പോർട്ട് ലോക്സഭയിൽ വച്ചതോടെ ജസ്റ്റിസ് വർമ്മയ്ക്കെതിരെ നിയമപരമായ തുടർനടപടികൾക്കും കേസെടുക്കലിനും വഴിതുറന്നു.
2025 മാർച്ച് 14-ന് ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിലുണ്ടായ തീപിടിത്തമാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ......
തിരുവനന്തപുരം:പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കേരളത്തിൽ കടുത്ത മന്ദഗതി. കേന്ദ്ര നിയമ മന്ത്രാലയം പുറത്തുവിട്ട 2023-ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇത്തരം കേസുകളിലെ ശിക്ഷാനിരക്ക് കേവലം 13.5 ശതമാനം മാത്രമാണ്. ......
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് 42കാരിക്ക് ദാരുണാന്ത്യം. കൊൽക്കത്തയിലെ പ്രഫുല്ല കാനൻ മേഖലയിലാണ് ബുധനാഴ്ച അപകടമുണ്ടായത്. ......
ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി ദേശീയ കൺവീനർ അഭിജീത് ദീപ്കെ. ‘സീസൺ 2’ വളരെ വേഗത്തിൽ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ......
മുംബൈ: ആർത്തവ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയ 17കാരിക്ക് ഗർഭിണിയാണെന്ന തെറ്റായ പരിശോധനാഫലം നൽകിയതായി ആരോപണം. മഹാരാഷ്ട്രയിലാണ് സംഭവം.......
ലഖ്നൗ: ക്ഷീരകർഷകരിൽ നിന്നും ഗോമൂത്രം ശേഖരിക്കാൻ ഉത്തർപ്രദേശ് സർക്കാർ. ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പശുസംരക്ഷണവുമായി ബന്ധിപ്പിച്ച് പുതിയ മാതൃകയാണ് ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്നത്. ......
ന്യൂഡൽഹി∙ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഉച്ചയ്ക്കുശേഷം സഭ വീണ്ടും ചേർന്നപ്പോൾ നീറ്റ് വിഷയത്തിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ ചർച്ച ചെയ്യാമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ......
ന്യൂഡൽഹി: ഡൽഹി, അലഹബാദ് ഹൈക്കോടതികളിലെ മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് ഇന്ന് ലോക്സഭയുടെ മേശപ്പുറത്ത് വെയ്ക്കും. ഏറെ വിവാദം സൃഷ്ടിച്ച 'വീട്ടിൽ നിന്ന് പണം കണ്ടെത്തിയ' വിഷയം ഇതോടെ ഔദ്യോഗികമായി പാർലമെന്റിന്റെ പരിഗണനയിലെത്തുകയാണ്.
1968-ലെ ജഡ്ജസ് (ഇൻക്വയറി) ആക്ട് പ്രകാരം തയ്യാറാക്കിയ ഈ റിപ്പോർട്ട്, അന്വേഷണ വേളയിൽ രേഖപ്പെടുത്തിയ വാമൊഴി-രേഖാമൂലമുള്ള തെളിവുകൾ സഹിതമാണ് സഭയിൽ സമർപ്പിക്കുന്നത്. ......
ന്യൂഡൽഹി: സംസ്ഥാന ബാർ കൗൺസിലുകളിലേക്ക് കോ-ഓപ്റ്റ് ചെയ്യപ്പെടേണ്ട വനിതാ പ്രതിനിധികളുടെ പാനൽ തയ്യാറാക്കുന്നതിനായി ബാർ കൗൺസിൽ അംഗങ്ങളുടെ യോഗം ഓഗസ്റ്റ് 16-ന് വിളിച്ച് ചേർക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ) നിർദേശം നൽകി. യോഗ്യരായ നാല് മുതിർന്ന വനിതാ അഭിഭാഷകരുടെ പാനലാണ് ഓരോ സംസ്ഥാന ബാർ കൗൺസിലും ശുപാർശ ചെയ്യേണ്ടത്.
സംസ്ഥാന ബാർ കൗൺസിലുകളിലേക്ക് രണ്ട് വനിതാ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അതാത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് അധികാരം നൽകിക്കൊണ്ട് ഓഗസ്റ്റ് 4-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബി.സി.ഐയുടെ ഈ നടപടി. ......