നിർമ്മിത ബുദ്ധി രംഗത്തെ അതിവേഗ വളർച്ച, ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയിൽ ഡാറ്റാ സെന്ററുകളുടെ വളർച്ചയ്ക്ക് വലിയ ഉത്തേജനം നൽകിയിരിക്കുകയാണ്. തമിഴ്നാട്ടിലെ, പ്രത്യേകിച്ച് ചെന്നൈയിലെ ഡാറ്റ സെന്ററുകൾ വേഗത്തിൽ വ്യാപിച്ചു വരുമ്പോൾ തന്നെ, ഉയർന്ന ജല ഉപഭോഗം മൂലമുള്ള ഗൗരവമായ സുസ്ഥിരതാ വെല്ലുവിളികളും നേരിടുകയാണ് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. ......
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ കോടതി വെറുതെ വിട്ടതിനു പിന്നാലെ, കേന്ദ്ര സർക്കാരിനും ബിജെപി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ജന്ദർമന്ദറിൽ സംഘടിപ്പിച്ച ആം ആദ്മി പാർട്ടി റാലിയിൽ സംസാരിക്കവേ, കോടതി വിധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
രാജ്യത്ത് നിലനിൽക്കുന്ന ഭീതിയുടെ അന്തരീക്ഷത്തിൽ കോടതി പുറപ്പെടുവിച്ചത് അങ്ങേയറ്റം ധീരമായ തീരുമാനമാണെന്ന് കേജ്രിവാൾ പറഞ്ഞു. ......
ന്യൂഡൽഹി:നിയമയുദ്ധങ്ങൾ പലപ്പോഴും ഹൈക്കോടതി കടന്ന് സുപ്രീം കോടതിയുടെ വാതിലുകളിൽ എത്താറുണ്ട്. അവിടെ ഹൈക്കോടതി വിധി ശരിവെക്കപ്പെട്ടാൽ പിന്നെ ആ വിധി നടപ്പിലാക്കുന്നതിൽ ഹൈക്കോടതിക്ക് പങ്കുണ്ടോ? അതോ എല്ലാം സുപ്രീം കോടതിയുടെ നിയന്ത്രണത്തിലായോ? ഈ ചോദ്യത്തിനാണ് സുപ്രീം കോടതി ഇപ്പോൾ വ്യക്തമായ ഉത്തരം നൽകിയിരിക്കുന്നത്.
സംഭവം തുടങ്ങുന്നത് മദ്രാസ് ഹൈക്കോടതിയിൽ
ഒരു കേസിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നു. ......
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് കോൺഗ്രസ്. ഖമനയിയുടെ കുടുംബത്തിന്റെയും ഇറാൻ ജനതയുടെയും ലോകമെമ്പാടുമുള്ള ഷിയാ സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ ഖമനയിക്കെതിരെ നടത്തിയ ആക്രമണത്തെ ഖാർഗെ അപലപിച്ചു.
പരമാധികാര രാഷ്ട്രങ്ങളിലെ ഭരണാധികാരികളെ അസ്ഥിരപ്പെടുത്താനും ഭരണകൂടമാറ്റത്തിന് വഴിയൊരുക്കാനുമുള്ള ഏകപക്ഷീയ നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഖർഗെ വിമർശിച്ചു. ......
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സ്ഫോടകവസ്തു നിർമ്മാണ യൂണിറ്റിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 17 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. ......
ന്യൂഡൽഹി: ക്രിമിനൽ നിയമപരിഷ്കാരത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) വിവാദമായ 173-ാം വകുപ്പിനെച്ചൊല്ലി സുപ്രീം കോടതിയിൽ വാദപ്രതിവാദങ്ങൾ മുറുകുന്നു. പരാതി ലഭിച്ചാലുടൻ എഫ്.ഐ.ആർ. ......
പ്രമുഖ എക്സ്-മുസ്ലിം യൂട്യൂബർക്കുനേരേ വധശ്രമം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.......
കല്‍ക്കരി ഡിപ്പോകളിലേക്ക് ചരക്കുകടത്തിന് അനുമതി നല്‍കുന്നതിനായി പതിനായിരങ്ങൾ കൈക്കൂലി വാങ്ങിയിരുന്ന ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.
ഒഡീഷയിൽ ഡെപ്യൂട്ടി ഡയറക്ടർ പദവിയിൽ ജോലി ചെയ്തിരുന്ന ദേബബ്രത മൊഹന്തിയാണ് ഒടുവിൽ പിടിയിലായത്.
ഒരു അനുമതിക്ക് 30,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്
വിജിലൻസ് നടത്തിയ റെയ്ഡില്‍ മൊഹന്തിയുടെ ഫ്ലാറ്റില്‍ നിന്ന് 4.27 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തിരുന്നു. ഇത് ഒഡീഷ വിജിലൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൈക്കൂലി വേട്ടകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ......
ന്യൂഡൽഹി: തന്റെ നിർബന്ധിത വിരമിക്കലുമായി ബന്ധപ്പെട്ട് മുൻ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ FIR രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ തെലങ്കാന ജുഡീഷ്യൽ ഓഫീസർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വ്യക്തിപരമായ പകപോക്കലിന്റെയും നിരാശയുടെയും ഭാഗമായാണ് ഹർജി സമർപ്പിക്കപ്പെട്ടതെന്ന് നിരീക്ഷിച്ച കോടതി, ഇത്തരം നടപടികളെ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ......

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ( നടപ്പിലാക്കിയതിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാലി ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
ഹർജി പരിഗണിക്കവേ, നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം നീക്കങ്ങൾക്കെതിരെ കോടതി ശക്തമായ ഭാഷയിൽ പ്രതികരിച്ചു:
രാഷ്ട്രീയ വിയോജിപ്പ് കുറ്റമല്ല: ഒരു നിയമത്തോടോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടോ ഉള്ള വിയോജിപ്പ് ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്ന് ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.
ഭരണഘടനാപരമായ ചോദ്യം: "പാർലമെന്റ് പാസാക്കുന്ന ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ പോലും, അത് ഒരു കുറ്റകൃത്യമാകുമോ?" എന്ന് കോടതി ചോദിച്ചു.
അഭിഭാഷകരുടെ ഉത്തരവാദിത്തം: ഇത്തരം അടിസ്ഥാനരഹിതമായ ഹർജികൾ നിയമവ്യവസ്ഥയോടുള്ള പൊതുജനവിശ്വാസം തകർക്കുമെന്നും, അഭിഭാഷകർ കൂടുതൽ ഉത്തരവാദിത്തബോധം കാണിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
പിഴ ഒഴിവാക്കി, പക്ഷേ നിബന്ധനകളോടെ
നേരത്തെ ഈ ഹർജി പരിഗണിച്ച രാജസ്ഥാൻ ഹൈക്കോടതി, ഇത് 'അനാവശ്യമായ' (frivolous) ഹർജിയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന് 50,000 രൂപ പിഴ ചുമത്തിയിരുന്നു. ......