മുംബൈ: കൺസ്യൂമർ ഗുഡ്സ് മേഖലയിൽ ചുവടുറപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്. 10 രൂപ മുതൽ വിലയുള്ള ഐസ്ക്രീം ഉൽപന്നങ്ങളുമായി കമ്പനി പുതിയ ബ്രാൻഡ് വിപണിയിലെത്തിച്ചു. ......

ന്യൂഡൽഹി: നിയമപരമായ നിരോധനങ്ങളും കോടതിയുടെ നിരന്തര ഇടപെടലുകളും ഉണ്ടായിട്ടും ഇന്ത്യയിൽ മാനുവൽ സ്കാവെഞ്ചിംഗ് (മനുഷ്യവിസർജ്യങ്ങൾ കൈകൊണ്ട് കോരുന്ന തൊഴിൽ) തുടരുന്നത് സമൂഹത്തിനാകെ അപമാനകരമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാൻഷു ധുലിയ.
സഫായ് കർമ്മചാരി ആന്ദോളന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യ@80: എൻഡ് മാനുവൽ സ്കാവെഞ്ചിംഗ്' എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പെയ്ൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ ഉപകരണങ്ങളില്ലാതെ ആളുകൾ മനുഷ്യവിസർജ്യം കൈകാര്യം ചെയ്യുകയോ മലിനജാലങ്ങളിൽ ഇറങ്ങുകയോ ചെയ്യുന്നിടത്തോളം കാലം ഓരോ ഇന്ത്യക്കാരനും ഈ അപമാനത്തിന്റെ ഭാരം പങ്കിടേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആന്ധ്രാപ്രദേശിൽ നിന്നുള്ള മുൻ മാനുവൽ സ്കാവെഞ്ചറായ നാരായണമ്മയെ പരാമർശിച്ച ജസ്റ്റിസ് ധുലിയ, ഈ തൊഴിലിന്റെ അപമാനം ചുമക്കുന്നത് അവർ മാത്രമല്ലെന്നും ഈ വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം ഓരോ ഇന്ത്യക്കാരനും ഇത് തന്റെ തലയിലാണ് ചുമക്കുന്നതെന്നും പറഞ്ഞു.
തന്റെ സുപ്രീം കോടതി സേവന കാലയളവിൽ, താനും ജസ്റ്റിസ് അരവിന്ദ് കുമാറും അടങ്ങിയ ബെഞ്ച് മാനുവൽ സ്കാവെഞ്ചിംഗ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചിരുന്നതായി അദ്ദേഹം ഓർമ്മിച്ചു. ......
ന്യൂഡൽഹി: ജില്ലാ ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 61 അല്ലെങ്കിൽ 62 വയസ്സായി ഉയർത്തുന്നതിനെ ഭൂരിഭാഗം ഹൈക്കോടതികളും അനുകൂലിക്കുന്നതായി സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ, വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ നിർദ്ദേശത്തെ എതിർക്കുകയോ ഇതുവരെ അന്തിമ തീരുമാനത്തിലെത്തുകയോ ചെയ്തിട്ടില്ല.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യബഗ്ചി, ജസ്റ്റിസ് വി. ......
ചെന്നൈ: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രികഴകം നേതാവുമായ വിജയ്യെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടണമെന്ന ആവശ്യത്തിന് പിന്നാലെ പരിഹാസവുമായി പ്രതിപക്ഷം. വിജയ്ക്ക് വേണമെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രിയോ പ്രസിഡന്റോ മാത്രമല്ല, അമേരിക്കൻ പ്രസിഡന്റുപോലും ആകാമെന്നായിരുന്നു എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. ......
കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്ന മുഴുവൻ എഫ്.ഐ.ആറുകളും സുപ്രീം കോടതി റദ്ദാക്കി. നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായ ഈ നടപടിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ......
ഹൈദരാബാദ്: അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽ വൻ ആയുധമോഷണം. ബൊല്ലാരം മിലിട്ടറി സ്റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്തുനിന്നാണ് അത്യാധുനിക തോക്കുകളും വെടിയുണ്ടകളും ഉൾപ്പെടെയുള്ള സൈനിക സാമഗ്രികൾ മോഷണം പോയത്. ......
ബീഡ്: മക്കളുടെ പഠനത്തിനായി പണം കണ്ടെത്താനുള്ള പോരാട്ടത്തിനിടെ സാരിയുടുത്ത് നഗ്നപാദയായി മാരത്തോണിൽ ഓടി ഒന്നാംസ്ഥാനം സ്വന്തമാക്കി 47കാരി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബജോഗായിയിലെ രമാഭായ് രൺവീറാണ് വ്യത്യസ്തമായ ഈ വിജയത്തിലൂടെ ശ്രദ്ധ നേടുന്നത്. ......
ബംഗളുരു: കൈകാര്യം ചെയ്ത വകുപ്പിൽ നിന്നും അനധികൃതമായി പണം വകമാറ്റി സ്വകാര്യവ്യക്തികളുടെ അക്കൗണ്ടുകളിലെത്തിച്ച സംഭവത്തിലാണ് രണ്ടുവർഷം മുമ്പ് സിദ്ധരാമയ്യ മന്ത്രിസഭയിൽ നിന്നും ബി നാഗേന്ദ്രയ്ക്ക് രാജിവെക്കേണ്ടിവന്നത്. ഇഡി, സിബി ഐ കേസ്സുകൾ നിലനിൽക്കേ അദ്ദേഹത്തെ കഴിഞ്ഞ മാസം വീണ്ടും മന്ത്രിസഭയിലെടുത്തതാണ് പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് വിനയായത്. ......
തുടർച്ചയായ ഇടിവിന് പിന്നാലെ കേരളത്തിലെ സ്വർണവിലയിൽ ഇന്ന് നേരിയ വർധന. ഗ്രാമിന് 15 രൂപ ഉയർന്ന് 14,385 രൂപയായി. പവന്റെ വില 120 രൂപ വർധിച്ച് 1,15,080 രൂപയിലെത്തി.......
ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ജമ്മു കശ്മീർ - ലഡാക്ക്, ഛത്തീസ്ഗഡ് എന്നീ നാല് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനായി സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു.
പ്രധാന നിയമനങ്ങളുടെ വിശദാംശങ്ങൾ:
രാജസ്ഥാൻ ഹൈക്കോടതി: ഛത്തീസ്ഗഡ് ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കെ. അഗർവാളിനെ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തു. ......