ന്യൂഡൽഹി:അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അതിനുള്ള കാരണങ്ങൾ എഴുതിനൽകിയില്ലെങ്കിൽ, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിർബന്ധമായും വകുപ്പ്തല അന്വേഷണം (Departmental Inquiry) നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് അതുൽ എസ്. ......
ചെന്നൈ: നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുനുമെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസമാണ് നടി രാധ രംഗത്തെത്തിയത്. അഞ്ച് ചെക്കുകൾ കൈക്കലാക്കി തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാണ് രാധയുടെ ആരോപണം. ......
ന്യൂഡൽഹി: ഡോക്ലാം സംഘർഷത്തിന്റെ പ്രത്യാഘാതം ഇന്ത്യയിലെ ചൈനീസ് ബാങ്കിന്റെ പ്രവർത്തനങ്ങളിലേക്കും വ്യാപിച്ചിരുന്നതായി റിപ്പോർട്ട്. 2017-ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ 73 ദിവസം നീണ്ട ഡോക്ലാം സംഘർഷത്തിനിടെ ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയുടെ (ഐസിബിസി) മുംബൈ ശാഖയിലെ കോടിക്കണക്കിന് ഡോളറിന്റെ വായ്പകളും നിക്ഷേപങ്ങളും മരവിപ്പിച്ചെന്നാണ് റിപ്പോർട്ട്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് 18.5 കോടി ഡോളറിന്റെ വായ്പകളും നിക്ഷേപങ്ങളും തടഞ്ഞുവെച്ചതെന്നാണ് അന്വേഷണാത്മക പത്രപ്രവർത്തകരുടെ അന്താരാഷ്ട്ര കൺസോർഷ്യമായ ഐസിഐജെയുടെ കണ്ടെത്തൽ. ......
ചെന്നൈയിൽ സായുധസേനയിലെ സബ് ഇൻസ്പെക്ടറെ ഭാര്യ ഉറക്കഗുളിക നൽകി മയക്കിയശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തിൽ കന്യാകുമാരി സ്വദേശിനിയായ ഭാര്യ സെൽവറാണി (32) അറസ്റ്റിലായി. ......
ജയ്പുർ: രാജസ്ഥാനിൽ 18 സ്വതന്ത്ര കൗൺസിലർമാരെ കാണാനില്ലെന്ന് പരാതി. തിജാര മുൻസിപ്പൽ കൗൺസിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൗൺസിലർമാരെ കാണാതായതായി കോൺഗ്രസ് ആരോപിക്കുന്നത്. ......
ചെന്നൈ: നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് ആരോപണവുമായി സഹോദരിയും നടിയുമായ രാധ. 46 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് രാധ ചെന്നൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ......
ന്യൂഡൽഹി: ആധാർ കാർഡിലെ പേര് മാറ്റുന്നതിനും തിരുത്തുന്നതിനുമുള്ള മാനദണ്ഡങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.). പേരിനൊപ്പം അപരനാമം, സ്ഥാനപ്പേര്, ബഹുമതി, ഡോട്ട് ഉൾപ്പെടെയുള്ള പ്രത്യേക ചിഹ്നങ്ങൾ എന്നിവ ചേർക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
ഇനി ആധാറിലെ പേര് തിരുത്തുമ്പോൾ സമർപ്പിക്കുന്ന തിരിച്ചറിയൽ രേഖയിലെ അക്ഷരവിന്യാസവും പേരിന്റെ ക്രമവും കൃത്യമായി പാലിക്കണം. ......
ന്യൂഡൽഹി: ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാകുമ്പോൾ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പുറപ്പെടുവിക്കുന്ന സർക്കുലറുകൾ കോടതികളെ ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കയറ്റുമതി ക്വാട്ട വിൽപ്പനയിലൂടെ ലഭിച്ച പ്രീമിയത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80എച്ച്എച്ച്സി പ്രകാരമുള്ള ഇളവുകൾ ആവശ്യപ്പെട്ട് ഗാർമെന്റ് കയറ്റുമതിക്കാർ നൽകിയ അപ്പീലുകൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്.വി.എൻ. ......
ന്യൂഡൽഹി:കരാർ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ബാധ്യതയുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ഉത്തരവുമായി സുപ്രീം കോടതി. കരാറുകാർ വഴി നിയമിക്കപ്പെടുന്ന തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുക നൽകാൻ പ്രധാന തൊഴിലുടമയെ (Principal Employer) നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ......
കർണാടകയിലെ റായ്ചൂരിൽ 25കാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. സ്നേഹ(25) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.......