ന്യൂജേഴ്സിയിലെ ന്യൂവാർക്ക് വിമാനത്താവളത്തില്‍ ഒരു ഇന്ത്യൻ വിദ്യാർഥിയെ അധികാരികള്‍ കൈകള്‍ വിലങ്ങിട്ട് തറയില്‍ പിടിച്ചുവെക്കുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ കുനാല്‍ ജെയിൻ പങ്കുവെച്ച വിഡിയോയില്‍, അധികാരികള്‍ വിദ്യാർഥിയോട് ഒരു കുറ്റവാളിയെപ്പോലെ പെരുമാറുന്നത് കാണാം. വിദ്യാർഥിയെ നിലത്ത് കെട്ടിയിട്ടിരിക്കുന്നതും കുറഞ്ഞത് നാല് ഉദ്യോഗസ്ഥർ അയാളെ പിടിച്ചുനിർത്തുന്നതും രണ്ട് ഉദ്യോഗസ്ഥർ കാല്‍മുട്ടുകള്‍ വിദ്യാർഥിയുടെ പുറകില്‍ വച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണിക്കുന്നു. ......
എക്സ്എഫ്ജി (XFG) എന്നാണ് പുതിയ വകഭേദത്തിന്റെ പേര്.
രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് കണ്ടെത്തി.
അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ......
ചോദ്യം ചെയ്യലിനോട് പ്രതികരിക്കാത്ത സോനം തന്നെ മയക്കു മരുന്ന് നൽകി ബോധം കെടുത്തിയാണ് ഉത്തർപ്രദേശിലെത്തിച്ചതെന്ന് പറഞ്ഞു.
എന്നാൽ ഈ സംഭവത്തിൻ്റെ ഇരയാണെന്ന് സമൂഹത്തെ ബോധിപ്പിക്കാനായാണ് ബോധം കെടുത്തിയാണ് ഉത്തർപ്രദേശിലേക്ക് കൊണ്ടുവന്നതായി സോനം അവതരിപ്പിക്കുന്നതെന്ന് യുപി പോലീസിൻ്റെ അഡീഷണൽ ഡയറക്ടർ ജനറൽ അമിതാഭ് യാഷ് പ്രതികരിച്ചു.
സംഭവത്തോട് പോലീസിന്റെ പ്രതികരണമിങ്ങനെ.. പോലീസ് ഒടുവിൽ തന്നെ ബന്ധപ്പെടുമെന്ന് അറിയാമായിരുന്നിട്ടും അവർ ഇക്കാര്യം ആദ്യം വീട്ടുകാരെ അറിയിച്ചു. ......
ബംഗളുരു: വിജയാഹ്ലാദ പരിപാടിയെ പറ്റി ആർ സി ബി (റോയൽ ചാലഞ്ചേഴ്സ് ബംഗളുരു) സോഷ്യൽ മീഡിയയിലൂടെ നിരന്തരം പോസ്റ്റുകൾ ഷെയർ ചെയ്തതിനാലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ആളുകൾ ഒഴുകിയെത്താൻ ഇടയാക്കിയതെന്ന് കർണാടക ഗവണ്മെന്റ് ഹൈക്കോടതിയെ ധരിപ്പിച്ചു. അറസ്റ്റ് റദ്ദാക്കാൻ ആർ സി ബിയും ഡി എൻ എ എന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനവും സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് എ ജി (അഡ്വക്കേറ്റ് ജനറൽ) ശശികിരൺ ഷെട്ടി ഗവണ്മെന്റ് നിലപാട് കോടതിയെ ധരിപ്പിച്ചത്."ആർ സി ബിയ്ക്ക് സോഷ്യൽ മീഡിയയിൽ പതിമൂന്ന് കോടിയോളം ഫോളോവേഴ്സുണ്ട്. ......
ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് നർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയരാകാൻ സ്വമേധയാ അപേക്ഷിക്കാമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. എന്നാൽ, ഈ ആവശ്യം വിചാരണക്കോടതിയുടെ അനുമതിയോടെയും കേസിന്റെ ശരിയായ ഘട്ടത്തിൽ മാത്രമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. ......
ഹണിമൂൺ യാത്രയ്ക്കിടെ യുവാവിനെ ഭാര്യ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ. കാമുകനും യുവതിയും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത്. ......
വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ കാമുകൻ കുത്തിക്കൊന്നു. ബെംഗളൂരുവിലെ പൂർണപ്രജ്ഞ ലേഔട്ടിലെ ഓയോ ഹോട്ടലിലാണ് സംഭവം.......
തുർക്കിയുമായുള്ള വ്യാപാര ബന്ധം കേന്ദ്രസർക്കാർ ഉപേക്ഷിച്ചേക്കില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ - പാക് സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ച് തുർക്കി എത്തിയിരുന്നു. ......
ബംഗളുരു: ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ കവാടത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്നു പേർ മരിക്കാനിടയായത് ഗവണ്മെന്റിന്റെ വീഴ്ച്ചമൂലമാണെന്ന പൊതുവികാരമാണ് നിലനിൽക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണവും അതാണ്. ......