ചെന്നൈ: വനിതകളെ സംരംഭകത്വത്തിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി വൻതുകയുടെ വായ്പാ പദ്ധതിയുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ സ്ത്രീകൾക്ക് 10 ലക്ഷം രൂപ മുതൽ പരമാവധി 5 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ......
ലഖ്നൗ: മഴ പെയ്ത് ജനജീവിതം താറുമാറായതോടെ ഒടുവിൽ പരാതിയുമായി നേരെ ‘ഇന്ദ്രദേവന്റെ’ അടുത്തെത്തിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരാൾ. ഹർദോയ് ജില്ലയിലെ നെവാഡ പരസ് ഗ്രാമവാസിയായ സൂരജ് തിവാരിയാണ് സംസ്ഥാന സർക്കാരിന്റെ പൊതുപരാതി പരിഹാര പോർട്ടലിൽ അസാധാരണമായ പരാതി നൽകിയത്.
തുടർച്ചയായ മഴയ്ക്ക് ഉത്തരവാദി ഇന്ദ്രദേവനാണെന്നും മഴ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്നുമാണ് തിവാരിയുടെ ആവശ്യം. ......
കേന്ദ്രസത്തിന് പുറമേ റിസർവ് ബാങ്കിനോടും(ആർബിഐ) നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും(എൻപിസിഐ) കോടതി വിശദീകരണം തേടിയിട്ടുണ്ട്.എന്നാൽ ചാർജ് ഈടാക്കാനുള്ള നീക്കം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു.
സെപ്റ്റംബർ 14, 15 തീയതികളിൽ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനങ്ങളെ ചോദ്യംചെയ്ത് അഭിഭാഷകൻ അഞ്ജൻ ദത്ത സമർപ്പിച്ച റിട്ട് ഹർജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 2000 ത്തിന് മുകളിലുള്ള യുപിഐ ഇടപാടുകളിൽ ഫീസ് ഈടാക്കുമെന്നായിരുന്നു വിജ്ഞാപനം.
യുപിഐ ഇടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിന്റെ നിയമപരമായ അടിസ്ഥാനം എന്താണെന്നാണ് സുപ്രീംകോടതി കേന്ദ്രത്തോടും ചോദിച്ചു. ......
ഭോപ്പാൽ: മധ്യപ്രദേശിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ......
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയ്നിൽ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സംഘർഷാവസ്ഥ. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മസ്ജിദിന്റെ ഭാഗം പൊളിക്കാനെത്തിയ അധികൃതർക്കെതിരെ ജനക്കൂട്ടം രംഗത്തെത്തുകയായിരുന്നു. ......
ബംഗളുരു: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കർണാടകത്തിൽ ബിജെപിയും ജെഡിഎസും കൂടുതൽ കരുത്തോടെ ഒന്നിച്ചുനീങ്ങുകയാണ്. നിയമസഭാ കൗൺസിലിലെ അധ്യാപക, ബിരുദധാരികളുടെ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ടു പാർട്ടികളും ഒരുമിച്ച് മത്സരിക്കാൻ തീരുമാനിച്ചു. ബെംഗളൂരുവിൽ നടന്ന ഇരു പാർട്ടികളുടെയും നേതൃയോഗത്തിലാണ് ധാരണയായത്. ഒക്ടോബർ 23നാണ് വോട്ടെടുപ്പ്; ഒക്ടോബർ 27ന് വോട്ടെണ്ണൽ നടക്കും.
നാല് മണ്ഡലങ്ങളിൽ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് ജെഡിഎസും സ്ഥാനാർഥികളെ നിർത്തും. ......
ജലന്ധർ: പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ (എൽ.പി.യു.) വിദ്യാർഥി പ്രതിഷേധത്തിനിടെ മലയാളി വിദ്യാർഥി അറസ്റ്റിലായതായി സൂചന. പോലീസ് വാഹനത്തിന് തീയിട്ടെന്ന ആരോപണത്തിലാണ് അറസ്റ്റ് എന്നാണ് വിവരം. ......
ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുന്ന തമിഴ്നാട് സർക്കാരിന്റെ പുതിയ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കം. ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ എന്ന പേരിലുള്ള പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും.
മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ 25 നവജാത ശിശുക്കൾക്ക് മുഖ്യമന്ത്രി സ്വർണമോതിരം സമ്മാനിക്കും. ......
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള കോടതികൾ സങ്കീർണ്ണമായ കുറ്റകൃത്യങ്ങളും സാങ്കേതിക കൃത്രിമത്വങ്ങളും കൃത്യമായ മുൻകാല വിധികളില്ലാത്ത തർക്കങ്ങളും നേരിടുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ജുഡീഷ്യറിയുടെ കാര്യത്തിൽ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തെ ജുഡീഷ്യറി ഒരിക്കലും കൈവിട്ടിട്ടില്ലെന്നും ജനാധിപത്യത്തെയും ജനങ്ങളെയും അത് തുടർന്നും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്വാളിയോറിൽ നാഷണൽ ജുഡീഷ്യൽ അക്കാദമിയും മധ്യപ്രദേശ് ഹൈക്കോടതിയും മധ്യപ്രദേശ് സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച "ജുഡീഷ്യൽ വിദ്യാഭ്യാസത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ചക്രവാളങ്ങൾ" (Expanding Horizons of Judicial Education) എന്ന വിഷയത്തിലുള്ള രണ്ട് ദിവസത്തെ വെസ്റ്റ് സോൺ റീജിയണൽ കോൺഫറൻസിന്റെ ഉദ്ഘാടന പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ വ്യവസ്ഥയിൽ ജുഡീഷ്യറിയുടെ പങ്കിനെക്കുറിച്ച് സംസാരിച്ച ജസ്റ്റിസ് മിശ്ര, അതിനെ "ജനാധിപത്യത്തിന്റെരക്ഷകൻ" എന്ന് വിശേഷിപ്പിച്ചു. ......