നീറ്റ്-യുജി പരീക്ഷയുടെ അന്തിമ ഉത്തരസൂചിക, ഫലം പ്രഖ്യാപിച്ചതിന് ശേഷം മാത്രം പ്രസിദ്ധീകരിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹർജി പിൻവലിക്കാൻ കോടതി അനുവാദം നൽകുകയായിരുന്നു.
നീറ്റ്-യുജി 2025 പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിയാണ് ഹർജി നൽകിയത്. ......
അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ AI171 വിമാന ദുരന്തത്തിൽ, സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് ദുരിതാശ്വാസത്തിനും ഉത്തരവാദിത്തത്തിനും ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് അഭ്യർത്ഥിച്ച് രണ്ട് ഡോക്ടർമാർ ചീഫ് ജസ്റ്റിസിന് അടിയന്തര കത്തെഴുതി.ദുരന്തത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും ഉടനടി മതിയായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉന്നത നീതിപീഠം നടപടിയെടുക്കണമെന്ന് ഡോക്ടർമാർ തങ്ങളുടെ കത്തിൽ ആവശ്യപ്പെട്ടു. പരിക്കേറ്റ യാത്രക്കാർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം വേഗത്തിൽ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും അവർ കോടതിയോട് അഭ്യർത്ഥിച്ചു.
കൂടാതെ, അപകടകാരണം സംബന്ധിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താൻ കോടതി ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ......
A Boeing Dreamliner that took off from Ahmedabad for London with high hopes turned into a fireball just 32 seconds after takeoff, plunging the entire nation into mourning. The crash, which claimed the lives of 270 passengers and crew, has severely dented the global reputation of Boeing, once regarded as the gold standard of aviation safety.......
എണ്ണമറ്റ പ്രതീക്ഷകളുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന ബോയിംഗ് ഡ്രീംലൈനർ വിമാനം റൺവേയിൽ നിന്ന് കുതിച്ചുയർന്ന് 32 സെക്കൻഡിനുള്ളിൽ തീഗോളമായി നിലംപതിച്ചത് രാജ്യത്തെയാകെ ദുഃഖത്തിലാഴ്ത്തി. 270 പേരുടെ ജീവനെടുത്ത ഈ ദുരന്തം, ലോകത്തെ നമ്പർ വൺ വിമാന നിർമ്മാണ കമ്പനിയായ ബോയിംഗിന്റെ യശസ്സിന് കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. ......
കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആശ്വാസ പ്രഖ്യാപനവുമായി രംഗത്ത്. അപകടത്തിൽപ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിമുകൾ അതിവേഗം തീർപ്പാക്കുമെന്ന് എൽഐസി അറിയിച്ചു.
ദുരന്തസാഹചര്യങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഉടൻ സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് എൽഐസി പ്രത്യേക ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചത്. ......
ബംഗളുരു: പിന്നോക്ക വിഭാഗ- ന്യൂനപക്ഷ- ദളിത് കൂട്ടായ്മയായ 'അഹിന്ദ'യാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കരുത്തും പിൻബലവും. 136 അംഗങ്ങളുള്ള കോൺഗ്രസ്സ് നിയമസഭാകക്ഷിയിൽ അഹിന്ദയ്ക്കാണ് ഭൂരിപക്ഷം. ......
അഹമ്മദാബാദിൽ ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി റിപ്പോർട്ട്. പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കനൻ ദേശായിയെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ......
അഹമ്മദാബാദിനടുത്ത് എയർ ഇന്ത്യയുടെ AI 171 വിമാനം തകർന്നുവീണ സംഭവത്തിൽ, വിമാനാപകടത്തിന്റെ കാരണങ്ങളായി വ്യോമയാന വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത് അമിതഭാരം, പക്ഷികളെ ഇടിച്ചത്, ഒരേ സമയം രണ്ട് എഞ്ചിനുകൾ തകരാറിലായത് തുടങ്ങിയവയാണ്. വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്ക്പിറ്റ് വോയിസ് റെക്കോർഡറും പരിശോധിച്ചുവരികയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
വിമാനം ടേക്ക്-ഓഫിന് ശേഷം ഉയരം നേടാൻ പാടുപെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ......
ന്യൂഡൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ ദുരിതത്തിലായ കുടുംബങ്ങളെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരും രജിസ്ട്രി ഉദ്യോഗസ്ഥരും അനുശോചനം അറിയിച്ചു. ......