ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ചാവേർ ആക്രമണമെന്നു സ്ഥിരീകരിച്ച് ഡൽഹി പൊലീസ്. ഫരീദാബാദിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ......
മധ്യപ്രദേശിലെ സെഹോർ ജില്ലയിൽ 27 കാരിയായ മോഡൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഖുശ്ബു അഹിർവാർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ......

ന്യൂഡൽഹി: ആരോപിക്കപ്പെടുന്ന കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ലാത്ത സാഹചര്യത്തിൽ, പിതൃത്വം തെളിയിക്കാൻ DNA പരിശോധനയ്ക്ക് ഉത്തരവിടുന്നത് അനാവശ്യമാണെന്ന് സുപ്രീം കോടതി. സ്വകാര്യതയ്ക്കുള്ള അവകാശവും വ്യക്തിയുടെ ശാരീരിക സ്വയംഭരണാവകാശവും (bodily autonomy) ശക്തിപ്പെടുത്തുന്ന സുപ്രധാനമായ വിധിന്യായമാണിത്.
വിഷയത്തിൽ പിതൃത്വത്തിന് കുറ്റകൃത്യവുമായി നേരിട്ടുള്ള ബന്ധമില്ലെങ്കിൽ, DNA പരിശോധന നിർബന്ധിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി മാറുമെന്നും, അത് നിയമപരമായ അന്വേഷണ അധികാരത്തിന് അതീതമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ:
ബന്ധം നിർബന്ധം: "ആരോപിക്കപ്പെടുന്ന കുറ്റകൃത്യവും പിതൃത്വവും തമ്മിൽ നേരിട്ടുള്ള ബന്ധം ഇല്ലാത്ത സാഹചര്യത്തിൽ, DNA പരിശോധന നിർബന്ധിക്കുന്നത് നിയമപരമായ അന്വേഷണ അധികാരത്തെ, അനാവശ്യമായതും വ്യക്തിയുടെ സ്വയംഭരണാവകാശത്തെയും സ്വകാര്യതയെയും ലംഘിക്കുന്നതുമായ ഒരു ഇടപെടലായി പരിവർത്തനം ചെയ്യുന്നു," കോടതി വ്യക്തമാക്കി.
ഊഹക്കച്ചവടത്തിനുള്ള ഉപകരണമല്ല: "ശാസ്ത്രീയ നടപടിക്രമങ്ങൾ, എത്ര പുരോഗമിച്ചതാണെങ്കിലും, ഊഹക്കച്ചവടത്തിനുള്ള ഉപകരണങ്ങളായി ഉപയോഗിക്കാൻ കഴിയില്ല."
ന്യായീകരണം വേണം: അത്തരം നടപടികൾ നിർബന്ധിത അന്വേഷണ ആവശ്യകതയാൽ ന്യായീകരിക്കപ്പെടേണ്ടതും, ചുമത്തിയ കുറ്റവുമായി വ്യക്തമായ പ്രസക്തിയുള്ളതുമായിരിക്കണം.
ഈ വിധിയിലൂടെ, DNA പരിശോധനയ്ക്ക് ഉത്തരവിട്ട കീഴ്ക്കോടതിയുടെ മുൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ......
എൻസിസി ക്യാമ്പുകളുടെ ഭക്ഷണച്ചെലവ് പൂർണമായി ഏറ്റെടുക്കുമെന്ന് കേന്ദ്രസർക്കാർ. എൻസിസി വാർഷിക പരിശീലന ക്യാമ്പുകൾ, സംയുക്ത ക്യാമ്പുകൾ, വായു-നാവികസേനാ ക്യാമ്പുകൾ, 'ഏക ഭാരത് ശ്രേഷ്ഠ ഭാരത്' ക്യാമ്പ്, റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പ് എന്നിവയിലേക്കുള്ള ഭക്ഷണച്ചെലവാണ് പൂർണമായും കേന്ദ്രം ഏറ്റെടുക്കുന്നത്. ......
ഗുവാഹത്തി: മുസ്ലീങ്ങൾക്കെതിരെ വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മുസ്ലിം സമൂഹം സംഖ്യയിലും സമ്പത്തിലുമുള്ള മുന്നേറ്റം അസം ജനതയുടെ കീഴടങ്ങലിന്റെ തുടക്കമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ......
ന്യൂഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപം ഇന്നലെ വൈകിട്ട് നടന്ന ശക്തമായ സ്ഫോടനത്തിൽ പതിമൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ട് 6.52നാണ് സംഭവം നടന്നതെന്ന് ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൽച മാധ്യമങ്ങളോട് അറിയിച്ചു.
റോഡിൽ പതുക്കെ വന്ന വാഹനം റെഡ് ലൈറ്റിൽ നിർത്തിയതിനു പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. ......
ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപം ഇന്നലെ നടന്ന സ്ഫോടനത്തിൽ ഭീകരശക്തികളുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് അന്വേഷണ ഏജൻസികൾ. സംഭവത്തിന് പിന്നാലെ പാകിസ്താനിൽ ആസ്ഥാനമായുള്ള ലഷ്കർ-എ-തൊയ്ബയുടെ പ്രവർത്തനങ്ങളാണ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ......
പൂനെ: എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി (എംഐടി-ഡബ്ല്യുപിയു), വേൾഡ് ടെക്നോളജി (ഡബ്ല്യുടി) ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന വേൾഡ് ടെക്നോളജി സമ്മിറ്റ് 2025 (ഡബ്ല്യുടിഎസ്25) സമാപിച്ചു. "നവീകരണം മുതൽ സ്വാധീനം വരെ: ആഗോള കണക്റ്റിവിറ്റി ത്വരിതപ്പെടുത്തുന്നു" എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം.
പൂനെയിലെ വേൾഡ് പീസ് ഡോമിൽ നടന്ന ഉച്ചകോടിയിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം പ്രതിനിധികൾ പങ്കെടുത്തു. ......
ഡല്‍ഹി : ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്ബർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.സ്ഫോടനത്തില്‍ 8 മരണം. മരണ സംഖ്യ ഉയർന്നേക്കാം.എട്ടോളം വാഹനങ്ങള്‍ കത്തിനശിച്ചതായാണ് വിവരം. ......
ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയെ പ്രശംസിച്ച കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയിൽ നിന്ന് കോൺഗ്രസ് പാർട്ടി അകലം പാലിച്ചു. ......