ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണ് ഏഴുപേർ മരിച്ചു. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.......
ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ മതപരിവർത്തനമാരോപിച്ച് മലയാളി പാസ്റ്റർ അറസ്റ്റിലായി. ജോസ് തോമസ് എന്നയാളെയാണ് സിക്കന്തർപൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
ബെലഗാവി: കർണാടകയിലെ ഒരു ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലെ പ്രാർത്ഥനയാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. സ്വന്തം അമ്മായിയമ്മ മരിക്കണമെന്ന പ്രാർത്ഥന സ്വന്തം കൈപ്പടയിലെഴുതിയാണ് പണത്തിനൊപ്പം കാണിക്കവഞ്ചിയിൽ നിക്ഷേപിച്ചത്. ......
കർണാടകത്തിലെ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി, മുൻ സഹകരണമന്ത്രി കെ എൻ രാജണ്ണ എന്നീ മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തി എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെ സന്ദർശിച്ച് ചർച്ച നടത്തി. നേതൃമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന ആശയക്കുഴപ്പം മാറ്റാൻ ഉടൻ നടപടി ഉണ്ടാകണമെന്നാണ് നേതാക്കൾ ഖാർഗെയോട് ആവശ്യപ്പെട്ടത്. ......
ന്യൂഡൽഹി: നോയിഡയിൽ2021 ൽ മുസ്ലിം പണ്ഡിതനായ കാസിം അഹമ്മദ് ഷെർവാനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ, മതവിദ്വേഷം പ്രേരണയായെന്ന (Hate Crime) കുറ്റം കൂടി ഉൾപ്പെടുത്തി അന്വേഷിക്കാൻ ഉത്തർപ്രദേശ് പോലീസ് സമ്മതിച്ചു. സംഭവത്തിൽ ഉചിതമായ നിയമവകുപ്പുകൾ ഒഴിവാക്കിയതിനെതിരെ സുപ്രീം കോടതി ശക്തമായ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ നിർണ്ണായക നീക്കം.
കോടതിയുടെ നിരീക്ഷണങ്ങൾ
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ......
ന്യൂഡൽഹി: നിയമം സങ്കീർണ്ണമായ സാങ്കേതിക പദങ്ങൾക്കുള്ളിൽ തളച്ചിടാനുള്ളതല്ലെന്നും അത് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതവും പ്രാപ്യവുമാകണമെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ. ജോധ്പൂർ നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ (NLU) പതിനെട്ടാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ എംഎൽഎയും രണ്ട് സഹായികളും പിടിയിൽ. കർണാടകയിലെ ഷിരഹട്ടിയിലെ ബിജെപി എംഎൽഎ ചന്ദ്രു ലമാനിയെയും രണ്ടു സഹായികളെയുമാണ് ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. ......
ചണ്ഡിഗഡ്: വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതിയുമായി സ്വയം പ്രഖ്യാപിത ഗോസംരക്ഷകനായ ബിട്ടു ബജ്റംഗി. ബിട്ടുവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ......
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെട്രോ സർവീസിനായി ഉത്തർപ്രദേശിലെ മീററ്റ് നഗരം ഒരുങ്ങുന്നു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ഓടുന്ന മീററ്റ് മെട്രോ, രാജ്യത്തെ നിലവിലെ മെട്രോ സംവിധാനങ്ങളിലേറ്റവും ഉയർന്ന പ്രവർത്തന വേഗത കൈവരിക്കുന്നതായിരിക്കും. ......
കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിൽ അധികാര തർക്കം ശക്തിപ്പെട്ടതോടെ മുഖ്യപ്രതിപക്ഷമായ ബിജെപി സട കുടഞ്ഞെഴുന്നേൽക്കുകയാണ്. കുറേക്കാലമായി ആ പാർട്ടി തളർന്നു കിടക്കുകയായിരുന്നു. ......