കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിൽ അധികാര തർക്കം ശക്തിപ്പെട്ടതോടെ മുഖ്യപ്രതിപക്ഷമായ ബിജെപി സട കുടഞ്ഞെഴുന്നേൽക്കുകയാണ്. കുറേക്കാലമായി ആ പാർട്ടി തളർന്നു കിടക്കുകയായിരുന്നു. ......
ലക്നൗ: ലൈംഗികാതിക്രമ കേസിൽ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം.......
അഹമ്മദാബാദ്: പ്രണയവിവാഹങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ കർശനമാക്കാൻ ഗുജറാത്ത് സർക്കാർ. ലവ് ജിഹാദ് ഉൾപ്പെടെയുള്ള പ്രണയ വഞ്ചനകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമഭേദഗതി എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ......
ചെന്നൈ :ജുഡീഷ്യൽ സ്ഥാപനങ്ങൾക്കുള്ളിലെ ഭരണപരമായ ഉത്തരവാദിത്ത സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും സ്ഥാപനങ്ങളിലുള്ള പൊതുവിശ്വാസം എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്)24-ാമത് ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.സുപ്രീം കോടതിയിൽ ജുഡീഷ്യൽ രേഖകൾ നഷ്ടമായതിനെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകളിലും കോടതി നടത്തിയ ഗൗരവമായ നിരീക്ഷണങ്ങളിലും കടുത്ത ആശങ്കയുള്ളതായും സമ്മേളനം അഭിപ്രായപെട്ടു.ഫാസിസത്തിനും സാമ്രാജിത്വത്തിനും എതിരായി ദേശീയ കാമ്പയിൻ ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു. മുൻ എംപിയും ഇസ്കഫ് ദേശീയ പ്രസീഡിയം അംഗവുമായ സെയ്ദ് അസീസ് പാഷ, ദേശീയ പതാകയും ബന്ദന ഭട്ടാചാര്യ ഇസ്കഫ് പതാകയും ഉയർത്തി. ജനറൽ സെക്രട്ടറി ബിജയ് കുമാർ പഡ്ഹാരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ മോട്ടിലാൽ കണക്കും അവതരിപ്പിച്ചു. ......
പത്തു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനെത്തിയ യുവതിയുടെ കഥയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മഹാരാഷ്ട്രയിലെ നാന്ദെഡ് സ്വദേശിനിയായ ഷീതൾ ചന്ദ്രകാന്ത് ചിത്തെ (21) ആണ് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് പരീക്ഷയ്ക്കായി പരീക്ഷാ ഹാളിലെത്തിയത്. ......
ബംഗളുരു: ബിജെപിയിൽ നിന്നും പുറത്താക്കപ്പെട്ട നേതാവാണ് ബസന ഗൗഡ പാട്ടീൽ യത് നാൽ. മുൻകേന്ദ്രമന്ത്രിയും ബിജാപ്പൂർ സിറ്റിയെ പ്രതിനിധീകരിക്കുന്ന എം എൽ എയുമാണ് അദ്ദേഹം. ......
ന്യൂഡൽഹി: ലോറൻസ് ബിഷ്ണോയ് സംഘത്തിനായി ദീർഘകാലമായി പ്രവർത്തിച്ചുവന്ന യുവതി അറസ്റ്റിൽ. ലോറൻസ് സംഘത്തിന് ആയുധങ്ങളും ലഹരിവസ്തുക്കളും എത്തിക്കുന്ന ഗൺമാൻ ബോബി കബൂത്തറിന്റെ അടുത്ത സഹായി ഖുസ്നുമ അൻസാരി (നേഹ)യാണ് പിടിയിലായത്. ......
ന്യൂഡൽഹി ആറുമാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെ അമ്മയിൽ നിന്ന് അകറ്റുകയും അവരെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്ത ഭർത്താവിന്റെ നടപടിയെ അതിശക്തമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. ഇത് "ഏറ്റവും ഉയർന്ന തലത്തിലുള്ള ക്രൂരത" ആണെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. ......

ന്യൂഡൽഹി: രാജ്യത്തെ ബാർ അസോസിയേഷനുകളുടെ പ്രവർത്തനവും ഭരണസംവിധാനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സുപ്രീം കോടതി നിർദ്ദേശങ്ങൾ തേടി. ബാർ അസോസിയേഷനുകളുടെ ഭരണഘടനാപരമായ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി കോടതി സ്വമേധയാ എടുത്ത കേസിനെ തുടർന്നാണ് ഈ നടപടി.
ഫെബ്രുവരി 11-ന് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രധാന തീരുമാനങ്ങൾ:
അടിസ്ഥാന രൂപരേഖ (Terms of Reference): നാല് ആഴ്ചയ്ക്കകം ബാർ അസോസിയേഷനുകളുടെ പ്രവർത്തനം വിലയിരുത്താനുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
വിപുലമായ പങ്കാളിത്തം: സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ബാർ അസോസിയേഷനുകൾക്ക് പുറമെ, ജില്ലാ-സബ് ഡിവിഷൻ തലങ്ങളിലുള്ള അസോസിയേഷനുകളുടെയും അഭിപ്രായങ്ങൾ തേടും.
നോഡൽ ഓഫീസർ: ഹൈക്കോടതി രജിസ്ട്രാർ ജനറൽമാർ വഴി എല്ലാ അസോസിയേഷനുകളിലും വിവരങ്ങൾ എത്തിക്കാൻ നോഡൽ കൗൺസിലായ വിപിൻ നായർക്ക് കോടതി നിർദ്ദേശം നൽകി.
നേരിട്ടുള്ള ഇടപെടൽ: അസോസിയേഷനുകൾക്ക് അവരുടെ നിർദ്ദേശങ്ങൾ സുപ്രീം കോടതി നൽകിയിട്ടുള്ള പ്രത്യേക ഇമെയിൽ വിലാസം വഴി നേരിട്ട് സമർപ്പിക്കാം.
പശ്ചാത്തലം
മദ്രാസ് ബാർ അസോസിയേഷനിലെ അംഗത്വവുമായി ബന്ധപ്പെട്ട തർക്കത്തിൽ നിന്നാണ് ഈ കേസിന്റെ തുടക്കം. ......
ഡൽഹിയിൽ നടന്ന എ.ഐ എക്സ്പോയിൽ ചൈനീസ് റോബോട്ടിനെ സർവകലാശാലയുടെ കണ്ടുപിടിത്തമായി അവതരിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഗൽഗോട്ടിയാസ് സർവകലാശാലയെ പരിപാടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ സർവകലാശല ഉൾപ്പെട്ട പഴയൊരു വിവാദവും സൈബർ ലോകത്ത് ചർച്ചയാകുകയാണ്. ......