മുപ്പത്തഞ്ചുകാരിയെ വിവാഹം കഴിച്ച എഴുപത്തഞ്ചുകാരൻ വിവാഹപിറ്റേന്ന് മരിച്ചു. ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിലാണ് സംഭവം.......
രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വില വർധിപ്പിച്ചത്.......
കരൂർ ദുരന്തത്തിന്റെ പേരിൽ പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും വിരോധമുണ്ടെങ്കിൽ പ്രവർത്തകർക്കെതിരെയല്ല, തനിക്കെതിരെ നടപടി എടുത്തോളു എന്നും വിജയ് പറഞ്ഞു. ......
മുഖ്യപ്രതിപക്ഷമായ ബിജെപി യിൽ നിന്ന് മാത്രമല്ല, ഭരണകക്ഷിയായ കോൺഗ്രസ്സിനകത്തുനിന്നും ഉയർന്ന എതിർപ്പ് കാര്യമാക്കാതെയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജാതി സെൻസസ് രണ്ടാമതും നടത്താൻ ഉത്തരവിട്ടത്. മന്ദഗതിയിലാണെങ്കിലും ഒരാഴ്ചയായി സർവ്വേ നടപടികൾ നടന്നുവരികയാണ്. ......
നടൻ വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു. അമ്പത്തിരണ്ടുകാരനായ വി.അയ്യപ്പനാണ് ജീവനൊടുക്കിയത്.......
ന്യൂഡൽഹി: മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി നേരിട്ട് പരിഗണിക്കരുതെന്ന് സുപ്രീംകോടതി. മുൻകൂർ ജാമ്യം തേടുന്നവർ ആദ്യം സെഷൻസ് കോടതിയെ സമീപിക്കണം.......
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിലെ ഒരു കേസിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. അന്വേഷണത്തിൽ ഏതെങ്കിലും തെളിവ് നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്താൽ ഝാൻസി പോലീസ് സൂപ്രണ്ടിന് (എസ്.പി) വ്യക്തിപരമായ ഉത്തരവാദിത്തം ഉണ്ടാകുമെന്നും കോടതി കർശനമായി മുന്നറിയിപ്പ് നൽകി.
കേസിൽ പരാതിക്കാരൻ നൽകിയ സാക്ഷിമൊഴികൾ അടങ്ങിയ രേഖകൾ അന്വേഷണത്തിനായി പോലീസിന് കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചു. ......
രാജസ്ഥാനിലെ കോട്ടയിലെ ദീപ്ശ്രീ ബില്‍ഡിങ്ങില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.ശ്രീമദ് രാമായണ് സീരിയലില്‍ പുഷ്കല് എന്ന കഥാപാത്രമായി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വീര്‍ ശര്‍മ. അപകടസമയത്ത് കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നു. ......
എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ ഇഷ്ടമുള്ള പുതിയ കമ്പനി തെരഞ്ഞെടുക്കാൻ അവസരം.
മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായാണ് എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നത്.
ഇതിന്റെ ഭാഗമായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽനിന്നും അഭിപ്രായങ്ങൾ തേടി.
അഭിപ്രായങ്ങൾ ഒക്ടോബർ പകുതിയോടെ സമർപ്പിക്കണം. ഇത് ലഭിക്കുന്ന പക്ഷം എൽപിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശവും രൂപവൽകരിക്കും.
2013ൽ 13 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി യുപിഎ സര്‍ക്കാര്‍ 24 ജില്ലകളിലായി പരീക്ഷണാടിസ്ഥാനത്തിൽ എൽപിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു.
എന്നാൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പാചകവാതക വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമായിരുന്നു ഇതുവഴി ലഭിച്ചിരുന്നത്. ......
ബിജെപി ഭരണത്തിലിരിക്കെ മൂന്നുകൊല്ലം മുമ്പ്, ഗവണ്മെന്റിന്റെ നിർമ്മാണജോലികൾക്ക് നാല്പത് ശതമാനം വരെ കമ്മീഷൻ കൊടുക്കേണ്ടിവരുന്നു എന്ന് കർണാടകത്തിലെ കരാറുകാരുടെ സംഘടന ആരോപിച്ചിരുന്നു. അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രിയ്ക്കും അവർ കത്തെഴുതിയിരുന്നു. ......