ചെന്നൈ, ജൂൺ 21 – സ്ത്രീകളുടെ സ്വയംഭരണാവകാശം ഉയർത്തിപ്പിടിച്ച് മദ്രാസ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ഭർത്താവിന്റെ അനുവാദമോ ഒപ്പോ നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ......
പുതുച്ചേരിയിൽ ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് നടിമാരായ തമന്നയേയും കാജൽ അഗർവാളിനെയും പൊലീസ് ചോദ്യം ചെയ്യും. ഇതിനായി സൈബർ ക്രൈം പൊലീസ് ഇരുവർക്കും നോട്ടീസയച്ചു. ......
ന്യൂഡെൽഹി : റെയിൽ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത ! വെയിറ്റിംഗ് ലിസ്റ്റിൽ അടിമുടി ‘ശുദ്ധികലശം’ നടത്തി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ എല്ലാ കോച്ച് സെഗ്മെന്റുകളിലും ആകെ ബെര്‍ത്തുകളുടെ 25 ശതമാനം വരെ മാത്രമേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് അനുവദിക്കുകയുള്ളൂ. ......
മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം പിതാവ് ഒളിച്ചോടി. ഉത്തർപ്രദേശിലെ റാംപുർ സ്വദേശി ഷക്കീൽ എന്നയാളാണ് തന്റെ പതിനഞ്ച് വയസുള്ള മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം ഒളിച്ചോടിയത്. ജബീന എന്ന പെൺകുട്ടിയുമായി ഒളിച്ചോടിയ ഷക്കീൽ പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ......
മകൾ ഒളിച്ചോടിയതിന്റെ അപമാനത്തിൽ 45കാരി, അമ്മയെയും 2 പേരക്കുട്ടികളെയും കൊന്നതിന് ശേഷം ജീവനൊടുക്കി എന്നാണ് നിഗമനം. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് നാടിനെ നടുക്കിയ കൂട്ടമരണം. ......
ബംഗളുരു: കോൺഗ്രസ്സ് നേതാക്കളായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരും ജെഡിഎസ്സ് നേതാവും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയും മൈസൂരു മേഖലയിൽ നിന്നുള്ള പ്രമുഖ നേതാക്കളാണ്. രാഷ്ട്രീയ അധീശത്വത്തിനായി സിദ്ധരാമയ്യയും ശിവകുമാറും ഒരുഭാഗത്തും കുമാരസ്വാമി മറുഭാഗത്തുമായി നടന്നുവരുന്ന പ്രത്യക്ഷ- പരോക്ഷ പോരാട്ടം രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരവുമാണ്. ......
ന്യൂഡൽഹി, ജൂൺ 20 കമൽഹാസൻ ചിത്രം 'തഗ് ലൈഫ്' കർണാടകയിൽ പ്രദർശിപ്പിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി. സിനിമയ്ക്ക് യാതൊരുവിധ നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്നും, റിലീസ് ചെയ്യുകയാണെങ്കിൽ ആവശ്യമായ സംരക്ഷണം നൽകുമെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.
ജസ്റ്റിസുമാർ അടങ്ങിയ ബെഞ്ച് വാക്കാൽ ചില സുപ്രധാന നിരീക്ഷണങ്ങൾ നടത്തി. ......
ഇന്ത്യൻ ഭരണഘടന കേവലം ഒരു ഭരണഘടനയല്ല, മറിച്ച് രാജ്യത്തിന് പ്രതീക്ഷ നൽകിയ വിപ്ലവകരമായ പ്രസ്താവനയാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അഭിപ്രായപ്പെട്ടു. ഇറ്റലിയിലെ മിലാൻ കോർട്ട് ഓഫ് അപ്പീലിൽ ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ പ്രാധാന്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രോപ്പർട്ടി രജിസ്ട്രേഷൻ സംവിധാനം അടിമുടി മാറ്റുന്നതിനായി, രജിസ്ട്രേഷൻ ബിൽ 2025-ന്റെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. പൂർണ്ണമായും ഡിജിറ്റൽവൽക്കരിച്ച സംവിധാനം ലക്ഷ്യമിടുന്ന ഈ ബിൽ, 1908-ലെ രജിസ്ട്രേഷൻ നിയമത്തിന് പകരമാവാനാണ് ഉദ്ദേശിക്കുന്നത്. ......