നഗ്ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ദേവ്രിയ സ്വദേശികളായ യുവതിയുടെയും അമ്മയുടെയും നഗ്നചിത്രങ്ങളാണ് യുവതിയുടെ ഭർത്താവ് പ്രചരിപ്പിച്ചത്. ......
അപ്രതീക്ഷിത ട്വിസ്റ്റുകളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എക്കാലവുമുണ്ടാകാറുള്ളത്. ബദ്ധവൈരികൾ പെട്ടെന്ന് ഒന്നിക്കുകയും ആത്മമിത്രങ്ങൾ കൊടുംശത്രുക്കളായി മാറുകയും ചെയ്യുന്നത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാം കണ്ടിട്ടുണ്ട്. ......
ബീഹാറിൽ കോൺഗ്രസ് പ്രഖ്യാപിച്ച പ്രിയദർശിനി ഉദാൻ യോജന വിവാദത്തിൽ. ആർത്തവ ശുചിത്വ അവബോധം വളർത്താൻ എന്ന പേരിൽ സംസ്ഥാനത്തെ അഞ്ചുലക്ഷം സ്ത്രീകൾക്ക് സാനിറ്ററി പാഡ് വിതരണം ചെയ്യുന്നതാണ് പദ്ധതി. ......
കർണാടകം: ബംഗളുരുവിന് സമീപം ദേവനഹള്ളിയിലെ ചന്നരായപട്ടണ താലൂക്കിൽ ഏറോസ്പേസ് പാർക്ക് ആരംഭിക്കാനായി രണ്ടായിരത്തോളം ഏക്ര ഭൂമി ഏറ്റെടുക്കാനുള്ള ഗവണ്മെന്റ് തീരുമാനത്തിന് എതിരെയുള്ള കർഷകപ്രക്ഷോഭം തുടരും. കർഷകസംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ വിധാൻസൗധയിൽ വെച്ച് നടത്തിയ ചർച്ച പൂർണ്ണമായില്ല. ......
ബംഗളൂരു : വിക്ടോറിയ ലേഔട്ടിലെ റെസിഡൻഷ്യൽ വീട്, ബംഗളൂരുവിലെ അർക്കാവതി ലേഔട്ടിലെ റെസിഡൻഷ്യൽ പ്ലോട്ട്, തുമകൂരുവിലെ വ്യാവസായിക ഭൂമി, ആനേക്കൽ താലൂക്കിലെ കൃഷിഭൂമി എന്നിവയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം താൽക്കാലികമായി കണ്ടുകെട്ടിയത്. ഈ ആസ്തികൾക്ക് ആകെ 34.12 കോടി രൂപയുടെ ന്യായമായ വിപണി മൂല്യമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ......
മദ്രസ വിദ്യാർത്ഥിനിയെ നിരന്തരം ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് ഇരുപത്തിരണ്ടുകാരിയായ വിദ്യാർത്ഥിനി നിരവധി തവണ ബലാത്സംഗത്തിനിരയായത്. ......
കുടുംബ തർക്കത്തിനിടെ വനിതാ കൗൺസിലറെ ഭർത്താവ് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ തിരുനിന്ദ്രാവൂർ മുൻസിപ്പാലിറ്റിയിലെ കൗൺസിലറായ ഗോമതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് സ്റ്റീഫൻ രാജ് മുപ്പത്തെട്ടുകാരിയായ ഗോമതിയെ വെട്ടിക്കൊല്ലുകയായിരുന്നു. ......
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉന്നയിച്ച കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളെ സോണിയ ഗാന്ധിയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി നിഷേധിച്ചു. "വസ്തുവകകളോ, അവയുടെ ഉപയോഗമോ കൈമാറ്റമോ ഇല്ലാതെ കള്ളപ്പണം വെളുപ്പിക്കൽ നടന്നു എന്ന് പറയുന്നത് വിചിത്രവും അഭൂതപൂർവവുമാണെന്ന്" സിങ്വി കോടതിയിൽ വാദിച്ചു.
പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെയുടെ റോസ് അവന്യൂ കോടതിയിലാണ് വാദങ്ങൾ നടക്കുന്നത്. ......
തിരുവനന്തപുരം: സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം എടുത്തുകളയുന്ന നിയമനിർമ്മാണ ഭേദഗതികൾക്കെതിരെ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു. ഗവർണറുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള സമാനമായ കേസുകളോടൊപ്പം ഈ കേസും പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ പി.എസ്. ......
ബെംഗളൂരു:കന്നട ഭാഷയ്ക്കെതിരെ കൂടുതൽ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസനെ ബെംഗളൂരുവിലെ സിറ്റി സിവിൽ കോടതി വിലക്കി. കന്നഡിഗരെ പ്രതിനിധീകരിച്ച് ചില പൗരന്മാർ നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഈ നടപടി.
കമൽഹാസന്റെ സമീപകാല പ്രസ്താവന കന്നട സംസാരിക്കുന്ന ജനങ്ങൾക്ക് വലിയ വേദനയും ദുരിതവും ഉണ്ടാക്കിയെന്ന് വാദികൾ കോടതിയിൽ പറഞ്ഞു. ......