കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ബംഗളുരു ആർ ആർ നഗറിൽ നിന്നുള്ള ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ മുനിരത്നയും തമ്മിൽ കടുത്ത ശത്രുത നിലനിൽക്കുന്നുണ്ട്. അത് പരസ്യഏറ്റുമുട്ടലിൽ ചെന്നെത്തിയ കാഴ്ചയാണ് നഗരം കണ്ടത്. ശിവകുമാറിന്റെ 'വോക്ക് വിത്ത് ബംഗളുരു' പരിപാടി ഇന്നലെ വടക്കൻ ബംഗളുരുവിലെ മത്തിക്കെരെ ജെ പി പാർക്കിലായിരുന്നു. ......
കൊലക്കേസിൽ ഒളിവിലായിരുന്ന ഹിന്ദു മഹാസഭ ദേശീയ ജനറൽ സെക്രട്ടറി പൂജാ ശകുൻ പാണ്ഡെ അറസ്റ്റിലായി. അഭിഷേക് ഗുപ്ത എന്ന വ്യവസായി കൊലചെയ്യപ്പെട്ട കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. ......
ബംഗളുരു: ത്വരിത വികസനത്തിന്റെയും വർധിച്ച കുടിയേറ്റത്തിന്റെയും അനുബന്ധമായാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതെന്ന് ഐ ടി ബി ടി മന്ത്രി പ്രിയങ്ക് ഖാർഗെ അഭിപ്രായപ്പെട്ടു. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച ഇന്ത്യൻ ഇന്നവേഷൻ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
സ്ത്രീജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടുകൂടിയുള്ള ആർത്തവ അവധി അനുവദിക്കാൻ കർണാടകം തീരുമാനിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ......
ന്യൂഡൽഹി: ട്രസ്റ്റിന്റെ ചെയർമാനും ഒപ്പിടാൻ അധികാരമുള്ള വ്യക്തിയും സ്വയം ചെക്ക് ഒപ്പിട്ട് നൽകിയാൽ, സ്ഥാപനമായ ട്രസ്റ്റിനെ പ്രതിയാക്കാതെ തന്നെ അദ്ദേഹത്തിനെതിരെ ചെക്ക് ബൗൺസ് (നിയമവിരുദ്ധമാവുക) കേസ് നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചെക്ക് നൽകുന്ന പ്രവൃത്തിയിൽ ട്രസ്റ്റിക്ക് നേരിട്ട് ഉത്തരവാദിത്വമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഈ ഉത്തരവോടെ, മുമ്പ് തള്ളിക്കളഞ്ഞ ഒരു കേസ് ട്രയൽ കോടതിയിലെ യഥാർത്ഥ ഫയലിലേക്ക് തിരിച്ചുകൊണ്ടുവരാനും സുപ്രീംകോടതി നിർദ്ദേശിച്ചു. ......
അസമിൽ ബിജെപി നേതാക്കളുടെ കൂട്ടരാജി. മുൻ കേന്ദ്രസഹമന്ത്രിയുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേരാണ് ബിജെപി വിട്ടത്.
അസം ജനതയ്ക്കുനൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാരോപിച്ചാണ് നേതാക്കളുടെ രാജി. ......
ന്യൂഡൽഹി: ജില്ലാ ജഡ്ജിമാരായി അപേക്ഷിക്കുന്ന അഭിഭാഷകർക്ക് നിർബന്ധമായുള്ള '7 വർഷത്തെ പ്രാക്ടീസ് നിയമം' സംബന്ധിച്ച് സുപ്രധാന നിയമപ്രശ്നം സുപ്രീം കോടതി പരിശോധിക്കുന്നു. ഏഴ് വർഷത്തെ അഭിഭാഷകവൃത്തി തടസ്സമില്ലാത്തതായിരിക്കണം എന്നതും നിയമന സമയത്തും പ്രാക്ടീസ് ചെയ്യുന്ന ആളായിരിക്കണം എന്നതുമാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്.
ഒരു ജില്ലാ ജഡ്ജിയുടെ നിയമനം അസാധുവാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതി ഈ വിഷയം പരിഗണിക്കുന്നത്. ......
ന്യൂഡൽഹി:ജില്ലാ ജഡ്ജിമാരുടെ നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കുന്നവരുടെ യോഗ്യത സംബന്ധിച്ച സുപ്രധാന വിധി സുപ്രീം കോടതി ഉടൻ പുറപ്പെടുവിക്കും. ഒരു ജുഡീഷ്യൽ ഓഫീസർക്ക് നേരിട്ടുള്ള നിയമനം വഴി ജില്ലാ ജഡ്ജിയായി സ്ഥാനമേൽക്കാൻ സാധിക്കുമോ എന്ന സുപ്രധാന നിയമപ്രശ്നമാണ് ഈ കേസിൽ തീർപ്പാക്കാനുള്ളത്. ......
ഒക്ടോബറിൽ വിപ്ലവം നടക്കുമെന്ന് തുറന്നടിച്ച കർണാടകമന്ത്രി കെ എൻ രാജണ്ണ മന്ത്രിസഭയ്ക്ക് പുറത്താണ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറേണ്ടിവരുമെന്ന് സിദ്ധരാമയ്യയ്ക്ക് ഹൈക്കമാണ്ടിൽ നിന്ന് കിട്ടിയ സൂചനയാണ് അദ്ദേഹത്തിന്റെ ആത്മസുഹൃത്തായ രാജണ്ണയിൽ നിന്ന് ഏതാനും മാസം മുമ്പ് പുറത്തുവന്നത്. ......
ബംഗളുരുവിലെ മെട്രോ ട്രെയിൻ സർവ്വീസ് നമ്മ മെട്രോ എന്നാണറിയപ്പെടുന്നത്. നമ്മ മെട്രോ എന്നാൽ നമ്മുടെ മെട്രോ എന്നാണർത്ഥം.......