ഇത്തവണ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം വന്നത് ഡൽഹിയിൽ നിന്നാണ്. " നേതൃമാറ്റ ചർച്ചയൊന്നുമില്ല. നിലവിൽ ഞാൻ മുഖ്യമന്ത്രിയാണ്.......
ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമനിർമ്മാണത്തിൽ നിരവധി പിഴവുകളുണ്ടെന്ന് സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും ജെ.എസ്. ......
മുംബൈ: ഹിന്ദുത്വ സൈദ്ധാന്തികൻ വിനായക് ദാമോദർ സവർക്കർക്കെതിരെ ലണ്ടനിലെ പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഫയൽ ചെയ്ത അപകീർത്തി കേസിൽ കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി കുറ്റക്കാരനല്ലെന്ന് കോടതിയിൽ ബോധിപ്പിച്ചു. നേരിട്ട് ഹാജരാകാത്തതിനെ തുടർന്ന് അഭിഭാഷകൻ മിലിന്ദ് പവാറാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രത്യേക കോടതി ജഡ്ജി അമോൽ ഷിൻഡെക്ക് മുമ്പാകെ നിലപാട് അറിയിച്ചത്.
രാഹുൽ ഗാന്ധിയുടെ അപേക്ഷ പരിഗണിച്ചാണ് അഭിഭാഷകൻ വഴി മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയത്. ......
ജയ്പൂർ: മൂന്ന് കുട്ടികളുണ്ടെന്ന കാരണത്താൽ 15 വർഷത്തെ സേവനത്തിന് ശേഷം ജോലിയിൽ നിന്ന് പിരിച്ചുവിട്ട സർക്കാർ ഉദ്യോഗസ്ഥന് രാജസ്ഥാൻ ഹൈക്കോടതി ആശ്വാസം നൽകി. ഈ നടപടി 'അങ്ങേയറ്റം നീതിരഹിതവും മനുഷ്യത്വരഹിതവുമാണ്' എന്ന് കോടതി നിരീക്ഷിച്ചു. ......
260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് നിർണായക കണ്ടെത്തൽ. വിമാനത്തിന്റെ എൻജിനിലേക്ക് ഇന്ധനം എത്തുന്നത് നിയന്ത്രിക്കുന്ന എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ ഓഫായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ......
ടെന്നിസ് താരമായ രാധിക യാദവിനെ (25) പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. മകളെ കൊലപ്പെടുത്താൻ ദീപക് യാദവിനെ പ്രേരിപ്പിച്ച ഘടകം എന്തെന്ന കാര്യത്തിൽ ഇനിയും വ്യക്ത വന്നിട്ടില്ല, മകൾ സ്വന്തമായി പണം സമ്പാദിക്കുന്നതും റീൽസുകളിൽ അഭിനയിക്കുന്നതും ഇഷ്ടമില്ലാത്തതിനാലാണ് ദീപക് യാദവ് കൊലനടത്തിയത് എന്നാണ് പൊലീസിന്റെ വിശദീകരണം. ......
ഉപഭോക്തൃ ഉൽപന്ന മേഖലയിലെ മുൻനിരക്കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്യുഎൽ) ആദ്യ വനിതാ സിഇഒയും മാനേജിങ് ഡയറക്ടറുമായി മലയാളിയായ പ്രിയ നായരെ നിയമിച്ചു. പാലക്കാട് സ്വദേശിനിയയായ പ്രിയ നായർ ഓഗസ്റ്റ് ഒന്നിനാണ് ചുമതലയേൽക്കുന്നത്. ......
ശശി തരൂരിന് മുന്നിൽ രണ്ടു വഴികളാണുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തരൂർ ഒന്നുകിൽ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ പാർട്ടിവിട്ട് പോകണമെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ......
രണ്ട് രാഷ്ട്രീയ എതിരാളികൾ പങ്കെടുത്ത രാത്രിയിലെ മദ്യസൽക്കാരം ബംഗാൾ രാഷ്ട്രീയത്തിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ആളൊഴിഞ്ഞ വനപ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് മദ്യപിച്ച തൃണമൂൽ കോൺഗ്രസ് നേതാവിനെയും ബിജെപി വനിതാ നേതാവിനെയുമാണ് ഗ്രാമവാസികൾ പിടികൂടിയത്. ......
മുൻകേന്ദ്രമന്ത്രി മുരസൊലി മാരന്റെ മക്കളായ സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരനും സഹോദരനും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള സ്വത്ത് തർക്കം അവസാനിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഇടപെടലിനെ തുടർന്നാണ് കലാനിധി മാരനും ദയാനിധി മാരനും തമ്മിൽ ഒത്തുതീർപ്പിലെത്തിയത്. ......