ലഖ്നൗ: ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിനിയായ പെൺകുട്ടിയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ ലെെംഗികാതിക്രമം, ലവ് ജിഹാദ് തുടങ്ങിയ ആരോപണങ്ങളുയർത്തി രംഗത്തെത്തിയത്. ......
കർണാടകയിലെ ഗോകർണയിൽ രാമതീർഥ കുന്നിൻ മുകളിലുള്ള അപകടകരമായ ഗുഹയിൽ രണ്ടു പെൺമക്കളുമായി റഷ്യൻ യുവതി കഴിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മീയ ഏകാന്തത തേടിയാണ് താൻ താമസത്തിനായി ഈ സ്ഥലം തെരഞ്ഞെടുത്തത് എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത് ഗോവയിൽ നിന്നാണ് റഷ്യൻ വംശജയായ നീന കുട്ടിന (40) തന്റെ മക്കളായ പ്രേമ (6), അമ (4) എന്നിവരോടൊപ്പം ഗോകർണയിൽ എത്തിയത്.
നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ധ്യാനത്തിലും പ്രാർഥനയിലും ഏർപ്പെടാനാണ് താൻ ഗുഹയിൽ താമസിച്ചതെന്ന് നീന പറഞ്ഞു. ഗുഹ സ്ഥിതി ചെയ്യുന്ന രാമതീർഥ കുന്നിൽ കഴിഞ്ഞ ജൂലൈയിൽ വലിയ മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു. ......
ഏവിയേഷൻ വിദഗ്ദ്ധനായ അമിത് സിംഗിന്റെ അഭിപ്രായപ്രകാരം സാങ്കേതികമായ സുതാര്യത റിപ്പോർട്ടിന് ഇല്ലെന്നും, അടിയന്തിരമായി പരിശോധനകൾ നടത്താനും തിരുത്തൽ നടപടികൾ സ്വീകരിക്കാനും ശുപാർശ ചെയ്യാത്തതിനാൽ അപകടത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
* 2018-ൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) പുറത്തിറക്കിയ ഒരു പ്രത്യേക എയർവർത്തിനസ് ഇൻഫർമേഷൻ ബുള്ളറ്റിൻ (SAIB) റിപ്പോർട്ട് എടുത്ത് കാണിക്കുന്നുണ്ട്. ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിംഗ് സംവിധാനം യാന്ത്രികമായി വേർപെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഇതിലുള്ളത്. ......
ഗാർഹിക പീഡന നിരോധന നിയമപ്രകാരം (Domestic Violence Act) ഒരു കേസിൽ, പ്രതിഭാഗത്തെ കേട്ടശേഷം കേസിന് കഴമ്പില്ലെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടാൽ, നടപടികൾ അവസാനിപ്പിക്കാനും ഇടക്കാല ഉത്തരവുകൾ പിൻവലിക്കാനും അധികാരമുണ്ടെന്ന് ജമ്മു & കശ്മീർ ഹൈക്കോടതി.
ജസ്റ്റിസ് സഞ്ജയ് ധറിന്റെ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. ഡി.വി ആക്ട് സെക്ഷൻ 12 പ്രകാരമുള്ള നടപടികൾ കർശനമായി ക്രിമിനൽ സ്വഭാവമുള്ളതല്ല. ......
അവിഹിതബന്ധം ആരോപിച്ച് നടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. കന്നഡ സീരിയൽനടിയും അവതാരകയുമായ ശ്രുതി(സി.......
ഹൈദരാബാദ്: വിദേശത്ത് എൽഎൽഎം പഠിക്കാൻ വൻ തുക വായ്പയെടുക്കുന്നതിനെതിരേ നിയമ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. ......
അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ ആരോപണവുമായി വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ. വിമാനം പൈലറ്റ് മനപൂർവം അപകടത്തിൽപെടുത്തിയതാകാം എന്നാണ് ക്യാപ്റ്റൻ മോഹൻ രംഗനാഥൻ ആരോപിക്കുന്നത്. ......
തിരുവനന്തപുരം: അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന ഉടൻ തകർന്നുവീണ AI171 വിമാനത്തിന്റെ അപകടകാരണം എൻജിൻ തകരാറാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ടേക്ക്-ഓഫിന് തൊട്ടുപിന്നാലെ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പ്രവർത്തനം നിശ്ചലമായതാണ് അപകടത്തിന് കാരണമായതെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
2025 ജൂൺ 13-ന് രാവിലെ 08:07:33 UTC-നാണ് ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക്-ഓഫിന് അനുമതി നേടിയത്. ......
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിന്റെ പ്രഥമിക റിപ്പോർട്ട് പുറത്തുവന്നതോടെ അപകടം സംഭവിച്ച ദുരൂഹത ഏറുകയാണ്. വിമാനത്തിന്റെ എൻജിനിലേക്ക് ഇന്ധനം എത്തുന്നത് നിയന്ത്രിക്കുന്ന എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ റൺ മോഡിൽ നിന്നും കട്ടോഫ് മോഡിലേക്ക് മാറിയതാണ് അപകട കാരണം എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ......
ഉത്തർപ്രദേശിൽ മലയാളി യുവഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) ഉത്തർ പ്രദേശിലെ ഗൊരഖ്പുരിൽ മരിച്ചത്. ഗൊരഖ്പുർ ബിആർഡി മെഡിക്കൽ കോളജിലെ പിജി മൂന്നാം വർഷ വിദ്യാർത്ഥിയായ അഭിഷോയെ ഹോസ്റ്റൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം.
അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്നാണ് ആശുപത്രി അധികൃതർ താമസ സ്ഥലത്തെത്തി പരിശോധന നടത്തിയത്. ......