ന്യൂഡൽഹി: കന്റോൺമെന്റ് ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. നിർമ്മാണം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ല.
കേസിന്റെ പശ്ചാത്തലം
താൻ വിദേശത്തായിരുന്ന സമയത്ത് തന്റെ വീടിനു മുന്നിലെ തുറസായ സ്ഥലം കൈയേറി ഹർജിക്കാരൻ അനധികൃത നിർമ്മാണം നടത്തിയെന്ന പരാതിയുമായാണ് എതിർകക്ഷി കോടതിയെ സമീപിച്ചത്. ......
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി രംഗം കൂടുതൽ ശക്തമാകുന്നു. വിയറ്റ്നാമിനും ഇൻഡൊനീഷ്യയ്ക്കും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വിൽക്കാനുള്ള കരാർ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
ബംഗളുരുവിൽ രണ്ടാമത്തെ ഇന്റർ നാഷണൽ എയർപോർട്ടിനെ പറ്റിയുള്ള ചർച്ച ചൂടുപിടിക്കുമ്പോൾ അതിനിടയിലേക്ക് മുമ്പുണ്ടായിരുന്ന എച്ച്എ എൽ എയർപോർട്ടും കടന്നുവരികയാണ്. 1941എൽ ബ്രിട്ടഷുകാരുടെ കാലത്ത് നിലവിൽ വന്ന എച്ച്എഎൽ എയർപോർട്ട് 1964 ൽ കേന്ദ്ര ഗവണ്മെന്റിന്റെ കീഴിൽ ഹിന്ദുസ്ഥാൻ എയറോനോറ്റിക്സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഭാഗമാക്കപ്പെടുകയായിരുന്നു. ......
കാമുകനൊപ്പം ജീവിക്കാനായി യുവതി ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ സംഭാലിലാണു സംഭവം.......
മരുമക്കൾക്കും പ്രായപൂർത്തിയായ പെൺകുട്ടികൾക്കും കാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഗ്രാമപഞ്ചായത്ത്. രാജസ്ഥാനിലെ ജലോർ ജില്ലയിലെ 15 ഗ്രാമങ്ങളിലാണ് സ്ത്രീകൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ വിലക്കേർപ്പെടുത്തിയത്. ......
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. എല്ലാ ഇന്ത്യൻ ഉത്പന്നങ്ങൾക്കും 100 ശതമാനം നികുതി ഇളവ് നൽകുന്ന ചരിത്രപരമായ സ്വതന്ത്ര വാണിജ്യ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ......
ന്യൂഡൽഹി:ജാമ്യത്തിലിറങ്ങി കേസിലെ പ്രധാന സാക്ഷിയെ കൊലപ്പെടുത്തിയ പ്രതിക്ക് വീണ്ടും ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ സമീപനം "പ്രത്യക്ഷത്തിൽ വിപരീതവും" (Manifestly Perverse) യുക്തിരഹിതവുമാണെന്ന് നിരീക്ഷിച്ച കോടതി, നിയമപരമായ നിബന്ധനകൾ പാലിക്കുന്നതിൽ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്നും വ്യക്തമാക്കി.
ലക്ഷ്മണൻ v. ......
മുംബൈ: ഇന്ത്യൻ സിമന്റ് വ്യവസായത്തിന്റെ ശക്തിസമവാക്യങ്ങൾ മാറ്റിമറിക്കുന്ന നിർണായക നീക്കവുമായി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന് കീഴിലുള്ള വിവിധ സിമന്റ് നിർമ്മാണ കമ്പനികളെ ഏകീകരിക്കനാണ് നീക്കം. ......
ഗുരുഗ്രാം: പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചു. ഹരിയാനയിലെ നൂഹിലാണ് മൂന്നംഗ സംഘം പതിനേഴുകാരിയെ രാത്രിമുഴുവൻ ബലാത്സംഗം ചെയ്തത്. ......
നിത്യോപയോഗ സാധനങ്ങൾ മുതൽ വിലയേറിയ ഗാഡ്ജറ്റുകൾ വരെ ഇന്ത്യക്കാർ ‘ക്വിക് കൊമേഴ്സ്’ പ്ലാറ്റ്ഫോമുകൾ വഴി വാങ്ങുന്ന പ്രവണത വർഷംതോറും ശക്തമാകുന്നെന്ന് റിപ്പോർട്ട്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ 2025ലെ വാർഷിക റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ......