അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങൾ ലംഘിക്കൽ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കമ്പനിയെ നിർബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 2014ൽ ഉണ്ടായ അപകടത്തിൽ മരിച്ച കർണാടക സ്വദേശി എൻ എസ് രവീഷിൻ്റെ ഭാര്യ നൽകിയ അപ്പീൽ തള്ളിയാണ് വിധി. ......
ബംഗളുരു: ബഹുമുഖ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തോട് ചേർന്നുകിടക്കുന്ന ഗ്രാമപ്രദേശങ്ങൾ ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഗവണ്മെന്റ് പദ്ധതികൾക്ക് പിന്നാലെ സ്വകാര്യ സംരംഭകരും കടന്നുവന്നാണ് ഗ്രാമങ്ങളെ വിഴുങ്ങുന്നത്. ......
ഇസ്രയേൽ എംബസി സംഘടിപ്പിച്ച വിരുന്നുസത്ക്കാരത്തിൽ ശശി തരൂർ എംപി പങ്കെടുത്തത് വിവാദമാകുന്നു. ഇസ്രയേൽ പലസ്തീനിലും ഇറാനിലും നടത്തിയ ആക്രമണങ്ങളെ വിമർശിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ......
ദില്ലി:അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന്മേൽ ഒപ്പ് ശേഖരണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. പ്രധാന രാഷ്ട്രീയ പാർട്ടികൾ ഈ നീക്കത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കത്തിയ നിലയിലുള്ള കറൻസി നോട്ടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ......
നാഗ്പൂർ: ആരോഗ്യകരവും കൂടുതൽ സംതൃപ്തവുമായ ജീവിതത്തിനായി വ്യക്തികളിൽ മികച്ച ശീലങ്ങൾ വളർത്തിയെടുക്കാൻ ആരോഗ്യകരമായ ജീവിത ശൈലി രൂപപെടുത്തിയെടുക്കാനും ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ പ്ലാറ്റ്ഫോമായ ഹാബിൽഡ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ക്ലാസിനാണ് 'ആഗോളതലത്തിൽ ഒരു ഓൺലൈൻ യോഗ ക്ലാസിലെ ഏറ്റവും ഉയർന്ന പങ്കാളിത്തം' എന്ന നേട്ടത്തിന് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത്. ജൂൺ 21-ന് രാവിലെ 'ഒഫീഷ്യൽ വേൾഡ് റെക്കോർഡ്സി'ന്റെ മേൽനോട്ടത്തിൽ 169 രാജ്യങ്ങളിൽ നിന്നുള്ള 752074 വ്യക്തികൾ ഹാബിൽഡിലെ സൗരഭ് ബോത്രയുടെ നേതൃത്വത്തിൽ നടന്ന സെഷനിലാണ് വെർച്വലായി യോഗ പരിശീലിക്കാൻ ഒത്തുകൂടിയത്. ......
കർണാടക തലസ്ഥാനമായ ബംഗളുരുനഗരം ബംഗളുരു അർബൻ, റൂറൽ എന്നീ രണ്ട് ജില്ലകളിലായാണ് പരന്നുകിടക്കുന്നത്. തൊട്ടുചേർന്നുകിടക്കുന്ന രാമനഗര ജില്ല, ബംഗളുരു സൗത്ത് എന്ന് പുനർനാമകരണം ചെയ്തതോടെ ആ ജില്ലയും ബംഗളുരു മഹാനഗരത്തിന്റെ ഭാഗമാണെന്ന പ്രതീതി ഉളവായിട്ടുണ്ട്. ......
കാമുകന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി യുവതി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം.......
ദില്ലി: നാഷണൽ ഹെറാൾഡ് പത്രത്തിന്റെ 2000 കോടി രൂപയുടെ ആസ്തി തട്ടിയെടുക്കാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ബുധനാഴ്ച ദില്ലി കോടതിയെ അറിയിച്ചു. നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് (AJL) "വ്യാജ ഇടപാടുകൾ" നടത്താൻ നിരവധി കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസി കൂട്ടിച്ചേർത്തു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, പാർട്ടി നേതാവ് സാം പിത്രോഡ എന്നിവർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ കേസിൽ ED-യുടെ പ്രോസിക്യൂഷൻ പരാതിയുടെ സ്വീകാര്യത സംബന്ധിച്ച വാദം കേൾക്കുന്നതിനിടെ റൗസ് അവന്യൂ കോടതിയിലെ സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നയുടെ കോടതിയിലാണ് ഈ വാദങ്ങൾ ഉന്നയിച്ചത്.
ED-യെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. ......
സ്കൂൾ വിദ്യാർത്ഥിയുമായി വർഷങ്ങളോളം ലൈംംഗികബന്ധത്തിലേർപ്പെട്ട സ്കൂളിലെ അധ്യാപിക അറസ്റ്റിൽ. മുംബായിലെ പ്രമുഖ സ്കൂളിലെ അധ്യാപികയായ നാൽപതുകാരിയാണ് അറസ്റ്റിലായത്. ......
മൂന്നുദിവസം നീണ്ടുനിൽക്കുന്ന സാഹിത്യ മഹോത്സവം ആഗസ്റ്റ് 8ന് ബംഗളുരു കോറമംഗലയിലെ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ദക്ഷിണേന്ത്യൻ സാഹിത്യമഹോത്സവമാണിത്.
സച്ചിദാനന്ദൻ, സക്കറിയ, എൻ എസ് മാധവൻ, യു കെ കുമാരൻ, റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, കെ പി രാമനുണ്ണി, സോമൻ കടലൂർ, വീരാൻകുട്ടി, ഇ സന്തോഷ് കുമാർ, കെ വി സജയ്, ഇ പി രാജഗോപാലൻ, കെ രേഖ ഉൾപ്പെടെ കേരളത്തിൽ നിന്നെത്തുന്ന ഇരുപത്തിയഞ്ചോളം പ്രമുഖ എഴുത്തുകാർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ......