നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് മുസ്ലിം പുരോഹിതനുൾപ്പെടെയുള്ളവരുടെ സ്വകാര്യ ഇടപെടലിനെ തുടർന്നാണെന്ന് ‘നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ’. സുപ്രീംകോടതിയിലാണ് കേന്ദ്രനിലപാട് തള്ളി നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ കാന്തപുരം അബുബക്കർ മുസ്ല്യാരുടെ ഇടപെടൽ സ്ഥിരീകരിച്ചത്. ......
അദാനി ഗ്രൂപ്പ് എഫ്എംസിജി ബിസിനസുകൾ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി എഡബ്ല്യുഎൽ അഗ്രി ബിസിനസിലെ 20ശതമാനം ഓഹരികൾ കൂടി വിറ്റഴിച്ചു. ......
റായ്പൂരിലെ ഭിലായിലെ വസതിയിലാണ് റെയ്ഡ് നടത്തുന്നത്. ഇന്ന് നിയമസഭയിൽ തമിഴ്നാട്ടിൽ അദാനിക്ക് വേണ്ടി മരങ്ങൾ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും ദുപേഷ് ബാഗേൽ പറഞ്ഞു. ......
ബംഗളുരു: തെക്കെ ഇന്ത്യയിലെ പ്രമുഖ ആരാധനാലയങ്ങളിലൊന്നാണ് കർണാടകത്തിലെ ധർമ്മസ്ഥല ശ്രീ മഞ്ജുനാഥസ്വാമി ക്ഷേത്രം. ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രം സന്ദർശിക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്താറുണ്ട്.കന്നഡിഗർക്ക് ഏറെ പ്രിയപ്പെട്ട ക്ഷേത്രമാണിത്. ......
ന്യൂഡൽഹി: മതിയായ കാരണങ്ങളില്ലാതെ സ്വാഭാവിക അവകാശികളെ വിൽപത്രത്തിൽ നിന്ന് ഒഴിവാക്കുന്നത് അതിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയങ്ങളുയർത്തുമെന്ന് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കി. എന്നിരുന്നാലും, ഈ ഒരു കാരണം മാത്രം വിൽപത്രത്തെ അസാധുവാക്കില്ലെന്നും കോടതി വ്യക്തമാക്കി.
"ഒരു വിൽപത്രം തയ്യാറാക്കുന്നതിന്റെ അടിസ്ഥാന ആശയം സാധാരണ പിന്തുടർച്ചാവകാശ രീതി മാറ്റുക എന്നതാണ്. ......
ന്യൂഡൽഹി: ഗോത്രവർഗ്ഗ വിഭാഗങ്ങളിലെ സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ സ്വത്തവകാശം ഉറപ്പാക്കി സുപ്രീം കോടതിയുടെ സുപ്രധാന വിധി. സ്ത്രീകളെ സ്വത്തിൽ നിന്ന് ഒഴിവാക്കുന്നത് വിവേചനമാണെന്നും സമത്വ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ......
വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം എപി അബുബക്കർ മുസ്ലിയാർ ഇടപെട്ടതായി അറിയില്ലെന്ന് കേന്ദ്രം. കേസിൽ കാന്തപുരം ഇടപെട്ടതായി ഒരു വിവരവുമില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചത്. ......
ന്യൂഡൽഹി: അഭിഭാഷകരെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി റോഹിണി കോടതി ബാർ അസോസിയേഷൻ (RCBA) വസ്ത്രധാരണത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ അഭിഭാഷകരല്ലാത്ത സാധാരണക്കാർ, കോടതി ക്ലർക്കുമാർ, കേസിലെ കക്ഷികൾ എന്നിവർക്ക് വെള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് കോടതി പരിസരത്ത് പ്രവേശിക്കാൻ അനുവാദമില്ല. ......
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ വൻ അട്ടിമറിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർമാർ പൂരിപ്പിക്കേണ്ട ഫോം ഉദ്യോഗസ്ഥർ തന്നെ പൂരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിക്കുന്നു. ......