ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉന്നയിച്ച കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളെ സോണിയ ഗാന്ധിയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി നിഷേധിച്ചു. "വസ്തുവകകളോ, അവയുടെ ഉപയോഗമോ കൈമാറ്റമോ ഇല്ലാതെ കള്ളപ്പണം വെളുപ്പിക്കൽ നടന്നു എന്ന് പറയുന്നത് വിചിത്രവും അഭൂതപൂർവവുമാണെന്ന്" സിങ്വി കോടതിയിൽ വാദിച്ചു.
പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെയുടെ റോസ് അവന്യൂ കോടതിയിലാണ് വാദങ്ങൾ നടക്കുന്നത്. ......
തിരുവനന്തപുരം: സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം എടുത്തുകളയുന്ന നിയമനിർമ്മാണ ഭേദഗതികൾക്കെതിരെ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി വെള്ളിയാഴ്ച നോട്ടീസ് അയച്ചു. ഗവർണറുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള സമാനമായ കേസുകളോടൊപ്പം ഈ കേസും പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ പി.എസ്. ......
ബെംഗളൂരു:കന്നട ഭാഷയ്ക്കെതിരെ കൂടുതൽ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസനെ ബെംഗളൂരുവിലെ സിറ്റി സിവിൽ കോടതി വിലക്കി. കന്നഡിഗരെ പ്രതിനിധീകരിച്ച് ചില പൗരന്മാർ നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഈ നടപടി.
കമൽഹാസന്റെ സമീപകാല പ്രസ്താവന കന്നട സംസാരിക്കുന്ന ജനങ്ങൾക്ക് വലിയ വേദനയും ദുരിതവും ഉണ്ടാക്കിയെന്ന് വാദികൾ കോടതിയിൽ പറഞ്ഞു. ......
ദില്ലി: കോടതി നടപടിക്കിടെ, തങ്ങളെ ദൈവങ്ങളായി കാണരുതെന്നും നീതിയിലാണ് ദൈവത്തെ കാണേണ്ടതെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം.എം. സുന്ദരേശ് അഭിഭാഷകരെയും കക്ഷികളെയും ഓർമ്മിപ്പിച്ചു. ......
ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിൽ ബാഹ്യ ഇടപെടലുകൾ തടയുന്നതിനായി സുപ്രീം കോടതി കൊളീജിയം "പൂർണ്ണമായ സുതാര്യതാ പ്രക്രിയ" സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സി.ജെ.ഐ) ഭൂഷൺ ഗവായ് പ്രഖ്യാപിച്ചു.
ജൂലൈ 4-ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും സത്യസന്ധതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സി.ജെ.ഐ. ഗവായ് ഊന്നിപ്പറഞ്ഞു. ......
അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങൾ ലംഘിക്കൽ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കമ്പനിയെ നിർബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 2014ൽ ഉണ്ടായ അപകടത്തിൽ മരിച്ച കർണാടക സ്വദേശി എൻ എസ് രവീഷിൻ്റെ ഭാര്യ നൽകിയ അപ്പീൽ തള്ളിയാണ് വിധി. ......
ബംഗളുരു: ബഹുമുഖ വികസന പദ്ധതികളുടെ ഭാഗമായി നഗരത്തോട് ചേർന്നുകിടക്കുന്ന ഗ്രാമപ്രദേശങ്ങൾ ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഗവണ്മെന്റ് പദ്ധതികൾക്ക് പിന്നാലെ സ്വകാര്യ സംരംഭകരും കടന്നുവന്നാണ് ഗ്രാമങ്ങളെ വിഴുങ്ങുന്നത്. ......
ഇസ്രയേൽ എംബസി സംഘടിപ്പിച്ച വിരുന്നുസത്ക്കാരത്തിൽ ശശി തരൂർ എംപി പങ്കെടുത്തത് വിവാദമാകുന്നു. ഇസ്രയേൽ പലസ്തീനിലും ഇറാനിലും നടത്തിയ ആക്രമണങ്ങളെ വിമർശിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ......
ദില്ലി:അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന്മേൽ ഒപ്പ് ശേഖരണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. പ്രധാന രാഷ്ട്രീയ പാർട്ടികൾ ഈ നീക്കത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കത്തിയ നിലയിലുള്ള കറൻസി നോട്ടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ......
നാഗ്പൂർ: ആരോഗ്യകരവും കൂടുതൽ സംതൃപ്തവുമായ ജീവിതത്തിനായി വ്യക്തികളിൽ മികച്ച ശീലങ്ങൾ വളർത്തിയെടുക്കാൻ ആരോഗ്യകരമായ ജീവിത ശൈലി രൂപപെടുത്തിയെടുക്കാനും ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ പ്ലാറ്റ്ഫോമായ ഹാബിൽഡ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ക്ലാസിനാണ് 'ആഗോളതലത്തിൽ ഒരു ഓൺലൈൻ യോഗ ക്ലാസിലെ ഏറ്റവും ഉയർന്ന പങ്കാളിത്തം' എന്ന നേട്ടത്തിന് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത്. ജൂൺ 21-ന് രാവിലെ 'ഒഫീഷ്യൽ വേൾഡ് റെക്കോർഡ്സി'ന്റെ മേൽനോട്ടത്തിൽ 169 രാജ്യങ്ങളിൽ നിന്നുള്ള 752074 വ്യക്തികൾ ഹാബിൽഡിലെ സൗരഭ് ബോത്രയുടെ നേതൃത്വത്തിൽ നടന്ന സെഷനിലാണ് വെർച്വലായി യോഗ പരിശീലിക്കാൻ ഒത്തുകൂടിയത്. ......