ബംഗളുരു: ബെലഗാവിയിലെ ശൈത്യ കാല സമ്മേളനത്തിൽ കർണാടക നിയമസഭ പാസ്സാക്കിയ ഏഴു ബില്ലുകൾക്ക് ഗവർണർ താവർ ചന്ദ് ഗെലോട്ട് അംഗീകാരം നൽകി. എന്നാൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിദ്വേഷ പ്രസംഗ നിരോധന ബില്ലിന് ഗവർണർ അംഗീകാരം നൽകുകയോ ആ ബിൽ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. ......
ലോകം മുഴുവൻ ചൊവ്വയിൽ സ്ഥലം വാങ്ങാൻ നെട്ടോട്ടമോടുമ്പോൾ, ഇന്ത്യക്കാർ ഇപ്പോഴും തിരക്കിലാണ്—തങ്ങളുടെ അയൽക്കാരൻ ഈദിന് ബിരിയാണി തരുമോ അതോ ക്രിസ്മസിന് കേക്ക് തരുമോ എന്നറിയാൻ! 2026ൽ എത്തി നിൽക്കുമ്പോൾ ഇന്ത്യയുടെ 'നാനാത്വത്തിൽ ഏകത്വം' എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് വയറും മനസ്സും നിറഞ്ഞ ഒരു 'സാംസ്കാരിക സദ്യ'യായി മാറിയിരിക്കുകയാണ്.
ഗൾഫിലെ 'വിസ'യില്ലാത്ത സ്നേഹം:
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മറുനാടൻ മലയാളികളാണ് ഈ സമാധാന സംഗീതത്തിലെ പ്രധാന 'ഡ്രമ്മർമാർ'. നാട്ടിൽ അടിപിടി ഉണ്ടാക്കാൻ ആരെങ്കിലും നോക്കിയാൽ, ഗൾഫിലുള്ളവർ ഉടനെ വീഡിയോ കോളിൽ വന്ന് പറയും: "എടാ, ഇവിടെ ഞങ്ങൾ ദീപാവലിക്ക് പത്തായം പൊട്ടിക്കുമ്പോൾ പടക്കം വാങ്ങാൻ കാശ് തരുന്നത് അപ്പുറത്തെ റൂമിലെ അബ്ദുള്ളയാണ്, അത് മറക്കണ്ട!" സൗദിയിലും ദുബായിലും ഖത്തറിലുമൊക്കെ ഇന്ത്യക്കാരൻ നടത്തുന്ന ഈ 'സദ്യ ഡിപ്ലോമസി' കണ്ട് അറബികൾ പോലും അന്തംവിട്ടു നിൽക്കുകയാണ്.
മതമൈത്രി: ഇപ്പോൾ എല്ലാ പ്ലേറ്റിലും ലഭ്യമാണ്!
ഐക്യരാഷ്ട്രസഭ മതമൈത്രി പ്രഖ്യാപിച്ചതോടെ നാട്ടിലെ തീവ്രചിന്താഗതിക്കാർക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: അനധികൃത പണമിടപാട് ആരോപണത്തിൽ ഇംപീച്ച്മെന്റ് നടപടികൾ നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. ലോക്സഭാ സ്പീക്കർ രൂപീകരിച്ച അന്വേഷണ സമിതിക്ക് മുൻപാകെ കുറ്റപത്രത്തിന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി തള്ളി. ......
ന്യൂഡൽഹി: ക്രിമിനൽ നടപടി ചട്ടത്തിലെ (CrPC) സെക്ഷൻ 319 പ്രകാരം വിചാരണാ വേളയിൽ പുതുതായി പ്രതി ചേർക്കപ്പെടുന്നവർക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായകമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങളിൽ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വെറുമൊരു 'പ്രാഥമിക തെളിവ് എന്നതിലുപരി ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ജാമ്യം നിഷേധിക്കാവൂ എന്നും കോടതി വ്യക്തമാക്കി.
കേസിന്റെ പശ്ചാത്തലം
വിചാരണ നടന്നുകൊണ്ടിരിക്കെ സെക്ഷൻ 319 പ്രകാരം അധിക പ്രതികളായി ചേർക്കപ്പെട്ട മൂന്ന് പേരുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. ......
ന്യൂഡൽഹി: ചൈനീസ് കമ്പനികൾക്ക് മേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് കേന്ദ്ര സർക്കാർ നീക്കം. ......
ജമ്മു: ശ്രീ മാതാ വൈഷ്ണവോ ദേവി ഷ്രൈൻ ബോർഡിന് കീഴിലുള്ള മെഡിക്കൽ കോളേജിന്റെ (SMVDIME) പ്രവർത്തനം ആരംഭിക്കും മുൻപേ വിവാദച്ചുഴിയിൽ. 50 സീറ്റുകളിലേക്ക് നടന്ന പ്രവേശനത്തിൽ 42 സീറ്റുകളും ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിച്ചതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ കോളേജിന്റെ അംഗീകാരം നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) റദ്ദാക്കി.
വിവാദമായ പ്രവേശന പട്ടിക
കോളേജിലെ ആദ്യ ബാച്ചിലേക്ക് നീറ്റ് (NEET) മെറിറ്റ് അടിസ്ഥാനത്തിൽ നടത്തിയ പ്രവേശനമാണ് വിവാദങ്ങൾക്ക് ആധാരമായത്. ......
മുംബൈ: ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ച് പർവ്വതാരോഹണ രംഗത്ത് പുതിയ ലോകറെക്കോർഡ് കുറിച്ച് ചോൻസിൻ ആങ്മോ). ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് (ഏഷ്യ), എൽബ്രസ് (യൂറോപ്പ്), കിളിമഞ്ചാരോ (ആഫ്രിക്ക) എന്നിവ കീഴടക്കുന്ന ലോകത്തിലെ ഏക കാഴ്ചപരിമിതിയുള്ള വനിത എന്ന അപൂർവ്വ നേട്ടമാണ് ഹിമാചൽ സ്വദേശിനി സ്വന്തമാക്കിയത്.
2025 ജനുവരി ആദ്യവാരം ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ (5,895 മീറ്റർ) കീഴടക്കിയതോടെയാണ് ആങ്മോ ഈ ചരിത്രനേട്ടത്തിൽ എത്തിയത്. ......
വരുന്ന സാമ്പത്തിക വർഷത്തിൽ ടെലികോം സേവനങ്ങളുടെ നിരക്ക് 20 ശതമാനം വരെ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. 2026- 27 സാമ്പത്തിക വർഷം ജനം ഫോൺ റീച്ചാർജ്ജ് ചെയ്യാനായി 20 ശതമാനം വരെ അധിക തുക നൽകേണ്ട സാഹചര്യമുണ്ടാകും എന്നാണ് വിപണി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ......
ബംഗളുരു: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിലൂടെയാണ് യെലഹങ്ക കോഗിലുവിലെ ബുൾഡോസർ രാജ് വിവാദം ദേശീയതലത്തിൽ ചർച്ചയായത്.മുസ്ലിം സമുദായത്തിൽ പെട്ടവർ താമസിച്ചിരുന്ന ഫക്കീർ കോളനിയിലെയും വാസിം ലേഔട്ടിലെയും മുന്നൂറോളം വീടുകളാണ് ഇക്കഴിഞ്ഞ ഡിസംബർ 20ന് ഇടിച്ചുനിരത്തിയത്. കിടപ്പാടം നഷ്ടപ്പെട്ടവർ സമർപ്പിച്ച പൊതു താല്പര്യ ഹരജി കർണാടക ഹൈക്കോടതി പരിഗണിച്ചു. ......
ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് ആഹ്വാനം ചെയ്ത സിനിമാ നടൻ പ്രകാശ് രാജിനെതിരെ കേസ് എടുത്ത് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് പൊതു പ്രവർത്തകനായ അഡ്വ. കുളത്തൂർ ജയ്സിങ് തെലുങ്കാന സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
ഹൈദരാബാദിൽ എപിസിആർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് പ്രകാശ് രാജ് പ്രസംഗിച്ചത്. ഇന്ത്യൻ ജുഡീഷ്യറിക്ക് എതിരെ തെറ്റായ സന്ദേശം പ്രചരിപ്പിച്ച പ്രകാശ് രാജിന് എതിരെ കേസ് എടുക്കണമെന്നാണ് അഡ്വ. ......