ചെന്നൈ : ഇന്ത്യയിലെ ആദ്യ എലൈറ്റ് ഡിജിറ്റൽ കാമ്പസ് സ്ഥാപിക്കാൻ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (എച്ച്ഐടിഎസ്) ചെന്നൈ, ഗൂഗിൾ ക്ലൗഡുമായും ക്ലൗഡ്റെയ്ൻ ടെക്നോളജീസുമായും ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
ഇതിനെ തുടർന്ന്, നവീകരണം, ഡിജിറ്റൽ പരിവർത്തനം, അടുത്ത തലമുറ ഗവേഷണം എന്നിവ വളർത്തിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള അത്യാധുനിക സൗകര്യമായ ജെനസിസ് ക്ലൗഡ് ലബോറട്ടറിയുടെ ഉദ്ഘാടനവും നടന്നു.
ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ, സൈബർ സുരക്ഷ, ഡിജിറ്റൽ പരിവർത്തനം എന്നിവയിലെ നൂതന വിഭവങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളെയും ഫാക്കൽറ്റിയെയും ശാക്തീകരിക്കുന്ന ഇന്നൊവേഷൻ ഹബ്ബായിരിക്കും ജെനസിസ് ക്ലൗഡ് ലബോറട്ടറി.
സഹകരണത്തിൻ്റെ ഭാഗമായി, വിദ്യാർത്ഥികൾക്ക് ഗൂഗിൾ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, ഗൂഗിൾ ക്ലൗഡ്-ഇന്റഗ്രേറ്റഡ് യുജി പിജി പാഠ്യപദ്ധതി, വ്യവസായവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, ഗവേഷണ സഹകരണങ്ങൾ എന്നിവയിൽ അവസരങ്ങൾ ലഭിക്കും.
ഗൂഗിൾ ക്ലൗഡ് റീജിയണൽ ഹെഡ് സിദ്ധാർത്ഥ് ദൽവാഡി മുഖ്യാതിഥിയായ ചടങ്ങിൽ. എച്ച്ഐടിഎസ് ചാൻസലർ ഡോ. ......
സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് രേണുകസ്വാമി കൊലക്കേസ് പ്രതി സൂപ്പർസ്റ്റാർ ദർശൻ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്. കഴിഞ്ഞ ജൂണിൽ അറസ്റ്റിലായ ഇദ്ദേഹത്തെ ആദ്യം ഈ ജയിലിലാണ് പാർപ്പിച്ചിരുന്നത്. ......
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ പാമ്പു കടിച്ചു. ചികിത്സ നൽകാതെ മന്ത്രവാദം നടത്തിയതോടെ രണ്ടു കുഞ്ഞുങ്ങളും മരിച്ചു.......
ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം തടയുന്നതിനുള്ള നിയമം (PCPNDT) അനുസരിച്ചുള്ള കേസുകളിൽ പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകാത്ത സംസ്ഥാനങ്ങൾക്കെതിരെ സുപ്രീം കോടതിയുടെ വിമർശനം. കുറ്റമറ്റ രീതിയിലല്ലാത്ത പ്രോസിക്യൂഷൻ മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം വീഴ്ചകളെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ബി.വി. ......
ന്യൂഡൽഹി: പാപ്പരത്ത നിയമപ്രകാരം (Insolvency and Bankruptcy Code - IBC) homebuyers-ൻ്റെ ക്ലെയിമുകൾ റെസല്യൂഷൻ പ്രൊഫഷണൽ (RP) അംഗീകരിച്ചാൽ, ഫ്ലാറ്റുകളുടെ കൈവശാവകാശം നിഷേധിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ക്ലെയിം സമർപ്പിക്കാൻ വൈകിയെന്ന കാരണം പറഞ്ഞ് ഫ്ലാറ്റ് നിഷേധിക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് എല്ലാ കേസുകളിലും ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. വാഗ്ദാനം നൽകിയ വ്യക്തിയുടെ ഉദ്ദേശ്യം നിർണായകമാണ്. ......
രാജ്യത്തിന്റെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ഇന്നു നടന്ന വോട്ടെടുപ്പിൽ 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയിരുന്നു. ......
ന്യൂഡൽഹി: ഗവർണർമാർ ബില്ലുകൾക്ക് അംഗീകാരം നൽകാൻ മനഃപൂർവ്വം വൈകുന്നത് ഭരണഘടന പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് സുപ്രീം കോടതി. ഗവർണർമാരും രാഷ്ട്രപതിയും ബില്ലുകളിൽ തീരുമാനമെടുക്കേണ്ട സമയപരിധികളെ സംബന്ധിച്ച രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം.
ബില്ലുകൾക്ക് അംഗീകാരം നൽകാതെ പിടിച്ചുവെക്കുന്നത്, പ്രത്യേകിച്ച് ധനബില്ലുകൾ തടസ്സപ്പെടുത്തുന്നത്, ഭരണനിർവഹണം സ്തംഭിപ്പിക്കുകയും രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ലംഘിക്കുകയും ചെയ്യുമെന്ന് അറ്റോർണി ജനറൽ ആർ. ......
ബംഗളുരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പ്രജ്വൽരേവണ്ണയ്ക്ക് ലൈബ്രേറിയന്റെ ജോലി. തടവുകാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന ചുമതലയാണ് ഹാസനിൽ നിന്നുള്ള ഈ മുൻ ലോകസഭ അംഗത്തിന് നൽകിയിട്ടുള്ളത്. ......