ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് സ്റ്റേഷനുകളിൽ ഇരുന്ന് ഓൺലൈനായി മൊഴി നൽകാൻ അനുമതി നൽകിയ ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ ഉത്തരവിനെതിരെ ശക്തമായ നിലപാടുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI). പ്രതിയുടെ അവകാശങ്ങളെ ഹനിക്കുമെന്നും നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി BCI ഈ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
തെളിവുകൾ കോടതിയിൽ വെച്ച്, സാക്ഷിയുടെ നേരിട്ടുള്ള സാന്നിധ്യത്തിൽ മാത്രമേ രേഖപ്പെടുത്താൻ പാടുള്ളൂ എന്ന് ബാർ കൗൺസിൽ ഊന്നിപ്പറഞ്ഞു.
സാങ്കേതികവിദ്യ നീതിന്യായ പ്രക്രിയകളെ വേഗത്തിലാക്കുമെങ്കിലും, അത് നിയമപരമായ നടപടിക്രമങ്ങൾക്ക് പകരമാകില്ലെന്നും കൗൺസിൽ വ്യക്തമാക്കി. ......
ന്യൂഡൽഹി: കേസുകളിൽ വിധി പ്രസ്താവിക്കാൻ ഹൈക്കോടതികൾ അസാധാരണമായി കാലതാമസം വരുത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുമെന്ന് കോടതി വ്യക്തമാക്കി.
കേസുകൾ തീർപ്പാക്കാതെ നീണ്ടുപോകുന്നത് കാരണം കക്ഷികൾക്ക് കൃത്യസമയത്ത് നീതി ലഭിക്കുന്നില്ലെന്നും, ഇത് ഹൈക്കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ......
ന്യൂഡൽഹി: ഏപ്രിലിൽ പഹൽഗാമിൽ നടന്ന ആക്രമണത്തിൽ, പേരോ മതമോ ചോദിച്ച് ഭീകരർ വ്യക്തികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതേസമയം, ഇന്ത്യൻ സൈനികർ തീവ്രവാദികളെ ലക്ഷ്യമിട്ടത് അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തേണ്ടെന്ന് ഡൽഹി ഹൈക്കോടതി. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ ഡൽഹി സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് കോടതി റദ്ദാക്കി. ......
റെയ്ഡിനിടെ രക്ഷപെടാൻ ശ്രമിച്ച എംഎൽഎയെ ഓടിച്ചിട്ട് പിടിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ. പശ്ചിമബംഗാളിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് നേതാവും ബുർവാൻ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമായ ജിബൻ കൃഷ്ണസാഹയാണ് റെയ്ഡിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. ......
മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വീട്ടുതടങ്കലിലാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുൻ ഉപരാഷ്ട്രപതിയുടെ രാജിയെച്ചൊല്ലി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ......
ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. കോടതിയിൽ നിന്ന് വിസിൽ ബ്ലോവർ പരിരക്ഷ നേടി മുഖംമൂടി ധരിച്ചെത്തി സ്ഫോടനാത്മകമായ വെളിപ്പെടുത്തൽ നടത്തിയ ആളുടെ പിന്നിൽ വൻ ഗൂഡ സംഘമുണ്ടെന്നാണ് തെളിയുന്നത്. ......
In the political heartland of Bihar, history seems to be rewriting itself through the ongoing Vote Rights Yatra led by Congress leader and Leader of Opposition in the Lok Sabha, Rahul Gandhi. Much like the Bharat Jodo Yatra and Bharat Jodo Nyay Yatra, which were rooted in the ideals of love triumphing over hate, the present journey is being framed as an even greater struggle—one that seeks to defend the very spirit of India’s Constitution, democracy, and secular values.
A Journey of Constitutional Conscience:
Rahul Gandhi resumed his yatra immediately after the conclusion of the Parliament session, refusing to be distracted by other engagements. ......
ന്യൂഡൽഹി: സർക്കാർ നിശ്ചയിച്ച റൂട്ടുകൾക്ക് പുറമെ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിക്കാൻ ട്രാൻസ്പോർട്ട് അതോറിറ്റികൾക്ക് അധികാരം ഉണ്ടോ എന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ. മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988-ലെ 68(3)( വകുപ്പിന്റെ വ്യാഖ്യാനത്തെ ആശ്രയിച്ചായിരിക്കും കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധി.
സംസ്ഥാന സർക്കാർ രൂപീകരിക്കാത്തതോ, നിർദ്ദേശിക്കാത്തതോ ആയ റൂട്ടുകളിൽ പെർമിറ്റ് നൽകുന്നതിൽ ട്രാൻസ്പോർട്ട് അതോറിറ്റികൾക്ക് നിയമപരമായ വിലക്കുണ്ടോ എന്നതാണ് കോടതി പരിശോധിക്കുന്നത്. ......
ന്യൂഡൽഹി: അപ്പീൽ പരിഗണിക്കവേ പുതിയ തെളിവുകൾ സ്വീകരിക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി ഒരു കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. പ്രതിഭാഗം സമർപ്പിച്ച തെളിവുകൾ അവരുടെ യഥാർത്ഥ വാദങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഹൈക്കോടതി പരിശോധിച്ചില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
അപ്പീലിൽ പുതിയ തെളിവുകൾ സ്വീകരിക്കുകയും അവയെ മാത്രം ആശ്രയിച്ച് കീഴ്കോടതി വിധി റദ്ദാക്കുകയും ചെയ്ത ഹൈക്കോടതിയുടെ നടപടിയാണ് സുപ്രീം കോടതിയുടെ വിമർശനത്തിന് വിധേയമായത്. ......