തെരുവ് നായ ആക്രമണത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ കേസുകളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പരമോന്നത കോടതിയുടെ ഇടപെടൽ. ......
കർണാടകം: ധർമ്മസ്ഥലയിൽ നൂറിലേറെ മൃതദേഹങ്ങൾ രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി സമൂഹത്തെ ഞെട്ടിച്ച ആളെ എസ് ഐ ടി തലവൻ പ്രണബ് മൊഹന്തിയും പ്രധാനസഹായി അനുചേദും വിശദമായി ചോദ്യം ചെയ്തു. ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയായ അയാൾ പറയുന്നതിൽ വാസ്തവമുണ്ടോ എന്ന് കണ്ടെത്താനാണ് എസ് ഐ ടി ആദ്യം ശ്രമിക്കുന്നത്. ......
എയ്ഡ്സ് ബാധിതയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം.......
ന്യൂഡൽഹി: വാഹനാപകട നഷ്ടപരിഹാര കേസുകളിൽ ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ വൻ ഫീസ് ഈടാക്കുന്നത് "ഗുരുതരമായ ദുഷ്പ്രവൃത്തി"യായി കണ്ട്, ഒരു അഭിഭാഷകന്റെ മൂന്ന് വർഷത്തെ സസ്പെൻഷൻ സുപ്രീം കോടതി ശരിവെച്ചു. ഇരകളുടെ ദുർബലത മുതലെടുക്കുന്ന ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) വഴി ₹5 ലക്ഷം നഷ്ടപരിഹാരം ലഭിച്ച കക്ഷിയിൽ നിന്ന് ₹2.3 ലക്ഷം ഫീസായി ആവശ്യപ്പെട്ട അഭിഭാഷകന്റെ കേസിലാണ് സുപ്രധാന വിധി. ......
പ്രണയം വീട്ടുകാർ അറിഞ്ഞതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ കമിതാക്കൾ ജീവനൊടുക്കി. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ഷെയ്ഖ് റിസ്വാനും കെ.ഹൻസികയുമാണ് ആത്മഹത്യ ചെയ്തത്. ......
ഒരു സാധാരണ ക്ലറിക്കൽ തെറ്റ് കാരണം 22 ദിവസം ജയിലിൽ കിടക്കുകയും 17 വർഷം നീണ്ട നിയമപോരാട്ടം നടത്തുകയും ചെയ്യേണ്ടി വന്ന ഒരു 55 വയസ്സുകാരന് ഒടുവിൽ നീതി ലഭിച്ചു. രാജ്വീർ സിംഗ് യാദവ് എന്നയാളാണ് പോലീസിന്റെ ഒരു ചെറിയ പിഴവ് കാരണം ഗ്യാങ്സ്റ്റർ നിയമപ്രകാരം അറസ്റ്റിലായത്. ......
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് സംയുക്തസേനാ മേധാവി വ്യക്തമാക്കിയത്. ......
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ. അങ്കമാലി, കണ്ണൂർ സ്വദേശിനികളായ സിസ്റ്റർ വന്ദന, സിസ്റ്റർ പ്രീതി എന്നിവരാണ് അറസ്റ്റിലായത്. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന സന്ന്യാസ സഭയിലെ അംഗങ്ങളാണ് ഇരുവരും. ......
തിരുവനന്തപുരം: ഗൂഗിൾ പേ, ഫോൺ പേ, വാട്സ് ആപ്പ് പേ, ആമസോൺ പേ എന്നിവയുൾപ്പെടെയുള്ള യു.പി.ഐ (Unified Payments Interface) ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാൻ സാധ്യതയെന്ന് സൂചന. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഒരു സംവാദത്തിൽ ഇക്കാര്യം വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ......
ന്യൂഡൽഹി: ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ (POCSO) നിയമപ്രകാരം ലൈംഗിക ബന്ധത്തിനുള്ള സമ്മതത്തിന്റെ കുറഞ്ഞ പ്രായം 18 വയസ്സായി നിലനിർത്തണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. 16-നും 18-നും ഇടയിലുള്ള കൗമാരക്കാർക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളെ ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നിയമത്തിൽ ഇളവ് നൽകണമെന്ന അമിക്കസ് ക്യൂറി ഇന്ദിരാ ജയ്സിംഗിന്റെ നിർദ്ദേശം കേന്ദ്രം തള്ളി.
പ്രായപരിധി കുറയ്ക്കുന്നത് കുട്ടികളുടെ സംരക്ഷണ നിയമങ്ങളെ ദുർബലപ്പെടുത്തുമെന്നും മനുഷ്യക്കടത്തിനും മറ്റ് ബാലപീഡനങ്ങൾക്കും വഴിയൊരുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ......