താൽകാലിക വി സി നിയമനത്തില് വാദം കേട്ട് സുപ്രീം കോടതി. ഗവർണർക്കെതിരായി കേരള സര്ക്കാര് നല്കിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. ......
വോട്ട് ക്രമക്കേട് സംബന്ധിച്ച് രാഹുൽ ഗാന്ധിക്കും അമ്മ സോണിയാ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമുയർത്തി ബിജെപി രംഗത്ത്. രാജ്യത്തെ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കുന്നതിനിടെയാണ് അതേ നാണയത്തിൽ ബിജെപിയും തിരിച്ചടിക്കുന്നത്. ......
ബംഗളുരു: "സുപ്രധാന ആരാധനാലയമായ ധർമ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തെ കരിതേച്ചു കാണിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ മറവിൽ അപകീർത്തിപ്പെടുത്താനുള്ള കുൽസിത നീക്കമാണുണ്ടാകുന്നത്. ......
പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഡിആർഡിഒ ഗസ്റ്റ് ഹൗസിന്റെ മാനേജർ അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ മഹേന്ദ്രപ്രസാദ് എന്നയാളെയാണ് ജയ്സൽമേർ പൊലീസ് അറസ്റ്റു ചെയ്തത്. ......
ന്യൂഡൽഹി:കേരളത്തിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ഉപകരാറുകളിലെ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും പുറത്തുവന്ന സാഹചര്യത്തിൽ, പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി.) വിഷയത്തിൽ സി.എ.ജി. ഓഡിറ്റിംഗ് നടത്താൻ ശുപാർശ ചെയ്തു. ......
ന്യൂഡൽഹി: ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും തിരിച്ചറിയലിന് മാത്രമുള്ളതാണെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സുപ്രീംകോടതി ശരിവെച്ചു. ആധാർ നിയമത്തിലെ ഒമ്പതാം വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
ന്യൂഡൽഹി:സ്വത്ത് തർക്ക കേസുമായി ബന്ധപ്പെട്ട് ചില അഭിഭാഷകർ വ്യാജ ഒത്തുതീർപ്പ് കരാർ ഉണ്ടാക്കിയെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് (ബിസിഐ) നിർദ്ദേശം നൽകി.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, എ.എസ്. ......
ന്യൂഡൽഹി: ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരെ മറ്റു കേസുകളിൽ പ്രതികളല്ലെങ്കിൽ ഉടൻ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തടവുകാരെ ജയിലിൽ പാർപ്പിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളെ, ശിക്ഷാ കാലാവധി പൂർത്തിയാക്കിയശേഷം ജയിൽമോചിതനാക്കാൻ സെന്റൻസ് റിവ്യൂ ബോർഡിന് അപേക്ഷ നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി തള്ളി. ......
ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇരുപതു പേരിൽ ഇന്ത്യയിൽ നിന്നും രണ്ടുപേർ. ഗൗതം അദാനിയും മുകേഷ് അംബാനിയുമാണ് ബ്ലൂംബെർഗ് പട്ടികയിലെ ഇന്ത്യക്കാർ. ഇന്ത്യയിലെ സമ്പന്ന വ്യവസായി മുകേഷ് അംബാനി 99.5 ബില്യൺ ഡോളർ ആസ്തിയുമായി 18-ാം സ്ഥാനത്തുണ്ട്. ......