ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 'ചത്തതാണെന്ന' അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം രാഹുൽ ഗാന്ധി ആവർത്തിച്ചപ്പോൾ, കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും നേതാക്കൾ അദ്ദേഹത്തെ പിന്തുണച്ചില്ല. ശശി തരൂർ, രാജീവ് ശുക്ല, ഇമ്രാൻ മസൂദ് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും ശിവസേന നേതാക്കളും ട്രംപിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞു.
ട്രംപിന്റെ പരാമർശം ഇന്ത്യയെ സംബന്ധിച്ച് ഗൗരവമേറിയതാണെന്നും, അമേരിക്കയെ കൂടാതെ മറ്റു സാധ്യതകളും ഇന്ത്യ തേടണമെന്നും ശശി തരൂർ എം.പി. ......
ന്യൂഡൽഹി: ഒരേ വിഷയത്തിൽ സിവിൽ കേസ് നിലവിലുള്ളതും ക്രിമിനൽ ഉദ്ദേശമില്ലാത്തതുമായ സാഹചര്യത്തിൽ ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് സുപ്രീം കോടതി ആവർത്തിച്ചു.
ഇത്തരം കേസുകളിൽ സിവിൽ, ക്രിമിനൽ നടപടികൾ തുടരാൻ അനുവദിക്കുന്നത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒരു ഘടകവുമില്ലെങ്കിൽ സമാന്തരമായി ക്രിമിനൽ കുറ്റങ്ങൾ ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.
സിവിൽ കോടതിയിൽ നിലവിൽ പരിഗണനയിലുള്ള ഒരു തർക്കത്തെ അടിസ്ഥാനമാക്കിയുള്ള ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ നിർണായക വിധി. ......
ന്യൂഡൽഹി: ക്രിമിനൽ നടപടിച്ചട്ടത്തിലെ (CrPC) സെക്ഷൻ 156(3) പ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ നൽകുന്ന പരാതിക്കൊപ്പം സത്യവാങ്മൂലം സമർപ്പിക്കാൻ മറന്നുപോയാൽ, അത് തിരുത്താൻ പരാതിക്കാരന് അവസരം നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മജിസ്ട്രേറ്റ് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് സത്യവാങ്മൂലം സമർപ്പിച്ചാൽ മതി. ......
ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ തടവറയിൽ സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയും ഒമ്പത് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തന കുറ്റവും ചുമത്തിയാണ് അവരെ അറസ്റ്റ് ചെയ്തത്. ......
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ബിലാസ്പുരിലെ പ്രത്യക എൻഐഎ കോടതിയാണ് കന്യാസ്ത്രീകളുടെ ജാമ്യഹർജിയിൽ ഇന്ന് വിധി പറയുക. ......
കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദാ ഖാതൂൺ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുംകുറ്റവാളിയാണ് സൈദാ ഖാതൂൺ.......
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് റിപ്പോർട്ട്. യെസ് ബാങ്കുമായി ബന്ധപ്പെട്ട 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകേസിലാണ് ഇഡിയുടെ നടപടി. ......
യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ വാദങ്ങൾ തള്ളി കേന്ദ്രസർക്കാർ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചില പുരോഗതികളുണ്ടായിട്ടുണ്ട് എന്ന കാന്തപുരത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ......
ന്യൂഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് 2025 സെപ്റ്റംബർ 9 ന് നടക്കുമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണെന്നും വോട്ടെണ്ണൽ സെപ്റ്റംബർ 9 ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ......
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഇന്നും ജാമ്യമില്ല. ബിലാസ്പുർ കോടതിയിൽ ജാമ്യഹർജി പരിഗണിക്കവെ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പറിയിച്ചു. ......