കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദാ ഖാതൂൺ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുംകുറ്റവാളിയാണ് സൈദാ ഖാതൂൺ.......
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് റിപ്പോർട്ട്. യെസ് ബാങ്കുമായി ബന്ധപ്പെട്ട 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകേസിലാണ് ഇഡിയുടെ നടപടി. ......
യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ വാദങ്ങൾ തള്ളി കേന്ദ്രസർക്കാർ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചില പുരോഗതികളുണ്ടായിട്ടുണ്ട് എന്ന കാന്തപുരത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ......
ന്യൂഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് 2025 സെപ്റ്റംബർ 9 ന് നടക്കുമെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണെന്നും വോട്ടെണ്ണൽ സെപ്റ്റംബർ 9 ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ......
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഇന്നും ജാമ്യമില്ല. ബിലാസ്പുർ കോടതിയിൽ ജാമ്യഹർജി പരിഗണിക്കവെ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പറിയിച്ചു. ......
ന്യൂ ഡൽഹി : ആഗോളതലത്തിൽ മുൻനിരയിലുള്ള ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സൊല്യൂഷൻസ് കമ്പനിയായ G4S, 2025 ലെ ഇന്ത്യ & സൗത്ത് ഏഷ്യ ഔട്ട്സ്റ്റാൻഡിംഗ് സെക്യൂരിറ്റി പെർഫോമൻസ് അവാർഡുകളിൽ (OSPAs) സുരക്ഷാ മേഖലയ്ക്ക് നൽകിയ അസാധാരണ സംഭാവനകൾക്ക് അംഗീകാരം നേടി. രണ്ട് പ്രധാന വിഭാഗങ്ങളിലായി കമ്പനിക്ക് മികച്ച ബഹുമതികൾ ലഭിച്ചു:
ഔട്ട്സ്റ്റാൻഡിംഗ് കോൺട്രാക്റ്റ് സെക്യൂരിറ്റി കമ്പനി (ഗാർഡിംഗ്),
മികച്ച കോൺട്രാക്റ്റ് സെക്യൂരിറ്റി മാനേജർ/ഡയറക്ടർ അവാർഡ് (G4S ഇന്ത്യയുടെ വൈസ് പ്രസിഡന്റ് - ഓപ്പറേഷൻസ് പ്രീതി പൻഹാനിക്ക്) എന്നീ അവാർഡുക ളാണ് കമ്പനി നേടിയത് . ......
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അണുബോംബ് കയ്യിലുണ്ടെന്നും അത് പൊട്ടിച്ചാൽ പിന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ......
ബംഗളുരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും മുൻ സംസ്ഥാനമന്ത്രി എച്ച് ഡി രേവണ്ണയുടെ മകനും മുൻ ഹാസൻ എം പിയുമായ പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് നഗരത്തിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും. ......
പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബെംഗളൂരുവിലെ ക്രൈസ്റ്റ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ നിശ്ചിത് കൊല്ലപ്പെട്ട സംഭവത്തിലാണ് രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ......
ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലിനെ തുടർന്ന് രൂപീകരിക്കപ്പെട്ട എസ് ഐ ടിയുടെ മേൽനോട്ടത്തിൽ നടക്കുന്ന കുഴിയെടുപ്പ് ഇന്നും തുടരും. മൃതശരീരങ്ങൾ മറവുചെയ്തിട്ടുണ്ട് എന്ന് അയാൾ പറയുന്ന പതിമൂന്ന് ഇടങ്ങളാണ് വെളിപ്പെടുത്തൽ നടത്തിയ ആൾ ചൂണ്ടിക്കാട്ടിയത്. ......