ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് അടുത്ത മാസം പുതിയ കെട്ടിടത്തിലേക്ക്. നിലവിൽ സൗത്ത് ബ്ലോക്കിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രവർത്തിക്കുന്നത്. ......
ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഏകദേശം 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ അതത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് (ഇസിഐ) ആവശ്യപ്പെട്ടു. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) പ്രക്രിയയുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട പേരുകളാണ് ഇത്തരത്തിൽ പ്രസിദ്ധീകരിക്കേണ്ടത്.
പേരുകൾ ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. ......
ന്യൂഡൽഹി: ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിക്കുന്ന അപ്പീലുകളും (അപ്പീൽസ് എഗൈൻസ്റ്റ് ഗ്രാൻഡ് ഓഫ് ബെയിൽ), ജാമ്യം റദ്ദാക്കാൻ സമർപ്പിക്കുന്ന അപേക്ഷകളും (കാൻസലേഷൻ ഓഫ് ബെയിൽ ആപ്ലിക്കേഷൻസ്) വ്യത്യസ്തമായി കാണണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുൻ ഒളിമ്പ്യൻ സുശീൽ കുമാറിന് അനുവദിച്ച ബെയിൽ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ സുപ്രധാന നിയമനിർദ്ദേശം നടത്തിയത്.
സുപ്രീം കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
ബെയിൽ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നിയമപരമായി ശരിയാണോ എന്ന് മാത്രമാണ് അപ്പീലുകളിൽ പരിശോധിക്കേണ്ടത്.
പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ വിശദമായി അപ്പീൽ കോടതിയിൽ ചർച്ച ചെയ്യരുത്. ......
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച മലയാളി കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കാണാനെത്തി. ഡൽഹിയിലെത്തിയാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ......
ബെംഗളുരു: കർണാടകയിൽ വിവാഹിതയായ യുവതി മലയാളി യുവാവിനൊപ്പം ഒളിച്ചോടിയ സംഭവത്തിന് പിന്നിൽ ലൗ ജിഹാദെന്ന ആരോപണം ശക്തമാക്കി ഹിന്ദു സംഘടനകൾ. ബങ്കൽ സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലെ യുവതിയാണ് കുറച്ചുദിവസം മുമ്പ് മലയാളിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. ......
ലോകതലത്തിൽ പ്രസിദ്ധമായ ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നതായി ബിജെപി ആരോപിച്ചു. "ദൈവ വിശ്വാസികളല്ലാത്ത കമ്മ്യൂണിസ്റ്റുകളുടെ സ്വാധീനത്തിൽ കോൺഗ്രസ്സ് ഗവൺമെന്റ് വീണുപോയതാണ്. ......
ന്യൂഡൽഹി: കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) ആയി രാഷ്ട്രീയനിഷ്പക്ഷനായ ഒരാളെ നിയമിക്കുന്നതിനായി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ലോക് പ്രഹാരി എന്ന സന്നദ്ധ സംഘടനയാണ് ഈ ഹർജി സമർപ്പിച്ചത്. ......
ന്യൂഡൽഹി: സുപ്രീം കോടതി അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഹൈക്കോടതി കൊളീജിയത്തിന്റേതാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി. ......