ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാന അസംബ്ളി തിരഞ്ഞെടുപ്പുകളിലും വോട്ടിംഗ് പട്ടികയിൽ കൃത്രിമം നടത്തിയെന്നും ബി.ജെ.പിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചെന്നും ആരോപിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടക, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർപ്പട്ടികയിൽ വൻ ക്രമക്കേടുകൾ നടന്നതായി രാഹുൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മഹാദേവപുര അസംബ്ളി മണ്ഡലത്തിൽ മാത്രം 1,00,250 വോട്ടുകൾ മോഷ്ടിക്കപ്പെട്ടെന്ന് കണക്കുകൾ നിരത്തി രാഹുൽ ആരോപിച്ചു. ......
ന്യൂഡൽഹി:സുപ്രീം കോടതി ജഡ്ജിമാരുടെ ചട്ടങ്ങൾ അനുസരിച്ച് അനുവദനീയമായ സമയപരിധിക്ക് മുമ്പ് തന്റെ ഔദ്യോഗിക വസതി ഒഴിയുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി ഉറപ്പ് നൽകി. ......
ലക്നൗ: ഒരു ജഡ്ജിയുടെ ക്രിമിനൽ കേസുകൾ പരിഗണിക്കുന്നതിനുള്ള അധികാരം സുപ്രീം കോടതി എടുത്തുകളഞ്ഞതിനെതിരെ അലഹബാദ് ഹൈക്കോടതിയിലെ 13 സിറ്റിംഗ് ജഡ്ജിമാർ രംഗത്ത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇവർ കത്തയച്ചു. ......
രാജ്യത്തെ ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വ്യാപകമായ ക്രമക്കേട് നടന്നെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ സംബന്ധിച്ച വിവരങ്ങൾ തെളിവുകൾ സഹിതം സമർപ്പിക്കണമെന്നാണ് കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ......
ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളിൽ വൻതോതിൽ കൃത്രിമം നടന്നെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും ഗുരുതരമായ ക്രമക്കേടുകൾ സംഭവിച്ചെന്നാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ......
ജമ്മു കശ്മീരിലെ ഉധംപുരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു. അപകടത്തിൽ 12 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.......
ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തെ തുടർന്ന് സൈക്കോളജിസ്റ്റായ യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ ബെഞ്ചാര ഹിൽസിലാണ് സംഭവം. ഡോ. എ.......
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ മുട്ടുമടക്കില്ലെന്ന സൂചനയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ താത്പര്യത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അതിനായി എന്ത് വില കൊടുക്കാനും തയ്യാറാണെന്നും മോദി പറഞ്ഞു. ......
ബംഗളുരു: അനേകായിരം ഭക്തജനങ്ങളെ ആകർഷിക്കുന്ന ധർമ്മസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന ദുരൂഹതകളും സംശയങ്ങളും അവസാനിക്കുന്നില്ല. ലൈംഗികപീഡനത്തിന് ഇരയായി കൊലചെയ്യപ്പെട്ട നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ക്ഷേത്രപരിസരത്ത് രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്ന് മുൻ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ......
ന്യൂഡൽഹി — രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള വേദിയായി കോടതികളെ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. ഇത്തരം പോരാട്ടങ്ങൾ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിൽ വെച്ച് നടത്തേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ......