ന്യൂഡൽഹി:വിദേശ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ ഇന്ത്യയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അതീവ പ്രാധാന്യമുള്ള ഒരു നിയമനിർണ്ണയം നടത്തിയിരിക്കുകയാണ് സുപ്രീം കോടതി. സ്വാഭാവിക നീതി ഉറപ്പാക്കാതെയും, എതിർകക്ഷിക്ക് കേസ് വാദിക്കാൻ കൃത്യമായ അവസരം നൽകാതെയും പുറപ്പെടുവിക്കുന്ന വിദേശ വിധികൾക്ക് ഇന്ത്യൻ മണ്ണിൽ നിയമസാധുത ഉണ്ടായിരിക്കില്ലെന്നാണ് കോടതിയുടെ വിധി. ......
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ച് സുപ്രധാനമായ ചില നിരീക്ഷണങ്ങൾ മുന്നോട്ടുവെച്ചു. ഒരാൾക്ക് തന്റെ ജനനത്തിന്റെ (Birth Identity) പേരിൽ മാത്രം ഒരു പ്രതിഷ്ഠയെ സ്പർശിക്കുന്നതിനോ ആരാധിക്കുന്നതിനോ വിലക്കുണ്ടെങ്കിൽ, അവിടെ ഭരണഘടനയ്ക്ക് ഇടപെടാൻ അധികാരമുണ്ടോ എന്ന ഗൗരവകരമായ ചോദ്യമാണ് കോടതി ഉന്നയിച്ചത്.
താന്ത്രിക അവകാശവും പ്രതിഷ്ഠയുടെ സ്വഭാവവും
ശബരിമല തന്ത്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ......
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തീവ്രവാദിയെന്ന് വിളിച്ചും പിന്നീട് തിരുത്തിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മോദിയെ “തീവ്രവാദി” എന്ന് വിളിച്ചത്. ......
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്.......
6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.
2024- 25 സാന്പത്തികവർഷം റെയില്‍വേ ഈയിനത്തില്‍ 6641.78 കോടി രൂപ നേടിയിരുന്നു. അധികമായി ലഭിച്ച ഈ വരുമാനം സ്റ്റേഷനുകളുടെ നവീകരണം, ശുചിത്വം, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കാനാണു തീരുമാനം.
ടിക്കറ്റ് ഇതര വരുമാനത്തിലും റെയില്‍വേ വലിയ നേട്ടം കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി. ......
ഓൺലൈൻ സ്ഥാപനങ്ങളായ ഉബർ, ഒല, റാപിഡോ, നമ്മ യാത്രി എന്നിവയാണ് ടാക്സിക്കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ യാത്രാസേവനങ്ങൾ നിയന്ത്രിക്കുന്നത്. ആവശ്യക്കാർ അവരുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പിൽ നിന്ന് കാറോ ഓട്ടോയോ ബുക്ക് ചെയ്താൽ നിമിഷങ്ങൾക്കകം വാഹനം വന്നെത്തും. ......
ന്യൂഡൽഹി:മുംബൈ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിക്കെതിരെ വാർത്താ സമ്മേളനത്തിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച അഭിഭാഷകൻ നീലേഷ് ഓജയ്ക്കെതിരായ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി നടപടികളിൽ ഇടപെടാൻ വിസമ്മതിച്ചത്. ......
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ പിന്മാറണമെന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെയും മറ്റ് പ്രതികളുടെയും ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേവലം മുൻവിധികളുടെ അടിസ്ഥാനത്തിൽ ഒരു ജഡ്ജിയുടെ നിഷ്പക്ഷതയെയോ യോഗ്യതയെയോ ചോദ്യം ചെയ്യാൻ കക്ഷികൾക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ നടത്തിയ പ്രധാന നിരീക്ഷണങ്ങൾ ഇവയാണ്:
രാഷ്ട്രീയക്കാർ അതിർവരമ്പുകൾ ലംഘിക്കരുത്: ഒരു ജഡ്ജിയുടെ യോഗ്യത പരിശോധിക്കേണ്ടത് മേൽക്കോടതികളാണ്, അല്ലാതെ രാഷ്ട്രീയക്കാരല്ല. ......
ന്യൂഡൽഹി: നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ ഫ്രോഡ് ആണെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. അൻവർ രാഷ്ട്രീയമായി സ്ഥിരതയില്ലാത്ത ആളാണെന്നും ഫ്രോഡാണെന്ന് പാർട്ടിക്ക് വ്യക്തമായതോടെ പിന്തുണ പിൻവലിച്ചെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറി വി ശിവദാസൻ വ്യക്തമാക്കി. ......
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായക ഘട്ടത്തിൽ തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടിക്കു വേണ്ടി പ്രചാരണ തന്ത്രങ്ങൾ ഒരുക്കുന്ന ഐ–പാക് കമ്പനി താൽക്കാലികമായി ഗ്രൗണ്ട് പ്രവർത്തനങ്ങൾ നിർത്തിവച്ചു. ......