മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വീട്ടുതടങ്കലിലാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുൻ ഉപരാഷ്ട്രപതിയുടെ രാജിയെച്ചൊല്ലി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ......
ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. കോടതിയിൽ നിന്ന് വിസിൽ ബ്ലോവർ പരിരക്ഷ നേടി മുഖംമൂടി ധരിച്ചെത്തി സ്ഫോടനാത്മകമായ വെളിപ്പെടുത്തൽ നടത്തിയ ആളുടെ പിന്നിൽ വൻ ഗൂഡ സംഘമുണ്ടെന്നാണ് തെളിയുന്നത്. ......
In the political heartland of Bihar, history seems to be rewriting itself through the ongoing Vote Rights Yatra led by Congress leader and Leader of Opposition in the Lok Sabha, Rahul Gandhi. Much like the Bharat Jodo Yatra and Bharat Jodo Nyay Yatra, which were rooted in the ideals of love triumphing over hate, the present journey is being framed as an even greater struggle—one that seeks to defend the very spirit of India’s Constitution, democracy, and secular values.
A Journey of Constitutional Conscience:
Rahul Gandhi resumed his yatra immediately after the conclusion of the Parliament session, refusing to be distracted by other engagements. ......
ന്യൂഡൽഹി: സർക്കാർ നിശ്ചയിച്ച റൂട്ടുകൾക്ക് പുറമെ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിക്കാൻ ട്രാൻസ്പോർട്ട് അതോറിറ്റികൾക്ക് അധികാരം ഉണ്ടോ എന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ. മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988-ലെ 68(3)( വകുപ്പിന്റെ വ്യാഖ്യാനത്തെ ആശ്രയിച്ചായിരിക്കും കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധി.
സംസ്ഥാന സർക്കാർ രൂപീകരിക്കാത്തതോ, നിർദ്ദേശിക്കാത്തതോ ആയ റൂട്ടുകളിൽ പെർമിറ്റ് നൽകുന്നതിൽ ട്രാൻസ്പോർട്ട് അതോറിറ്റികൾക്ക് നിയമപരമായ വിലക്കുണ്ടോ എന്നതാണ് കോടതി പരിശോധിക്കുന്നത്. ......
ന്യൂഡൽഹി: അപ്പീൽ പരിഗണിക്കവേ പുതിയ തെളിവുകൾ സ്വീകരിക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി ഒരു കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. പ്രതിഭാഗം സമർപ്പിച്ച തെളിവുകൾ അവരുടെ യഥാർത്ഥ വാദങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഹൈക്കോടതി പരിശോധിച്ചില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
അപ്പീലിൽ പുതിയ തെളിവുകൾ സ്വീകരിക്കുകയും അവയെ മാത്രം ആശ്രയിച്ച് കീഴ്കോടതി വിധി റദ്ദാക്കുകയും ചെയ്ത ഹൈക്കോടതിയുടെ നടപടിയാണ് സുപ്രീം കോടതിയുടെ വിമർശനത്തിന് വിധേയമായത്. ......
ആദ്യം ബഹിരാകാശത്തേക്ക് യാത്ര ചെയ്തത് ഹനുമാൻ ആണെന്ന് ബിജെപി നേതാവ്. മുൻ കേന്ദ്രമന്ത്രി കൂടിയായ അനുരാഗ് ഠാക്കൂറാണ് വിചിത്രമായ അവകാശവാദവുമായി രംഗത്തെത്തിയത്. ......
ന്യൂഡൽഹി: ജനപ്രാതിനിധ്യ നിയമത്തിലെ 151A വകുപ്പ് പ്രകാരം ഏതെങ്കിലും ജനപ്രതിനിധി സഭയിൽ അംഗത്തിന്റെ ഒഴിവ് വന്നാൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കേണ്ടത്.
ജനപ്രാതിനിധ്യ നിയമം 1951-ലെ 147, 149, 150, 151 വകുപ്പുകളിൽ പറയുന്ന ഒഴിവുകളുമായി ബന്ധപ്പെട്ടാണ് ഈ നിയമം ബാധകം. ......
തിരുവനന്തപുരം: രാജ്യത്തെ ജിഎസ്ടി (ചരക്കു സേവന നികുതി) ഘടന ലളിതമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം യാഥാർത്ഥ്യത്തിലേക്ക്. നിലവിലുള്ള നികുതി സ്ലാബുകൾ നാലെണ്ണമായി കുറയ്ക്കാൻ ധനമന്ത്രിമാരുടെ സമിതി ശുപാർശ ചെയ്തു. ......
ഹെൽമറ്റില്ലാതെ ബൈക്കിൽ അഭ്യാസം കാണിച്ച സ്പൈഡർമാന് പതിനയ്യായിരം രൂപ പിഴ. ഒഡിഷയിലെ റൂർക്കേലയിലാണ് സ്പൈഡർമാൻ വേഷം ധരിച്ച് ബൈക്കോടിച്ച യുവാവിന് പൊലീസ് പിഴ ചുമത്തിയത്. ......
അഹമ്മദാബാദ്: ഗാസയിലെ ജനങ്ങൾക്കുവേണ്ടിയെന്ന പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയ സിറിയൻ പൗരൻ ഗുജറാത്തിൽ അറസ്റ്റിലായി. അലി മേഗാത് അൽ-അസ്ർ എന്നയാളെയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ......