ന്യൂഡൽഹി: ശിക്ഷാ കാലാവധി പൂർത്തിയാക്കിയ തടവുകാരെ മറ്റു കേസുകളിൽ പ്രതികളല്ലെങ്കിൽ ഉടൻ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും തടവുകാരെ ജയിലിൽ പാർപ്പിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളെ, ശിക്ഷാ കാലാവധി പൂർത്തിയാക്കിയശേഷം ജയിൽമോചിതനാക്കാൻ സെന്റൻസ് റിവ്യൂ ബോർഡിന് അപേക്ഷ നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി തള്ളി. ......
ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇരുപതു പേരിൽ ഇന്ത്യയിൽ നിന്നും രണ്ടുപേർ. ഗൗതം അദാനിയും മുകേഷ് അംബാനിയുമാണ് ബ്ലൂംബെർഗ് പട്ടികയിലെ ഇന്ത്യക്കാർ. ഇന്ത്യയിലെ സമ്പന്ന വ്യവസായി മുകേഷ് അംബാനി 99.5 ബില്യൺ ഡോളർ ആസ്തിയുമായി 18-ാം സ്ഥാനത്തുണ്ട്. ......
രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ് തുടങ്ങിവെച്ച പ്രക്ഷോഭം ശക്തമാകുന്നു. വോട്ടുകൊളളയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. ......
വിദ്യാഭ്യാസ വകുപ്പിൻറെ ഓൺലൈൻ യോഗത്തിനിടെ പോൺ വിഡിയോ പ്രദർശനവും അധിക്ഷേപ പരാമർശവും. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം.......
ബംഗളുരു: പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ പിടിവാശിയെ തുടർന്ന് കോൺഗ്രസ്സ് ഹൈക്കമാണ്ട് കടുത്ത സമ്മർദ്ദം ചെലുത്തിയതിനാലാണ് മനസ്സാക്ഷി സൂക്ഷിപ്പുകാരനായ സഹകരണമന്ത്രി കെ എൻ രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർബന്ധിതനായത്. രാജിവെക്കാൻ അവസരം നൽകാതെ ഉടൻ പുറത്താക്കണമെന്നായിരുന്നു ഹൈക്കമാണ്ട് സിദ്ധരാമയ്യയ്ക്ക് നൽകിയ നിർദ്ദേശം. ......
ന്യൂഡൽഹി: വെറും രണ്ട് വർഷത്തെ സേവനത്തിന് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുന്ന കേരള സർക്കാരിന്റെ നയത്തിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കെ.എസ്.ആർ.ടി.സി. ......
തിരുവനന്തപുരം:സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ തെരുവുനായ ശല്യം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടിയുണ്ടായപ്പോൾ, സുപ്രീം കോടതിയുടെ പുതിയ വിധി സർക്കാരിന് ആശ്വാസം നൽകുന്നു. ......
ഡൽഹി: കേസിൽ പ്രതികളിലൊരാൾ പോലീസിന് നൽകുന്ന മൊഴി മറ്റൊരു പ്രതിക്കെതിരെ തെളിവായി ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. എഫ്.ഐ.ആറിൽ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു പ്രതിയെ ശിക്ഷിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിച്ചതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി. ......
അഡ്വ.സുരേഷ് വണ്ടന്നൂർ
ന്യൂഡൽഹി: ബാലകള്ളക്കടത്ത് കേസിൽ രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ തീരുമാനത്തിൽ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. ഒളിവിലുള്ള പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നേരത്തെ നൽകിയ നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് ഹൈക്കോടതിയുടെ ഈ നടപടി.
പിങ്കി v. ......