ബംഗളുരു : " എന്റെ വാക്കുകൾ കോൺഗ്രസ്സ് പ്രവർത്തകർക്കോ ഇന്ത്യ മുന്നണിയിലെ സുഹൃത്തുക്കൾക്കോ വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാനവരോട് നിരുപാധികം മാപ്പ് ചോദിക്കുന്നു. മറ്റു പാർട്ടികളുടെ ആശയങ്ങളും അറിയാമെന്ന് വ്യക്തമാക്കുകയായിരുന്നു ഞാൻ. ......
ന്യൂഡൽഹി: ക്രിമിനൽ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങൾ തടയുന്നതിനായി, പുതിയതായി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഉത്തർപ്രദേശ് പോലീസിനെ വിലക്കി സുപ്രീം കോടതി. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഒന്നിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ജാമ്യം ലഭിച്ച പ്രതികളെ വീണ്ടും തടവിലിടാൻ പോലീസ് ശ്രമിക്കുന്നു എന്ന ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ......
ന്യൂഡൽഹി: സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ ബോംബെ ഹൈക്കോടതിയിലേക്ക് 14 അഭിഭാഷകരെ പുതിയ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചു. ഇതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 83 ആയി ഉയർന്നു. ......
ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്തുന്നതിനായി നടന്ന വൻ ഗൂഢാലോചനയിൽ പന്ത്രണ്ടോളം പേർക്ക് പങ്കുണ്ടെന്നാണ് തെളിയുന്നത്. വിസിൽ ബ്ലോവരുടെ വേഷംകെട്ടി നാടകമാടിയ മാസ്ക് മാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ എസ് ഐ ടിയ്ക്ക് ഞെട്ടിപ്പിക്കുന്ന വിവരങ്ങളും തെളിവുകളുമാണ് ലഭിച്ചത്. ......
ന്യൂഡൽഹി: ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനം കനത്ത വെല്ലുവിളി നേരിടുന്നതായി സൂചന. 2024-ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ......
ന്യൂഡൽഹി: ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളുടെ ശിക്ഷ റദ്ദാക്കി സുപ്രീം കോടതി. യുപിയിൽ നടന്ന ഈ കേസിൽ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ പിഴവുകൾ സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ......
കണ്ണൂർ ഇരിക്കൂർ കല്യാട്ട് സ്വദേശി സുഭാഷിന്റെ ഭാര്യ ഹുൻസൂർ സ്വദേശിനി ദർശിത സാലിഗ്രാമത്തിലെ ലോഡ്ജ്മുറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകനായ സിദ്ധരാജു അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ......
ബംഗളുരു: കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷപദവി കൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മനസ്സിൽ പുതുതായെന്തോ പദ്ധതിയുണ്ടെന്ന സംശയം കർണാടകത്തിലെ ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്. രണ്ടു വർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഭൂരിപക്ഷം കിട്ടിയപ്പോൾ മുഖ്യമന്ത്രിയാകാൻ കിണഞ്ഞു പരിശ്രമിച്ച നേതാവാണ് ശിവകുമാർ. ......
ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് സ്റ്റേഷനുകളിൽ ഇരുന്ന് ഓൺലൈനായി മൊഴി നൽകാൻ അനുമതി നൽകിയ ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ ഉത്തരവിനെതിരെ ശക്തമായ നിലപാടുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI). പ്രതിയുടെ അവകാശങ്ങളെ ഹനിക്കുമെന്നും നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി BCI ഈ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
തെളിവുകൾ കോടതിയിൽ വെച്ച്, സാക്ഷിയുടെ നേരിട്ടുള്ള സാന്നിധ്യത്തിൽ മാത്രമേ രേഖപ്പെടുത്താൻ പാടുള്ളൂ എന്ന് ബാർ കൗൺസിൽ ഊന്നിപ്പറഞ്ഞു.
സാങ്കേതികവിദ്യ നീതിന്യായ പ്രക്രിയകളെ വേഗത്തിലാക്കുമെങ്കിലും, അത് നിയമപരമായ നടപടിക്രമങ്ങൾക്ക് പകരമാകില്ലെന്നും കൗൺസിൽ വ്യക്തമാക്കി. ......
ന്യൂഡൽഹി: കേസുകളിൽ വിധി പ്രസ്താവിക്കാൻ ഹൈക്കോടതികൾ അസാധാരണമായി കാലതാമസം വരുത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കുമെന്ന് കോടതി വ്യക്തമാക്കി.
കേസുകൾ തീർപ്പാക്കാതെ നീണ്ടുപോകുന്നത് കാരണം കക്ഷികൾക്ക് കൃത്യസമയത്ത് നീതി ലഭിക്കുന്നില്ലെന്നും, ഇത് ഹൈക്കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ......