കർണാടകത്തിൽ രണ്ടുതവണ മുഖ്യമന്ത്രി ആയിട്ടുള്ള കോൺഗ്രസ്സ് നേതാവാണ് സിദ്ധരാമയ്യ. മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം എട്ടാമത്തെ വർഷത്തിലാണ്.......
ന്യൂഡൽഹി:ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെ അടച്ചിട്ട മുറിക്കുള്ളിൽ കേരളത്തിന്റെ രാഷ്ട്രീയ ഭാവിയുടെ കണക്കുപുസ്തകങ്ങൾ തുറക്കപ്പെടുകയായിരുന്നു. മല്ലികാർജ്ജുന ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി, ഒരു വലിയ പോരാട്ടത്തിന് മുന്നോടിയായുള്ള ആദ്യ കരുനീക്കം നടത്തിക്കഴിഞ്ഞു. ......
ന്യൂഡൽഹി: മസ്തിഷ്ക മരണം സംഭവിച്ച് വർഷങ്ങളായി ചലനമറ്റുകിടക്കുന്ന മകന് 'അന്തസ്സോടെയുള്ള മരണം' (Passive Euthanasia) നൽകാൻ സുപ്രീം കോടതി അനുമതി നൽകി. 32 വയസ്സുകാരനായ ഹരീഷ് റാണയുടെ ചികിത്സകൾ അവസാനിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. ......
റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ 108 മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്ക് മുന്നിൽ കീഴടങ്ങി. 44 സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് ഇന്നലെ ആയുധംവെച്ച് കീഴടങ്ങിയത്. സംഘത്തിന്റെ പക്കൽ നിന്ന് എകെ-47, ഇൻസാസ് റൈഫിൾ, കാർബൈൻ, വിവിധ തരം റൈഫിളുകൾ, ബിജിഎൽ ഉൾപ്പെടെ 101 ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു. ......
ജമ്മു: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലക്ക് നേരേ വധശ്രമം. ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്തുവെച്ചാണ് സംഭവം.......
രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചതായും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
രാജ്യത്തെ മെഡിക്കൽ കോളേജുകൾ കുറവുള്ള മേഖലകളിൽ കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനായി കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 157 മെഡിക്കൽ കോളേജുകൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. ഇതിനായി 41,332.41 കോടി രൂപയാണ് ആകെ ചെലവ്. ......
മരിച്ചെന്നു ഡോക്ടർമാർ വിധിയെഴുതിയ 50-കാരിക്ക് പുനർജന്മത്തിന് വഴിയൊരുക്കിയത് റോഡിലെ കുഴികൾ. സംസ്കാര ചടങ്ങുകൾക്കായി ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്ത്രീയ്ക്കാണ് വഴിയുടെ ശോച്യാവസ്ഥ അനുഗ്രഹമായത്. ......
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ദയാവധത്തിന് അനുമതി. പതിമൂന്ന് വർഷമായി കോമാവസ്ഥയിൽ കഴിയുന്ന യുവാവിന്റെ ദയാവധ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ നിർണായക നടപടി. ......
കർണാടകത്തിൽ ആദ്യം നടക്കാൻ പോവുന്നത് ബംഗളുരു നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അതിനാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ പ്രാധാന്യമുണ്ട്.......
തിരുവനന്തപുരം: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഇന്ത്യയിലെ പാചകവാതക വിതരണ ശൃംഖല പൂർണ്ണമായും താറുമാറായി. ഇറാൻ യുദ്ധം കാരണം ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതും പാചകവാതക ഇറക്കുമതിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ......