ന്യൂഡൽഹി: കാമുകനുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം.......
ന്യൂഡൽഹി: ഹിൻഡൻബർഗ് വിവാദവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സ്വീകരിച്ച നടപടികൾ ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചു. ഇടപാടുകൾ വെളിപ്പെടുത്തുന്നതിലെ വീഴ്ചകളും ഓഡിറ്റ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട അപാകതകളുമാണ് കേസുകളുടെ അടിസ്ഥാനം. ......
ബെംഗളൂരു: കർണാടക സ്വദേശിയായ പ്രവാസിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒൻപത് കഷണങ്ങളാക്കി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഷാർജ വിമാനത്താവളത്തിൽ 14 വർഷമായി ജോലി ചെയ്തിരുന്ന ഉഡുപ്പി സ്വദേശി ആൽവിൻ പ്രകാശ് കുണ്ടറാണ് കൊല്ലപ്പെട്ടത്. ......
അഹമ്മദാബാദ്∙ കോളജിലേക്ക് നടന്നുപോകുന്നതിനിടെ അമിതവേഗത്തിലെത്തിയ പിക്കപ് ക്രെയിൻ ഇടിച്ച് ഒന്നാം വർഷ ബിഎസ്സി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. സിൽവർ ഓക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായ പ്രേരണ നിനാമ (19) ആണ് മരിച്ചത്. ......
ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രത്യേക തീവ്രപരിശോധനയായ എസ്ഐആർ (Special Intensive Revision) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുള്ളിലും ഭിന്നതയ്ക്ക് കാരണമായതായി റിപ്പോർട്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിഷനിൽ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും എസ്ഐആറുമായി ബന്ധപ്പെട്ട വിവിധ തീരുമാനങ്ങളിൽ പലതവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് വിവരം.
കഴിഞ്ഞ പത്തുമാസത്തിനിടെ മാത്രം എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 14 തവണ ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ......
ബംഗളുരു: ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പതിനെട്ട് മാസത്തിലേറെയായി തുടരുന്ന ‘നമ്മ ഭൂമി, നമ്മ ഹക്കു’ സമരം, ഇക്കഴിഞ്ഞ സെപ്റ്റംബർ 21ന് അനിശ്ചിതകാല ഉപവാസ സത്യാഗ്രഹത്തിലേക്ക് മാറി. ......
ന്യൂഡൽഹി: ചില്ലറ വിൽപ്പനക്കാർക്ക് കുറഞ്ഞ വിലയ്ക്ക് നൽകുന്ന മരുന്നുകൾ രോഗികൾക്ക് ഉയർന്ന പരമാവധി ചില്ലറ വിൽപ്പന വിലയിൽ വിൽക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മരുന്നുവില നിയന്ത്രണങ്ങളിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാണിച്ച കോടതി, ഈ അമിത ലാഭക്കൊള്ളയെ 'പിടിച്ചുപറി' (Extortion) എന്നാണ് വിശേഷിപ്പിച്ചത്.
ജസ്റ്റിസ് സന്ദീപ് മേഹ്ത, ജസ്റ്റിസ് വിക്രം നാഥ് എന്നിവരങ്ങിയ ബെഞ്ചാണ് മരുന്നുവില നിയന്ത്രണം, ജനറിക് മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചത്.
ചില്ലറ വിൽപ്പനക്കാർക്ക് 2,700 രൂപയ്ക്ക് നൽകുന്ന ഒരു ജീവൻരക്ഷാ കാൻസർ മരുന്നിന്റെ എം.ആർ.പി 27,000 രൂപയായി നിശ്ചയിച്ചിരിക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടു. ......
ന്യൂഡൽഹി: മതപരമായോ മനഃസാക്ഷിപരമായോ ഉള്ള കാരണങ്ങളാൽ 'വന്ദേമാതരം' ആലപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരാൾക്കും ക്രിമിനൽ നടപടി നേരിടേണ്ടി വരില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1971-ലെ ദേശീയ ബഹുമാന അപമാന നിരോധന നിയമത്തിലെ (Prevention of Insults to National Honour Act) 2026-ലെ ഭേദഗതി ചോദ്യം ചെയ്തുകൊണ്ട് പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം. ......
മൈസൂരു: റോഡിലെ സുരക്ഷാ മാനദണ്ഡങ്ങളെ പൂർണമായി അവഗണിച്ച് ഇരുചക്രവാഹനത്തിൽ കുട്ടികളെ അപകടകരമായി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വാഹനത്തിന്റെ പിൻഭാഗത്ത് പ്രത്യേകമായി നിർമിച്ച ഇരുമ്പുകൂട്ടിനുള്ളിൽ അഞ്ച് കുട്ടികളെയാണ് ഇരുത്തിയിരുന്നത്. ......
ലഖിംപുർ ഖേരി: തുടർന്ന് അധ്യാപികയെ സ്കൂളിലെത്തിയ മുൻകാമുകൻ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലെ ചിൽഡ്രൻസ് അക്കാദമി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. ......