പാർട്ടിയിൽ പങ്കെടുത്ത് മദ്യപിച്ച് ലക്കുകെട്ട യുവതിയെ സുഹൃത്ത് ഉൾപ്പെടെ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തു. വടക്കൻ ഡൽഹിയിലെ ഹിൽ റോഡിലുള്ള വീട്ടിൽവെച്ചാണ് ഇരുപത്തിനാലുകാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായത്. ......
കോളിളക്കം സൃഷ്ടിച്ച രേണുകസ്വാമി കൊലക്കേസിലെ പ്രതികളായ സൂപ്പർസ്റ്റാർ ദർശനും കൂട്ടാളികൾക്കും കർണാടക ഹൈക്കോടതി അനുവദിച്ചിരുന്ന ജാമ്യം സുപ്രീംകോടതി റദ്ദാക്കി. കർണാടക ഗവണ്മെന്റ് സമർപ്പിച്ച അപ്പീലിന്മേൽ ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ......
ലോകത്ത് ഭീകരവാദവും ഏകാധിപത്യവും പ്രോത്സാഹിപ്പിക്കുകയാണ് അമേരിക്കയെന്ന് ആർ എസ് എസിന്റെ കുറ്റപ്പെടുത്തൽ. ജനാധിപത്യത്തിന്റെ പേരിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വേച്ഛാധിപത്യവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നതെന്നും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു. ജനാധിപത്യത്തിന്റെ സ്വയംപ്രഖ്യാപിത മിശിഹയെന്നാണ് ലേഖനത്തിൽ ട്രംപിനെ പരിഹസിക്കുന്നത്.
വ്യാപര യുദ്ധവും തീരുവയും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാനും ദുർബലപ്പെടുത്താനുള്ള പുതിയ ആയുധങ്ങളായി മാറിയിരിക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ......
ബംഗളുരു: നാലര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മനസ്സിനെ ഏറ്റവും ആഴത്തിൽ മുറിവേൽപ്പിച്ച താഴ്ത്തിക്കെട്ടലാണ് രണ്ടുദിവസം മുമ്പ് ഉണ്ടായത്. ആത്മസുഹൃത്തും വിശ്വസ്ത അനുയായിയുമായ സഹകരണ മന്ത്രി കെ എൻ രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കേണ്ടിവന്നതിൽ സിദ്ധരാമയ്യ അനുഭവിക്കുന്ന ആന്തരികവേദന അഗാധമാണ്. ......
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു എൻ.ജി.ഒ, തെരുവ് നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെതിരെ ഹർജി നൽകി. ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് നഗരങ്ങളിൽ നിന്നുള്ള നായകളെ മാറ്റിപ്പാർപ്പിക്കാനുള്ള നീക്കം പ്രായോഗികമല്ലെന്നും, മൃഗസംരക്ഷണ നിയമങ്ങൾക്കും മുമ്പത്തെ സുപ്രീംകോടതി വിധികൾക്കും വിരുദ്ധമാണെന്നും എൻ.ജി.ഒ ആരോപിക്കുന്നു.
ഓഗസ്റ്റ് 12-ന് ജസ്റ്റിസ് ജെ.ബി. ......
ന്യൂഡൽഹി: മധ്യസ്ഥത കരാറിൽ ഒപ്പിടാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മധ്യസ്ഥത ചർച്ചകളിൽ പങ്കെടുക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഇത്തരം നടപടികളുടെ രഹസ്യാത്മകത ഊന്നിപ്പറഞ്ഞുകൊണ്ട്, ജസ്റ്റിസുമാരായ പി.എസ്. ......
നടിയും കോസ്മെറ്റോളജിസ്റ്റുമായ സന്ദീപ വിർക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വഞ്ചന, തെറ്റായ വിവരങ്ങൾ നൽകി തുടങ്ങിയ കുറ്റം ആരോപിച്ചാണ് അറസ്റ്റ്. ......
താൽകാലിക വി സി നിയമനത്തില് വാദം കേട്ട് സുപ്രീം കോടതി. ഗവർണർക്കെതിരായി കേരള സര്ക്കാര് നല്കിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. ......
വോട്ട് ക്രമക്കേട് സംബന്ധിച്ച് രാഹുൽ ഗാന്ധിക്കും അമ്മ സോണിയാ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമുയർത്തി ബിജെപി രംഗത്ത്. രാജ്യത്തെ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കുന്നതിനിടെയാണ് അതേ നാണയത്തിൽ ബിജെപിയും തിരിച്ചടിക്കുന്നത്. ......