ന്യൂഡൽഹി: ഭരണഘടനയുടെ ആർട്ടിക്കിൾ 200 അനുസരിച്ച് ബില്ലുകൾക്ക് അനുമതി നൽകുന്നതിന് ഗവർണർമാർക്ക് ഒരു നിശ്ചിത സമയപരിധി നിശ്ചയിക്കുന്നതിൽ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ഇത്തരമൊരു നിർദേശം നൽകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
ചീഫ് ജസ്റ്റിസ് ബി.ആർ. ......
നടി രന്യാ റാവു 102 കോടി രൂപ പിഴയടയ്ക്കണമെന്ന് റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസിൽ പിടിയിലായ സംഭവത്തിലാണ് നടി രന്യാ റാവുവിനും ഹോട്ടൽ വ്യവസായി തരുൺ കൊണ്ടരാജു, ജ്വല്ലറി ഉടമകളായ സഹിൽ സകാരിയ, ഭരത് കുമാർ ജെയിൻ എന്നിവർക്കും ഡിആർഐ പിഴയിട്ടത്. ......
രാഷ്ട്രപതിയുടെ റഫറന്‍സില്‍ വാക്കാല്‍ നീരീക്ഷണവുമായി സുപ്രീംകോടതി. ചില സംഭവങ്ങളുടെ പേരില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കാലതാമസം നേരിടുന്ന കേസുകളുണ്ട്. ......
ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവും എംഎൽസിയുമായ കെ കവിതയെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് കെ ചന്ദ്രശേഖര റാവു സ്വന്തം മകളെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ......
കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേരയ്ക്ക് രണ്ട് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് പവൻ ഖേരയ്ക്ക് രണ്ട് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. വോട്ട് കൊള്ളയെന്ന ആരോപണമുയർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളുയർത്തുന്നതിനിടെയാണ് വോട്ട് കവർച്ചയിൽ കോൺഗ്രസാണ് മുന്നിലെന്ന പരിഹാസവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.
ജംഗ്പുര, ന്യൂഡൽഹി എന്നീ രണ്ട് നിയമസഭ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഖേരയുടെ പേര് ഉൾപ്പെടുന്നതായി സൂചിപ്പിക്കുന്ന രേഖകളാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ മാളവ്യ പങ്കുവെച്ചത്. ......
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും തന്റെ മരിച്ചുപോയ അമ്മയെ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജകുടുംബത്തിൽ ജനിച്ച രാജകുമാരന്മാർക്ക് താഴേക്കിടയിലുള്ള ഒരു അമ്മയുടെയും മകന്റെയും കഷ്ടപ്പാടുകളറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ......
ന്യൂഡൽഹി:ഒരു 17-കാരന്റെ മരണം ആത്മഹത്യയായി കണക്കാക്കിയ കേസിൽ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു. ഒരു വ്യക്തിക്ക് റൈഫിൾ ഉപയോഗിച്ച് സ്വന്തം നെഞ്ചിൽ വെടിയുതിർക്കാൻ കഴിയുമോ എന്ന കാര്യമാണ് കോടതി ചോദ്യം ചെയ്തത്.
ഇത് സംബന്ധിച്ച് അന്വേഷണത്തിൽ കൊലപാതക സാധ്യത ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം സമർപ്പിക്കാൻ മധ്യപ്രദേശ് പോലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ......
രാഹുൽ ഗാന്ധി നയിക്കുന്ന രാഷ്ട്രീയ മുന്നേറ്റ യാത്രയുടെ വിവിധ വശങ്ങളെക്കുറിച്ചും, പ്രതിപക്ഷ സഖ്യത്തിലെ ചില പാർട്ടികളുടെ നിലപാടുകളെക്കുറിച്ചും ഹാസ്യരൂപേണ വിവരിക്കുന്നു.
സഖ്യകക്ഷികളുടെ നിലപാടുകൾ: കേന്ദ്ര സർക്കാരിനെതിരായ രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾ 'തത്വാധിഷ്ഠിതമായ' പിന്തുണ മാത്രമാണ് നൽകുന്നത്. നേരിട്ട് യാത്രയിൽ പങ്കെടുക്കുന്നില്ലെങ്കിലും രാഹുൽ ഗാന്ധിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതിൽ അവർക്ക് മടിയില്ല. ......
ന്യൂഡൽഹി: 1983-ലെ നെല്ലി കൂട്ടക്കൊലയിലെ ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. ഹർജി പിൻവലിക്കാൻ കോടതി അനുവദിക്കുകയായിരുന്നു.
റൂമി ബീഗം ഉൾപ്പെടെയുള്ള കൂട്ടക്കൊലയുടെ ഇരകൾക്ക് വേണ്ടി അഡ്വക്കേറ്റ്-ഓൺ-റെക്കോർഡ് ആയ സൃഷ്ടി അഗ്നിഹോത്രിയാണ് ഹരജി ഫയൽ ചെയ്തത്. ......
ന്യൂഡെൽഹി: ലഹരിമരുന്ന് കേസുകളിലെ അളവ് നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. 2020-ലെ ഹിരാ സിങ് കേസ് വിധി രാജ്യത്തെ ലഹരിമരുന്ന് കേസുകളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിരുന്നു.
2009-ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവനുസരിച്ച്, പിടിച്ചെടുക്കുന്ന ലഹരിവസ്തുവിന്റെ ആകെ ഭാരമാണ് കണക്കിലെടുക്കുന്നത്. ......