ന്യൂഡൽഹി: ഒരു നൂറ്റാണ്ട് മുൻപ്, കറുത്ത കോട്ടിട്ട് കോടതിമുറികളിൽ വാദിക്കാൻ സ്ത്രീകൾക്ക് അനുവാദമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അധിനിവേശ ഭരണകൂടത്തിന്റെ വിലക്കുകളെ തോൽപിച്ച്, പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് ഇന്നത്തെ ഓരോ നേട്ടവും. ......
പശ്ചിമ ബംഗാളിലെ അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിന്റെ ക്രമീകരണങ്ങളെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നു. സാന്താൾ ഗോത്രസാംസ്കാരിക ആഘോഷമായി നടത്തേണ്ടിരുന്ന പരിപാടിയെക്കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പരസ്യമായി നിരാശ പ്രകടിപ്പിച്ചതോടെയാണ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിച്ചത്. ......
ബെംഗളൂരു: ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് കരുതി സംസ്കരിച്ച ഗൃഹനാഥന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. തുമകുരു സ്വദേശിയായ പരമേഷ് (50) ആണ് കൊല്ലപ്പെട്ടത്. ......
ബെംഗളൂരു: മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വീണ്ടും ചൂടാക്കി വിളമ്പിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവതി ജീവനൊടുക്കി. ബെംഗളുരുവിലാണ് സംഭവം. ......
ബെംഗളൂരു: രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങുന്നതിനായി പണം കണ്ടെത്താൻ ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിലായി. ചിക്കമംഗളൂരു ജില്ലയിലെ ബിരൂർ സ്വദേശിയായ ഷാഫിയാണ് സുഹൃത്തായ പുട്ടരാജുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
ഫെബ്രുവരി 19-നായിരുന്നു സംഭവം. ......
കർണാടകത്തിലെ സർക്കാർ ഉദ്യോഗസ്ഥർ- താഴ്ന്ന തസ്തികയിൽ ജോലി ചെയ്യുന്നവർ പോലും അഴിമതി നടത്തുന്നവരും കൈക്കൂലി വാങ്ങുന്നവരുമാണെന്ന കാര്യം പുറത്തുവരുന്നത് ലോകായുക്ത പോലീസ് റെയ്ഡും അനധികൃത സ്വത്ത് പിടിച്ചെടുക്കലും നടക്കുമ്പോഴാണ്. നമ്മുടെ വ്യവസ്ഥിതി ഇപ്പോഴും വല്ലാതെ ജീർണ്ണിച്ചിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വസ്തുതകൾ വ്യക്തമാക്കുന്നത്. ......
ന്യൂഡൽഹി: കോടതി വിധി നേരിട്ട് ബാധിക്കുന്ന വ്യക്തികൾ കേസിൽ കക്ഷികളല്ലെങ്കിൽ പോലും അവർക്ക് വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാനോ ഉചിതമായ ഫോറങ്ങളിൽ ചോദ്യം ചെയ്യാനോ അവകാശമുണ്ടെന്ന് സുപ്രീം കോടതി. കേസിൽ കക്ഷികളല്ലാത്തവർക്ക് നീതി നിഷേധിക്കപ്പെടില്ലെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ വഴികൾ തുറന്നുകിടക്കുകയാണെന്നും കോടതി വ്യക്തമാക്കി.
കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പ്രൊമോഷനുമായി ബന്ധപ്പെട്ട ദീർഘകാല തർക്കത്തിന്മേലുള്ള അപ്പീലുകൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാനം.
സർവീസ് സംബന്ധമായ കേസുകളിൽ കോടതി വിധികൾ കക്ഷികളായവരിൽ മാത്രം ഒതുങ്ങിനിൽക്കാറില്ല. ......
രാജ്യത്ത് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിച്ചു. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്.......
ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ വാർത്താ ചാനലുകളുടെ റേറ്റിങ് നാലാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകി. പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ അവതരിപ്പിക്കുന്നതിൽ ചില ചാനലുകൾ അതിരുകടന്ന സെൻസേഷണലിസവും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ......
ഇന്ത്യയുടെ രാഷ്ട്രീയ-മാധ്യമ മേഖലകളിൽ ഇപ്പോൾ പ്രചരിക്കുന്ന പ്രധാന വാർത്തയാണ് റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ അമേരിക്ക അനുമതി നൽകി എന്നത്. 30 ദിവസത്തേക്ക് എണ്ണ വാങ്ങാനാണ് അമേരിക്ക അനുമതി നൽകിയിരിക്കുന്നത് എന്നും വാർത്തകളിൽവ്യക്തമാക്കുന്നു. ......