ബെംഗളൂരു: കർണാടകയിലെ വിവിധ റീട്ടെയിൽ പെട്രോൾ ഔട്ട്ലെറ്റുകളിൽ വിൽക്കുന്ന ഇന്ധനത്തിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ എഥനോൾ കലർന്നിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം നിഷേധിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. പെട്രോളിൽ 31 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്ന സർക്കാർ വാദം അംഗീകരിക്കാനാകില്ലെന്നും പരിശോധനയ്ക്ക് ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നുമാണ് കമ്പനികളുടെ വിശദീകരണം.
ബെംഗളൂരു, കോലാർ, ചിക്കബെല്ലാപ്പുർ, ബെംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമകൂരു എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നാണ് കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ......
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് കേരളഘടകത്തിന്റെ (കെ.പി.സി.സി) ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിൽ പോസ്റ്റ് വന്ന സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് അടക്കമുള്ള മുഴുവൻ ഭാരവാഹികളും വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ......
ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന തൊഴിൽസുരക്ഷയ്ക്കും പെൻഷൻ ആനുകൂല്യങ്ങൾക്കും അനുസൃതമായ ഉത്തരവാദിത്വം ഉണ്ടാകുന്നുണ്ടോയെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. ......
ലക്നൗ: നീതി തേടി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ സ്റ്റേഷനുള്ളിൽവച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് 20 വർഷം കഠിനതടവ്. ഉത്തർപ്രദേശിലെ സഹാറൻപുരിൽ 2015ൽ നടന്ന സംഭവത്തിലാണ് വിരമിച്ച സിഐ ബ്രിജ്മോഹൻ യാദവിനും ഇൻസ്പെക്ടർ വേദ്പാൽ സിങ്ങിനും ശിക്ഷ ലഭിച്ചത്. ......
ബെംഗളൂരു: ഏഴുവയസ്സുകാരനടക്കം സ്വന്തം കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ ടാക്സി ഡ്രൈവറുടെ ക്രൂരകൃത്യങ്ങളുടെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതിയായ രാജാജി നഗർ സ്വദേശി ഇന്ദുശേഖർ കുടുംബത്തിലെ രണ്ടു കുട്ടികളെ മാത്രമാണ് കൊലപ്പെടുത്താതെ വെറുതെവിട്ടത്. ......
E20 പെട്രോളിനെച്ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. പെട്രോളിൽ 20 ശതമാനം എഥനോൾ മാത്രമാണ് കലർത്തേണ്ടതെന്ന മാനദണ്ഡം നിലനിൽക്കെയാണ്, ഇതിലും ഉയർന്ന അളവിൽ എഥനോൾ കലർത്തിയ ഇന്ധനം വിപണിയിൽ വിൽക്കുന്നതായി കർണാടക സർക്കാരിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ......
അമൃത്സർ: പഞ്ചാബിൽ അമൃത്സറിലേക്ക് പോവുകയായിരുന്ന കർമഭൂമി എക്സ്പ്രസിൽ വൻ തീപിടിത്തം. പാട്യാല ജില്ലയിലെ രജ്പുര റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന്റെ നാല് ബോഗികളാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. ......
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ സാമൂഹിക മാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ കെപിസിസിക്കെതിരെ കടുത്ത നിലപാടുമായി സുപ്രീം കോടതി. കെപിസിസിയിലെ മുഴുവൻ ഭാരവാഹികൾക്കും കോടതി സ്വമേധയാ കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. ......
ഒരുകാലത്ത് ഇന്ത്യൻ ഇലക്ട്രോണിക്സ് വിപണിയിലെ പ്രമുഖ സാന്നിധ്യമായിരുന്ന വിഡിയോകോണിന്റെ തകർച്ചയ്ക്ക് പിന്നാലെ പ്രമോട്ടർ വേണുഗോപാൽ നന്ദ്ലാൽ ധൂത്തിനും കനത്ത തിരിച്ചടി. 12,668.06 കോടി രൂപയുടെ വായ്പാക്കുടിശിക തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വേണുഗോപാൽ ധൂത്തിനെ പാപ്പരായി പ്രഖ്യാപിച്ചു. ......
ബംഗളുരു: കർണാടകയിൽ കഴിഞ്ഞ 40 വർഷത്തിലേറെയായി 'തദ്ദേശീയൻ' അഥവാ 'കന്നഡിഗ' എന്ന വാക്കിന്റെ അർത്ഥവും നിർവചനങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ഭാഷാടിസ്ഥാനത്തിൽ തുടങ്ങി വാസസ്ഥലത്തിന്റെ മാനദണ്ഡങ്ങളിലേക്ക് എത്തിനിൽക്കുന്ന ഈ മാറ്റങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ, കാലഘട്ടത്തിനനുസരിച്ച് ഭരണാധികാരികളും നിയമങ്ങളും എടുത്ത നിലപാടുകൾ വ്യക്തമാകും.
1. ......