കൊൽക്കത്ത: ആശുപത്രിയിൽ നിന്ന് യുവതി കുഞ്ഞുമായി കടന്നുകളഞ്ഞെന്നാരോപിച്ച് അമ്മ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ കുട്ടികൾക്കായുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ......
ചെങ്കോട്ടയിലെ സ്ഫോടനത്തിന്റെ ഉത്തരവാദികളായവർ ഏതു പാതാളത്തിൽ പോയി ഒളിച്ചാലും കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. നോർത്തേൺ സോണൽ കൗൺസിലിന്റെ 32-ാമത് യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ......
വാഷിങ്ടൺ: ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് കുറയ്ക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന റിപ്പോർട്ടുകൾ പുറത്ത്. സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) പുറത്തിറക്കിയ ഒക്ടോബർ മാസത്തെ റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബറിലും റഷ്യൻ ക്രൂഡ് ഓയിലിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവായി ഇന്ത്യ തുടരുകയാണ്. അമേരിക്ക അധിക ചുങ്കം ചുമത്തിയതിനെത്തുടർന്ന് ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
ഒക്ടോബർ മാസം മാത്രം 3.1 ബില്യൺ യൂറോയുടെ ഉൽപ്പന്നങ്ങളാണ് ഇന്ത്യ റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തത്. ......
ഹസീനക്കൊപ്പം, ബംഗ്ലാദേശ് മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽ മാമൂൻ എന്നിവർക്കും വധ ശിക്ഷ വിധിച്ചിട്ടുണ്ട്. വിദ്യാർഥി പ്രക്ഷോഭത്തിനൊടുവിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്.
വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ ഷെയ്ഖ് ഹസീന ഗുരുതര കുറ്റകൃത്യം നടത്തിയതായി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ നേരത്തേ വിധിച്ചിരുന്നു. ......
ബീഹാറിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റതോടെ കർണാടകത്തിലെ നവംബർ വിപ്ലവത്തിന് സാധ്യത മങ്ങിയെങ്കിലും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഡൽഹിയിലെത്തി എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജന ഖാർഗെയെ കണ്ടു. നേതൃമാറ്റം ചർച്ചയായതായും രാഹുൽ ഗാന്ധിയെ കണ്ട് സംസാരിക്കാൻ ഖാർഗെ ശിവകുമാറിനെ ഉപദേശിച്ചതായും സൂചനയുണ്ട്. ......
ന്യൂഡൽഹി: ഒരു കേസിൽ പ്രതിയായ വ്യക്തിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ നടപടി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി, ഇന്ത്യൻ നിയമവ്യവസ്ഥയിലെ അടിസ്ഥാന തത്വങ്ങൾ വീണ്ടും ഊട്ടിയുറപ്പിക്കുന്നതായി. പ്രതിയുടെ കുറ്റങ്ങൾ അയാളുടെ കുടുംബാംഗങ്ങളിലേക്ക് വ്യാപിക്കില്ലെന്ന നിർണായകമായ നിയമപരമായ നിലപാട് കോടതി ഈ ഉത്തരവിലൂടെ ശക്തമാക്കി.
ഉറപ്പ് നൽകാനെത്തിയ സഹോദരൻ
ഇന്ത്യൻ ആർമിയിലെ ഒരു സൈനികനായിരുന്നു ഈ കേസിലെ പ്രതി. ......
ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായ ഡോ.അദീൽ മജീദ് റാത്തറിന്റെ വസതിയിൽ നിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പരിശോധനയിൽ അന്വേഷണ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ജമ്മു–കാശ്മീർ സ്വദേശിയായ ഡോക്ടറുടെ 14 ഫോണുകളിൽ നിന്നും കാശ്മീരി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോ കോളുകളുടെയും രേഖകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ......
കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന യൂണിസെഫ് ഇന്ത്യയുടെ ഔദ്യോഗിക വക്താവായി ദേശീയ പുരസ്കാര ജേതാവായ നടി കീർത്തി സുരേഷിനെ നിയമിച്ചു. മാനസികാരോഗ്യം, ക്ഷേമം, ബാലസംരക്ഷണം തുടങ്ങിയ മേഖലകളിൽ ബോധവത്കരണ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് കീർത്തിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ......
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരിൽ ഒരു വനിതാ ഡോക്ടർ കൂടി അറസ്റ്റിൽ. ഹരിയാനയിലെ റോഹ്തക് സ്വദേശിയായ ഡോ.......
കഴിഞ്ഞ കുറേകാലമായി രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെ വെല്ലുന്ന തരത്തിലാണ് പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ മുന്നോട്ട് പോകുന്നത്. ജനപ്രിയ റീച്ചാർജ്ജ് പ്ലാനുകൾ ഉൾപ്പെടെ അവതരിപ്പിച്ച് ബിഎസ്എൻഎൽ രംഗത്തെത്തിയതോടെ സ്വകാര്യ കമ്പനികളെ ഉപേക്ഷിച്ച് ലക്ഷക്കണക്കിന് പേരാണ് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറിയത്. ......