ബെംഗളൂരു ഹൗസിംഗ് കോംപ്ലക്സ് അഴിമതി കേസിലാണ് മുൻ മുഖ്യമന്ത്രിക്കും കുടുംബത്തിനും ക്ലീൻചിറ്റ് നൽകിയത്. ഹൗസിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് കരാർ നൽകിയതിന് 12 കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്. ......
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇലക്ഷൻ കമ്മീഷനെതിരായി നടത്തിയ രണ്ടാമത്തെ പത്രസമ്മേളനത്തിലും തന്റെ ആരോപണം സ്ഥാപിക്കാനുള്ള ഉദാഹരണം എടുത്തുകാട്ടുന്നത് കർണാടകത്തിൽ നിന്നാണ്. കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനമാണ് കർണാടകം. ......
സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിനുള്ളിൽ നിന്നും മദ്യവും ഗർഭനിരോധന ഉറകളും കണ്ടെത്തി. ഗുജറാത്തിലെ വിവിധ സ്കൂളിലെ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അധികൃതർ ഞെട്ടിപ്പോയത്. സിഗരറ്റ് പാക്കറ്റുകൾ, വേപ്പ്സുകൾ, മദ്യം, കോണ്ടം, ബ്ലേഡുകൾ എന്നിവയും വിദ്യാർത്ഥികളുടെ ബാഗിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അഹമ്മദാബാദിലെ സെവൺത്ത് ഡേ അഡ്വെന്റിസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുന്നതിന് ഒരു കേന്ദ്രീകൃത സോഫ്റ്റ്വെയർ ഉപയോഗിക്കുന്നുണ്ടെന്നും, ഇത് വോട്ട് മോഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. ......
ന്യൂഡൽഹി: 2018-ലെ ഭേദഗതിക്ക് മുമ്പുള്ള കേസുകളിൽ, കസ്റ്റംസ് കണ്ടുകെട്ടിയ സാധനങ്ങൾ താത്കാലികമായി വിട്ടുനൽകുന്നത് ഷോ-കോസ് നോട്ടീസ് നൽകാനുള്ള സമയപരിധി നീട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ നോട്ടീസ് നൽകുന്നതിൽ പരാജയപ്പെട്ടാൽ, ഇറക്കുമതിക്കാരന് കണ്ടുകെട്ടിയ സാധനങ്ങൾ വിട്ടുകിട്ടാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ ബെഞ്ച് നിരീക്ഷിച്ചു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) പിടിച്ചെടുത്ത ഒരു മസെരാട്ടി കാർ വിട്ടുകൊടുക്കാൻ ഡൽഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ......
ന്യൂഡൽഹി: വിവാഹമോചനത്തിന് പിന്നാലെ ഭർത്താവിനെതിരെ സ്ത്രീ നൽകിയ കേസ് സുപ്രീം കോടതി റദ്ദാക്കി. ഭർത്താവിൻ്റെ നിയമപോരാട്ടങ്ങൾക്കുള്ള പ്രതികാരമെന്നാണ് കോടതി ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ......
പൂനെ : മുൻനിര ആർഎഫ്ഐഡി, ഐഒടി സൊല്യൂഷൻസ് കമ്പനിയായ ഇൻഫോടെക് സോഫ്റ്റ്വെയർ & സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ-ടെക്), 25 വർഷം പൂർത്തിയാക്കി.പൂനെയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച രജതജൂബിലി ആഘോഷത്തിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി മുഖ്യാതിഥി യായിരുന്നു. മുൻ കരസേനാ മേധാവി ജനറൽ (റിട്ട.) മനോജ് പാണ്ഡെ വിശിഷ്ടാതിഥിയായി. ......
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം, രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളെ ശരിവെക്കുന്ന പ്രതികരണമാണ് കമ്മീഷൻ നടത്തിയത്. ......
രാത്രി. നനഞ്ഞ വയൽവരമ്പിന്റെ അരുകിൽ പുതുമഴയ്ക്ക് ജീവൻവെച്ച കറുകത്തലപ്പുകളിൽ ഉറങ്ങിക്കിടക്കുന്ന പച്ചക്കുതിരകൾ കാൽപ്പാടുകളുടെ ശബ്ദംകേട്ട് ഞെട്ടിയുണരുന്നു. ......