അമേഠി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികപീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ ചാട്ട കൊണ്ടടിച്ച് യുവതി. ഉത്തർപ്രദേശിലെ അമേഠിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ......
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻ ആയ ഇൻഡിഗോയിൽ പ്രതിസന്ധി തുടരുന്നു. ഇൻഡിഗോയുടെ വിവിധ സർവീസുകൾ ഇന്നും റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ......
ന്യൂഡൽഹി: പിഎം-കിസാൻ സമ്മാൻ നിധിയിൽ അനർഹരായവർ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കുന്ന നടപടിയിൽ കേന്ദ്ര സർക്കാർ ഊർജ്ജിതമാക്കി. രാജ്യത്തുടനീളം കണ്ടെത്തിയ അനധികൃത ഗുണഭോക്താക്കളിൽ നിന്നായി ഇതുവരെ 416.75 കോടി രൂപയാണ് തിരിച്ചുപിടിച്ചത്. ......
കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യഡിയൂരപ്പ പ്രതിയായ പോസ്കോ കേസിൽ പ്രത്യേക കോടതിയുടെ വിചാരണ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. വ്യവഹാരം പതിവാക്കിയ ഒരു സ്ത്രീയാണ് 2024 മാർച്ച് പതിനാലിന് യഡിയൂരപ്പയ്ക്ക് എതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ......
ഇന്ത്യൻ രൂപയുടെ തകർച്ച ഇന്ന് കൂടുതൽ രൂക്ഷമായി. രാവിലെ വ്യാപാരം തുടങ്ങുന്നതിനോടൊപ്പം തന്നെ മൂല്യം 90.43 എന്ന പുതിയ സർവകാല താഴ്ചയിലെത്തുകയായിരുന്നു.......
ന്യൂഡൽഹി: ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ ജുഡീഷ്യൽ മേൽനോട്ടം ഉറപ്പാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സിറ്റിംഗ് എംപിമാർ/എംഎൽഎമാർ അല്ലെങ്കിൽ മുൻ എംപിമാർ/എംഎൽഎമാർ എന്നിവർക്കെതിരായ കേസുകൾ ഹൈക്കോടതിയുടെ വ്യക്തമായ അനുമതിയില്ലാതെ പിൻവലിക്കാനാവില്ലെന്ന് സുപ്രീം കോടതി ആവർത്തിച്ചു.
മുൻ എംപി ബാൽ കുമാർ പട്ടേലിനെതിരായ കേസിലെ നടപടികൾ റദ്ദാക്കണമെന്ന അപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കരോളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മുൻഗണനാ വിഭാഗങ്ങൾക്കുള്ള ഭക്ഷ്യധാന്യ വിതരണം നിലയ്ക്കുമെന്ന ആശങ്കകൾക്ക് വിരാമം. സംസ്ഥാനത്തിന്റെ ഈ പ്രഖ്യാപനം പൊതുവിതരണത്തിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ മന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. ......
ന്യൂഡൽഹി: ചില കമ്മ്യൂണിസ്റ്റ് ചരിത്രകാരൻമാരുടെ സ്വാധീനമാണ് അയോദ്ധ്യ തർക്കം വലുതാക്കുന്നതിന് കാരണമായതെന്ന് ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടർ കെ കെ മുഹമ്മദ്. 1976-ൽ നടന്ന ബാബറി മസ്ജിദ് ഖനനത്തിൽ താനും പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ......
ഹൈദരാബാദ്: പ്രമുഖ ആനിമേറ്റഡ് വിനോദ നിർമ്മാതാക്കളായ ഗ്രീൻ ഗോൾഡ് ആനിമേഷൻ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരു 24x7 ചാനലായ 'ഗ്രീൻ ഗോൾഡ് ടിവി' പുറത്തിറക്കി. പരസ്യ പിന്തുണയുള്ള സൗജന്യ സ്ട്രീമിംഗ് ടെലിവിഷൻ വിഭാഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ ഇന്ത്യൻ സ്റ്റുഡിയോകളിലൊന്നാണ് ഗ്രീൻ ഗോൾഡ്. ......
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെക്കുന്നതിൽ ഇടനിലക്കാരനായത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി. പദ്ധതിയെച്ചൊല്ലിയുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുസർക്കാരുകളെയും ബന്ധിപ്പിച്ച വ്യക്തിയായ ബ്രിട്ടാസിന്റെ പങ്കിനെ തുറന്നു പറഞ്ഞ മന്ത്രി, ജോൺബ്രിട്ടാസിനെ അഭിനന്ദിക്കുകയും ചെയ്തു.
കേരളം സർവസമ്മതത്തോടെയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചത്. ......