ന്യൂഡൽഹി: ഒരു മതാചാരം ആ മതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണോ (Essential Practice) എന്ന് പരിശോധിക്കുന്നതിന് പകരം, ആ വിശ്വാസം ആത്മാർത്ഥവും സത്യസന്ധവുമാണോ എന്ന് കോടതികൾ നോക്കണമെന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിശാല ബെഞ്ചിന് മുൻപാകെയാണ് അദ്ദേഹം ഈ സുപ്രധാന വാദം ഉന്നയിച്ചത്.
അത്യാവശ്യ ആചാര നിയമം (Essential Religious Practice Doctrine): ഒരു മതാചാരം അത്യാവശ്യമാണോ എന്ന് തുടക്കത്തിലേ തീരുമാനിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് രാജീവ് ധവാൻ വാദിച്ചു. ......
ബെംഗളൂരു: നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുന്നതിൽ ജഡ്ജിമാർ കാട്ടേണ്ട ധാർമ്മിക ഉത്തരവാദിത്തത്തെക്കുറിച്ച് ശക്തമായ മുന്നറിയിപ്പുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. ......
ന്യൂഡൽഹി: നാസികിലെ ടാറ്റ കൺസൾട്ടൻസി യൂണിറ്റുമായി ബന്ധപ്പെട്ട മതപരിവർത്തന, ലൈംഗിക പീഡന കേസിൽ പ്രധാന പ്രതികളിൽ ഒരാളായ നിദാ ഖാൻ ഇപ്പോഴും ഒളിവിൽ. ഒരാഴ്ചയായി ഇവർ ഒളിവിൽ തുടരുകയാണെന്നും ഇവർക്കായി ഊർജ്ജിതമായ അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. മോദി ഔദ്യോഗിക പ്രസംഗത്തിന്റെ പരിധി ലംഘിച്ച് രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. ......
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനമാണ് മോദി ഉയർത്തിയത്. രാജ്യത്തെ സ്ത്രീകളുടെ പുരോഗതി തടയാൻ ചില രാഷ്ട്രീയ കക്ഷികൾ ചേർന്ന് പ്രവർത്തിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ......
ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റിനോട് നേരിട്ട് ആവശ്യപ്പെട്ട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരൻ. ഇന്ന് പാർലമെന്റിലെ ഖാർഗെയുടെ ചേംബറിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.വേണുഗോപാലിന്റെ പേര് രേഖാമൂലം തന്നെ ഖാർഗെയ്ക്ക് സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ......
18 തൊഴിലാളികളെ കർണാടക പൊലീസ് രക്ഷപ്പെടുത്തി. ഈ തൊഴിലാളികളുടെ കൂട്ടത്തില് ഒരു മലയാളിയുമുണ്ട്.പുത്തിഗെ സ്വദേശി ഉദയനാണ് രക്ഷപ്പെടുത്തിയ തൊഴിലാളികളിലെ മലയാളി. ......
പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടാൻ സഹായിക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ഡിയർനെസ് അലവൻസ്. ഡിഎ വർധിപ്പിക്കുന്നത് പ്രതിമാസ ശമ്പളത്തിൽ പ്രതിഫലിക്കും.
കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഡിഎ അവസാനമായി പരിഷ്കരിച്ചത് ഒക്ടോബറിലാണ്, 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായിട്ടാണ് അന്ന് ഉയർത്തിയിരുന്നത്. ......
ന്യൂഡൽഹി: ബിജെപി ഭരണത്തിന് കീഴിൽ ഇന്ത്യയിലെ ജനാധിപത്യം തകർന്നുവെന്ന രീതിയിലുള്ള പ്രചാരണങ്ങൾ വെറും മാധ്യമസൃഷ്ടി മാത്രമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. ......